Breaking News
Home / NEWS / Kerala / ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഐഎം എംഎല്‍എ; പാര്‍ട്ടി വിശദീകരണം തേടി
5

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഐഎം എംഎല്‍എ; പാര്‍ട്ടി വിശദീകരണം തേടി

തൃശൂര്‍: ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം എം.എല്‍.എയുടെ നടപടി വിവാദത്തിലേക്ക്. ബുധനാഴ്ച രാവിലെ ഊരകത്ത് നടന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ പങ്കെടുത്തതാണ് വിവാദമായത്.

ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്‍റെ സ്മരണക്കായി ഊരകം ശാഖ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം ഇതിനെതിരായ ആക്ഷേപം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പകല്‍ സി.പി.ഐ.എം, പകല്‍ തന്നെ ആര്‍.എസ്.എസ്’ എന്ന ഹാഷ് ടാഗോടെയാണ് ബല്‍റാമിന്‍റെ കമന്‍റ്.

ആര്‍.എസ്.എസ് പരിപാടിയില്‍ എം.എല്‍.എ പങ്കെടുക്കുന്ന പടം പ്രചരിച്ചതോടെ സി.പി.ഐ.എം ജില്ല നേതൃത്വം വിശദീകരണം തേടിയതായാണ് സൂചന. എന്നാല്‍ പാര്‍ട്ടി നേതാക്കളാരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.

ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ, 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ യുവരാജ്സിങ്ങ് ഉണ്ടായിരുന്നുവെന്ന കെ.യു. അരുണന്‍ എം.എല്‍.എയുടെ പരാമര്‍ശം ട്രോളര്‍മാര്‍ക്ക് ചാകരയായിരുന്നു.

Check Also

8

പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളിച്ചു; ഒമ്പതു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. തൊടുപുഴയിലെ  പെരുമ്പിള്ളിച്ചിറയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . …