Breaking News
Home / NEWS / India / ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി
7

ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടതെന്ന ആരോപണത്തില്‍ ഉറച്ച് വോട്ടിങ് മെഷീന്‍ ചലഞ്ചുമായി ആംആദ്മി പാര്‍ട്ടി വീണ്ടും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിഎം ചലഞ്ച് നടത്തുന്ന ദിവസം തന്നെയാണ് ആംആദ്മി പാര്‍ട്ടിയും വോട്ടിങ് മെഷീന്‍ ക്രമക്കേട് തെളിയിക്കാന്‍ പരിപാടിയുമായെത്തുന്നത്. ആരോപണം ഉന്നയിച്ച പ്രതിപക്ഷ പാര്‍ട്ടികളെ ഇവിഎം പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം പാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്.

പരീക്ഷണത്തിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളെ പരിശോധനക്ക് വിളിച്ചത്. ഇതാണ് ആംആദ്മിയും കോണ്‍ഗ്രസും അടക്കം പ്രമുഖ പാര്‍ട്ടികളില്‍ പലതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി മുഖവിലയ്‌ക്കെടുക്കാത്തതിന് പിന്നില്‍. ജൂണ്‍ 3ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ചവര്‍ക്ക് അത് തെളിയിക്കാന്‍ അവസരം നല്‍കിയത്. ഇതേ ദിവസമാണ് വോട്ടിങ് മെഷീന്‍ ക്രമക്കേട് സാധ്യമാകുമെന്ന് കാണിച്ച് ആപ് പ്രത്യേക പരിപാടി നടത്തുക.

വോട്ടിങ് മെഷീനിന്റെ ഹാര്‍ഡ് ഡ്രൈവില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ക്രമക്കേട് തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തീര്‍ത്തും പക്ഷപാതപരവും ഇരട്ടത്താപ്പുമാണെന്നാണ് കോണ്‍ഗ്രസ് അടക്കം ആരോപിച്ചത്. നേരത്തെ ഡല്‍ഹി നിയമസഭയില്‍ വോട്ടിങ് മെഷീന്‍ അട്ടിമറിക്കാനാകുമെന്ന് ലൈവ് ഷോയിലൂടെ ആംആദ്മി വിശദീകരിച്ചിരുന്നു.

Check Also

5

പാക് മുന്‍ സൈനിക ഉദ്യോസ്ഥനെ കാണാതായ സംഭവം; ഇന്ത്യയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍

കുല്‍ഭൂഷണ്‍ ജാദവ് കേസിലെ തിരിച്ചടിക്ക് പിന്നാലെ പുതിയ നയതന്ത്ര നീക്കവുമായി പാകിസ്താന്‍. നേപ്പാളില്‍വെച്ച് കാണാതായ പാക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ …