Breaking News
Home / TECHNOLOGY / Gadgets / ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്ത ഉപഗ്രഹം നിര്‍മ്മിക്കുന്നു
14

ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്ത ഉപഗ്രഹം നിര്‍മ്മിക്കുന്നു

ന്യൂഡല്‍ഹി: ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അഥവാ ‘നിസാര്‍’ എന്നാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ ഒന്നിക്കുന്ന ഈ സംരഭത്തിന് നല്‍കിയിരിക്കുന്ന പേര്.ഭൂമിയെ നിരീക്ഷിക്കുന്നതിനും പഠനം നടത്തുന്നതിനുമായി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച നൂറു കണക്കിന് ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും നാസ-ഐസ്ആര്‍ഒ ഉപഗ്രഹമെന്ന് ശാസത്രജ്ഞര്‍ വിശദീകരിക്കുന്നു.ഇതുവരെയുണ്ടായതില്‍ ഏറ്റവും ചെലവേറിയ എര്‍ത്ത് ഇമേജിംങ് സാറ്റ്‌ലൈറ്റായിരിക്കും നിസാര്‍ എന്നാണ് കരുതപ്പെടുന്നത്. പദ്ധതിക്കായി ഇരുരാജ്യങ്ങളും ചേര്‍ന്ന് 150 കോടിയിലേറെ രൂപയാണ് ചെലവിടുന്നത്. 2021ല്‍ വിക്ഷേപിക്കാന്‍ ആലോചിക്കുന്ന സാറ്റ്‌ലൈറ്റിന്റെ അണിയറപ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളിലേയും ശാസ്ത്രജ്ഞര്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിസാര്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന നാസയിലെ ശാസ്ത്രജ്ഞന്‍ പോള്‍ എ റോസന്‍ പറയുന്നു.നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി ചെയ്യുന്ന ആദ്യത്തെ പ്രൊജക്ടാണിത്.

രണ്ട് ഫ്രീക്വന്‍സിയില്‍ ഒരു റഡാര്‍ അതാണ് നിസാര്‍. 24 സെ.മീ ഉള്ള ഒരു എല്‍ ബാന്റ് റഡാറും 13 സെമീ ഉള്ള എസ ബാന്റ് റഡാറുമാണ് ഈ ഉപഗ്രഹത്തിന്റെ മര്‍മ്മഭാഗം. ഇതില്‍ എല്‍ ബാന്‍ഡ് നാസയും എസ് ബാന്‍ഡ് ഐഎസ്ആര്‍ഒയുമാണ് നിര്‍മ്മിക്കുന്നത് പോള്‍ റോസന്‍ വിശദീകരിക്കുന്നു.ഈ രണ്ട് റഡാറുകള്‍ ഉപയോഗിച്ച് ഭൂമിയുടെ കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ കഴിയും. ഇതിലൂടെ ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി അറിയാനും അതുമുഖേനെ ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്‌നിപര്‍വ്വതസ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനും മുന്‍കരുതലെടുക്കാനും കഴിയും.ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും റഡാറിന് കഴിയുമെന്നും, വനം, കൃഷിഭൂമി എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, കൃഷിനാശം എന്നിവയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാനും നിസാര്‍ ഉപയോഗപ്രദമാക്കും. ഇങ്ങനെ മനുഷ്യസമൂഹത്തേയും പ്രകൃതിയേയും ബാധിക്കുന്ന പലതരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് നിസാര്‍ എന്ന റഡാറിലൂടെ ലക്ഷ്യമിടുന്നതെന്നും പോള്‍ റോസന്‍ പറയുന്നു.2021ല്‍ ഇന്ത്യയില്‍ വച്ച് നിസാറിന്റെ വിക്ഷേപണം നടത്താനാണ് നിലവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ജിയോ-സിംങ്ക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍(GSLV)ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നാകും ഉപഗ്രഹം വിക്ഷേപിക്കുക.

Courtesy : indiantelegram

Check Also

21

ആന്‍ഡ്രോയിഡ് ‘ഗോ’ എത്തുന്നു; സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി അത്ഭുതം കാണിക്കും

അടുത്ത ആന്‍ഡ്രോയ്ഡ് ‘ഒ’ എത്താന്‍ നാലു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ആന്‍ഡ്രോയ്ഡുമായി എത്തുന്നു. രണ്ടു തലങ്ങളുണ്ടെന്ന് വ്യക്തമാക്കി …