Breaking News
Home / NEWS / Business / ഉല്‍പ്പാദനം കുറയ്ക്കുന്നു; അസംസ്‌കൃത എണ്ണവില ഉയരുന്നു
22

ഉല്‍പ്പാദനം കുറയ്ക്കുന്നു; അസംസ്‌കൃത എണ്ണവില ഉയരുന്നു

സിംഗപ്പുര്‍: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ലോകത്തെ പ്രമുഖ എണ്ണ ഉല്‍പ്പാദകരായ സൗദിഅറേബ്യയും റഷ്യയും ഉല്‍പ്പാദനം കുറച്ചതോടെ എണ്ണവില ഉയര്‍ന്നു. 2018 വരെ പ്രതിദിന ഉല്‍പ്പാദനത്തില്‍ റഷ്യ 18 ലക്ഷം ബാരല്‍ കുറവു വരുത്തിയതാണു വില ഉയരാന്‍ കാരണം.രാജ്യാന്തര വിപണിയില്‍ ഈ മാസം എണ്ണവിലയില്‍ 16 ശതമാനത്തിന്റെ മാറ്റമാണുണ്ടായത്. അടുത്ത വര്‍ഷം മാര്‍ച്ച് ഉല്‍പ്പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒപെക്ക് രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. എണ്ണവിലയിലെ വ്യതിയാനങ്ങള്‍ നിയന്ത്രണവിധേയമാക്കാനാണു നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്.പ്രതിദിന ഉല്‍പ്പാദനത്തില്‍ റഷ്യ 18 ലക്ഷം ബാരലും മറ്റു അംഗ രാജ്യങ്ങള്‍ 12 ലക്ഷം ബാരലും കുറവു വരുത്തി. റഷ്യയും സൗദിയും ചേര്‍ന്ന് 200 ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണു പ്രതിദിനം നടത്തുന്നത്. ലോകത്ത് ആവശ്യമായ എണ്ണയുടെ അഞ്ചില്‍ ഒരു ശതമാനമാണിത്.പ്രതിദിനം 95 ലക്ഷം ബാരലാണ് അമേരിക്കയുടെ ഉല്‍പ്പാദനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ ബാരലിനു ശരാശരി 53.90 ഡോളറാണ് ഈ വര്‍ഷത്തെ നിരക്ക്. ഉല്‍പ്പാദനം കുറയുന്നതോടെ ഇത് 63 ഡോളറിലെത്തുമെന്നാണു വിലയിരുത്തല്‍.

Courtesy : indiantelegram

Check Also

10

സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്.ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി …