Breaking News
Home / NEWS / Business / 12-ാം വാര്‍ഷികം പ്രമാണിച്ച് 12 രൂപയ്ക്ക് വിമാന ടിക്കറ്റ്; യാത്രയൊരുക്കി സ്‌പൈസ് ജെറ്റ്
11

12-ാം വാര്‍ഷികം പ്രമാണിച്ച് 12 രൂപയ്ക്ക് വിമാന ടിക്കറ്റ്; യാത്രയൊരുക്കി സ്‌പൈസ് ജെറ്റ്

മുംബൈ: കൂടുതല്‍ പണം നല്‍കികൊണ്ടാണല്ലോ നമ്മള്‍ വിമാനയാത്ര പോകാറുള്ളത്. സ്‌പൈസ് ജെറ്റിന്റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു പുതിയ ഓഫര്‍ തന്നിരിക്കുകയാണ് യാത്രികര്‍ക്ക്. 12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കുകയാണ് സ്‌പൈസ്‌ജെറ്റ്. ജെറ്റിന്റെ ആഭ്യന്തര,അന്താരാഷ്ട്ര സര്‍വ്വീസുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാക്കുന്നത്.മെയ് 23 മുതല്‍ 28 വരെയാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. ടിക്കറ്റ് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്‌സും സര്‍ചാര്‍ജും ഈടാക്കും. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേര്‍ക്കായിരിക്കും 12 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക.നിലവില്‍ രാജ്യാന്തര തലത്തില്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചും, ഓഫറുകള്‍ നല്‍കിയും എയര്‍ലൈന്‍സുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15.15 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

Courtesy : indiantelegram

Check Also

10

സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്.ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി …