Breaking News
Home / NEWS / Business / സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു
7

സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു

തിരുവനന്തപുരം: ധനകാര്യ ബില്‍ നിയമസഭ പാസാക്കി. സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്. സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്.സ്വര്‍ണവ്യാപാരികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്. സര്‍ക്കാരിലും പ്രതിപക്ഷത്തുമുണ്ടായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക് നികുതി പിന്‍വലിച്ചത്. സ്വര്‍ണവ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്ന നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണ വ്യാപാരത്തിന് വാങ്ങല്‍നികുതി ചുമത്തിയത്. 2013-14 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കാനായിരുന്നു തീരുമാനം. പഴയ സ്വര്‍ണം വാങ്ങുന്നതുള്‍പ്പെടെ നികുതി ബാധകമാക്കി. ഈ നികുതി അബദ്ധത്തില്‍ ചുമത്തിയതാണെന്ന് പിന്നീട് കെ.എം. മാണി തന്നെ പിന്നീട് സമ്മതിച്ചിരുന്നു. നികുതി പിരിക്കുന്നത് തത്കാലം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.ജി.എസ്.ടി. നടപ്പാക്കുന്നതിനാല്‍ ധനബില്ലില്‍ മറ്റ് നികുതി നിര്‍ദേശങ്ങളൊന്നുമില്ല. കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന പാക്കിങ് വസ്തുക്കള്‍ക്ക് 2017 വരെ നികുതിയിളവ് നല്‍കി. സൗരോര്‍ജ പാനലുകള്‍ ഉള്‍പ്പെട്ടവര്‍ക്ക് കോണ്‍ട്രാക്ടിന്റെ നികുതി 2013 മുതല്‍ ഒരു ശതമാനമാക്കി. മൊബൈല്‍ ഫോണിനൊപ്പം വില്‍ക്കുന്ന ചാര്‍ജറുകളുടെ നികുതിയും അഞ്ചുശതമാനമാക്കി കുറച്ചു. ബേക്കറികളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യയെണ്ണയുടെ നികുതി ഈ വര്‍ഷം ഫെബ്രുവരി 22 വരെ അഞ്ചുശതമാനവും അതിനുശേഷം 14.5 ശതമാനവും ആയിരിക്കും.

Courtesy : indiantelegram

Check Also

10

സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്.ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി …