Breaking News
Home / TECHNOLOGY / വാട്ട്‌സ്ആപ്പില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക; മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍
4074BC0C00000578-4516170-image-m-13_1495049780964.jpg
4074BC0C00000578-4516170-image-m-13_1495049780964.jpg

വാട്ട്‌സ്ആപ്പില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക; മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍

സോഷ്യല്‍മീഡിയ വഴി ദിവസവും നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. എല്ലാം വ്യാജ ലിങ്കുകള്‍ വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയതായി വന്ന വാട്ട്‌സ്ആപ്പ് വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാങ്ക് വിശദാംശങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്തുന്ന ഫിഷിങ്ങാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം ‘Your subscription has expired. To verify your account and purchase a lifetime subscription for just 0.99 GBP simple tap on this link.’ നിങ്ങളുടെ വാട്‌സാപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സമയം കഴിഞ്ഞു, അജീവനാന്തം സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നല്‍കിയാല്‍ മതി. ഇതേ ലിങ്കുകള്‍ യൂറോപ്പില്‍ മാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങളിലും പ്രചരിക്കുന്നുണ്ട്.

വ്യാജ മെസേജിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്‌സൈറ്റിലേക്കാണ് കൊണ്ടുപോകുക. ഇവിടെ പേയ്‌മെന്റ് വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. നേരത്തെ വാട്‌സ്ആപ്പ് അജീവനാന്തം ലഭിക്കാന്‍ കമ്പനി തന്നെ 0.99 പൗണ്ട് ഈടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. ഇത്തരം സന്ദേശങ്ങള്‍ ഉടനെ നീക്കം ചെയ്തു അയച്ച വ്യക്തിയെ ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. മെസേജ് സ്പാം ആയും റിപ്പോര്‍ട്ട് ചെയ്യുക.

Check Also

7

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് ചുവട്‌വെച്ചുകൊണ്ട് ഇനി ആപ്പിള്‍

ഇന്ത്യയില്‍ ആപ്പിള്‍ ആദ്യമായി നിര്‍മിക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ എസ്ഇ (iphone SE) ആണ്. ഇത് വില്‍പ്പനയ്ക്കു തയ്യാറാകുന്നതോടെ സ്വന്തം …