Breaking News
Home / ENTERTAINMENT / Celebrity Gossip / സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയെക്കുറിച്ച് ശ്രീജയ പറയുന്നു
13

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയെക്കുറിച്ച് ശ്രീജയ പറയുന്നു

മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ സമ്മര്‍ ഇന്‍ ബത്‌ലഹേം’. 1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. ജയറാമിന് പൂച്ചകൊടുത്ത ആ കാമുകി ആരാണെന്ന് അറിയില്ല. അതിനെക്കുറിച്ച് സിനിമയില്‍  അഞ്ച് പെണ്‍കുട്ടികളിലൊരാളായ  ശ്രീജയയ്ക്ക് പറയാനുള്ളത് ഇതാണ്:ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്. സമ്മര്‍ ഇന്‍ ബത്ലഹേം ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമയായിരുന്നു. ലൊക്കേഷനൊക്കെ നല്ല രസമായിരുന്നു. ഊട്ടിയില്‍ ഒരു അവധിക്കാലം ആസ്വദിച്ചതുപോലെയുള്ള അനുഭവം. ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികള്‍, കൂടെ ചെറിയ കുട്ടികളും. ഒത്തിരിപ്പേരുണ്ടായിരുന്നു സെറ്റില്‍.വൈകുന്നേരങ്ങളില്‍ ഞാനും മഞ്ജുവുമൊക്കെ കൂടി സ്ട്രീറ്റിലൊക്കെ പോയി ഭക്ഷണം കഴിക്കുമായിരുന്നു. എന്റെ മോള്‍ ആ സിനിമ കാണുമ്പോഴൊക്കെ ചോദിക്കും ‘എങ്ങനെയായിരുന്നു അമ്മാ ആ സമയത്ത്, എന്തായിരുന്നു അമ്മാ ആ സമയത്ത് എന്നൊക്കെ…’നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ശ്രീജയ.

Courtesy : indiantelegram

Check Also

16

ജയ് ‘ഗോ’ മാതാ, ആത്മഹത്യ ചെയ്ത കന്നുകാലികളെ തിന്നുന്നതില്‍ കുഴപ്പമുണ്ടോ?; ബീഫ് നിരോധനത്തെ പരിഹസിച്ച് താരങ്ങളും ട്രോളര്‍മാരും

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ …