Breaking News
Home / NEWS / India / അനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി സഹാറന്‍പുരിലേക്ക്
12

അനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി സഹാറന്‍പുരിലേക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സഹാറന്‍പുര്‍ സന്ദര്‍ശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതു വകവയ്ക്കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിടേയ്ക്കു പുറപ്പെട്ടു. സഹാറന്‍പുരില്‍ ദലിത് വിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെട്ട പ്രദേശത്ത് രാഹുല്‍ഗാന്ധി ഇന്നു സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് സഹാറന്‍പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ബബ്‌ലു കുമാര്‍ അറിയിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് രാഹുല്‍ സഹാറന്‍പുരിലേക്ക് പോകുന്നത്.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് എന്നിവരും രാഹുലിനൊപ്പമുണ്ട്. അതേസമയം, സാഹചര്യങ്ങള്‍ സാധാരണഗതിയിലാകുന്നതുവരെ സഹാറന്‍പുര്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോട് ഉത്തര്‍പ്രദേശ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഎസ്പി നേതാവ് മായാവതി അടുത്തിടെ സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയില്‍ യോഗി സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.രാജ്പുട് -ദലിത് വിഭാഗങ്ങള്‍ തമ്മില്‍ ഒരു മാസത്തിലധികമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇവിടെ രണ്ടു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 400 അംഗ ദ്രുതകര്‍മസേനയെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും തടഞ്ഞിരിക്കുകയാണ്.ഇതിനിടെ സഹാറന്‍പുരിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

Courtesy : indiantelegram

Check Also

7

ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടതെന്ന ആരോപണത്തില്‍ ഉറച്ച് വോട്ടിങ് മെഷീന്‍ ചലഞ്ചുമായി ആംആദ്മി പാര്‍ട്ടി …