Breaking News
Home / SPORTS / Football / ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു
32

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു

റോമ : 25 വര്‍ഷം ക്ലബ് മാറാതെ എഎസ് റോമയുടെ ജഴ്‌സിയില്‍ മാത്രം കളിച്ച ഇറ്റാലിയന്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു. ജെനോവയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന മല്‍സരം റോമ ജഴ്‌സിയില്‍ തന്റെ അവസാനത്തേതായിരിക്കുമെന്നു നാല്‍പതുകാരനായ ടോട്ടി പറഞ്ഞു. ഈ സീസണിലെ മല്‍സരങ്ങളില്‍ കോച്ച് ലൂസിയാനോ സ്പാലെറ്റി ടോട്ടിക്ക് അധികം അവസരം നല്‍കിയിരുന്നില്ല.ജീവിതത്തില്‍ പുതിയൊരു വെല്ലുവിളിക്കായി തയാറെടുക്കുകയാണെന്നു പറഞ്ഞ ടോട്ടി അതെന്താണെന്നു വ്യക്തമാക്കിയില്ല. 1989ല്‍ പ്രാദേശിക ക്ലബ്ബായ ലോഡിജിയാനിയില്‍നിന്നാണ് പന്ത്രണ്ടു വയസ്സുകാരനായ ടോട്ടിയെ റോമ യൂത്ത് ടീമിലെടുക്കുന്നത്.

ചിരവൈരികളായ ലാസിയോയുടെ താല്‍പര്യം മറികടന്നായിരുന്നു അത്. 1992ല്‍ 16-ാം വയസ്സില്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമിനായി അരങ്ങേറുകയും ചെയ്തു. റോമയും ലാസിയോയും തമ്മിലുള്ള തലസ്ഥാന ഡാര്‍ബിയുടെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവായി. 22 കളിക്കാര്‍ക്കിടയില്‍ പിന്നീടുള്ള 25 വര്‍ഷം റോമ നിരയില്‍ ഒരു ഗ്ലാഡിയേറ്ററെപ്പോലെ ടോട്ടി വേറിട്ടുനിന്നു.കാല്‍ നൂറ്റാണ്ടിനിടെ ഒരുവട്ടം മാത്രം ലീഗ് കിരീടം ചൂടിയ റോമയ്ക്ക് അതിനെക്കാളേറെ അഭിമാനിക്കാനുണ്ട് ടോട്ടിയുടെ സ്വന്തം നേട്ടങ്ങള്‍. 2006ല്‍ ലോകകപ്പ് കിരീടം നേടിയ ഇറ്റലി ദേശീയ ടീമില്‍ അംഗമായിരുന്ന ടോട്ടി 2007ല്‍ യൂറോപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകവും സ്വന്തമാക്കി. 2004ല്‍ ബ്രസീല്‍ ഇതിഹാസം പെലെ തിരഞ്ഞെടുത്ത, ജീവിച്ചിരിക്കുന്ന 100 മികച്ച ഫുട്‌ബോളര്‍മാരുടെ പട്ടികയിലും ഇടം പിടിച്ചു.

Courtesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …