Breaking News
Home / SPORTS / Football / സി.കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
5

സി.കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം : ഏജീസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിനീതിനെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണം. താരത്തെ തിരിച്ചെടുക്കാന്‍ ഏജീസ് ഓഫീസിനും കായികമന്ത്രിലായത്തിനും നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.ജോലിക്കാര്യം ഉന്നയിച്ച് സി.കെ വിനീത് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഹാജര്‍ കുറഞ്ഞു എന്ന പേരിലാണു വിനീതിനെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിനു വിനീത് ഉണ്ടാക്കുന്ന നേട്ടം പരിഗണിച്ചു ഹാജര്‍ കുറവ് നികത്താവുന്നതേയുള്ളൂ.അണ്ടര്‍ 17 ഫിഫ ലോകകപ്പിന് അടുത്ത ഒക്ടോബറില്‍ കേരളം വേദിയാകുന്ന വേളയിലുള്ള ഈ നടപടി ദൗര്‍ഭാഗ്യകരമാണ്. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ വിനീതിനെ ഏജീസ് ഓഫിസില്‍ നിയമിച്ചത് കളിക്കാര്‍ക്കു വലിയ പ്രചോദനമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിനീതിന് അനുകൂലമായി കേന്ദ്ര തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുമെന്നു മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.ഹോക്കി ഒളിമ്പ്യന്‍ മാനുവല്‍ ഫെഡറിക്കിനു ജോലി നല്‍കുന്ന കാര്യവും പരിഗണനയിലാണ്. ഒളിമ്പ്യന്‍ ഒ.പി ജയ്ഷയ്ക്കു മുന്‍ സര്‍ക്കാരിന്റെ കാലത്തു വിദേശ പരിശീലനത്തിനായി വാഗ്ദാനം ചെയ്ത പണം പൂര്‍ണമായി കൊടുക്കാത്ത കാര്യവും പരിശോധിക്കുമെന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Courtesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …