Breaking News
Home / ENTERTAINMENT / Celebrity Gossip / മലയാളികള്‍ക്ക് ബീഫും പൊറോട്ടയും വെറും ഭക്ഷണമല്ല, വികാരമാണ്: ടൊവീനോയുടെ വീഡിയോ വൈറല്‍

മലയാളികള്‍ക്ക് ബീഫും പൊറോട്ടയും വെറും ഭക്ഷണമല്ല, വികാരമാണ്: ടൊവീനോയുടെ വീഡിയോ വൈറല്‍

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഗോദയില്‍ ഒരു ബീഫ് രംഗം ഉണ്ട്. പഞ്ചാബില്‍ ചെന്ന് ബീഫും പൊറോട്ടയും കഴിക്കാന്‍ നടക്കുന്നതും ഈ വിഭവത്തെക്കുറിച്ച് ടൊവീനോ കൊതിയോടെ കൂട്ടുകാരനോട് പറയുന്നതുമാണ് ഈ രംഗത്തിലുള്ളത്.എന്തായാലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കശാപ്പുനിയന്ത്രണത്തിലൂടെ ഈ രംഗം വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. അവസാനം ഈ ബീഫ് സീന്‍’ ഗോദ ഫെയ്സ്ബുക്ക് പേജും നടന്‍ ടൊവീനോയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു.റെസ്റ്റ് ഇന്‍ പീസ് ബീഫ്, പ്രിയപ്പെട്ട ബീഫിന് ഗോ ടീമിന്റെ ആദരാഞ്ജലികള്‍ എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Courtesy : indiantelegram

Check Also

16

ജയ് ‘ഗോ’ മാതാ, ആത്മഹത്യ ചെയ്ത കന്നുകാലികളെ തിന്നുന്നതില്‍ കുഴപ്പമുണ്ടോ?; ബീഫ് നിരോധനത്തെ പരിഹസിച്ച് താരങ്ങളും ട്രോളര്‍മാരും

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ …