Breaking News
Home / TECHNOLOGY / Social Media / രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
6

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം ബി.എസ്.എന്‍.എല്‍ വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും വൈ ഫൈ സാധ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തിന്റെ ഭാഗമായിമന്ത്രാലയത്തിന്റെനേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ബി.എസ്.എന്‍.എല്‍. വഴി 4 ജി ഡേറ്റയും ലഭ്യമാക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ആശയവിനിമയശൃംഖലയും ബി.എസ്.എന്‍.എല്‍. സ്ഥാപിക്കും. ലാന്‍ഡ് ലൈനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ വകുപ്പിന് പ്രത്യേകം നിര്‍ദേശം നല്‍കും. ബ്രോഡ്ബാന്‍ഡ് സംവിധാനം മെച്ചപ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍.-എം.ടി.എന്‍.എല്‍. കേബിള്‍ ശൃംഖല ഫൈബര്‍ അധിഷ്ഠിതമാക്കാന്‍ ശ്രമിച്ചുവരികയാണ്. ചെമ്പുകേബിള്‍ കുറച്ച് ബ്രോഡ് ബാന്‍ഡിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ട്രായിയുമായി ചേര്‍ന്ന് വിളിമുറിയല്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരുന്നു.രാജ്യത്ത് 650 പോസ്റ്റല്‍ പേമെന്റ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തപാല്‍വകുപ്പ് ഇ-വാണിജ്യത്തിന് പ്രത്യേകവിഭാഗം തുറന്നു. തൊഴിലുറപ്പുപദ്ധതിയടക്കം സാമൂഹികസുരക്ഷാ പദ്ധതികളുടെ തുക ഇനി പോസ്റ്റല്‍ ബാങ്കുകളിലൂടെ വിതരണം ചെയ്യും. വിദേശമന്ത്രാലയവുമായി ചേര്‍ന്ന് പാസ്‌പോര്‍ട്ടുകള്‍ 15 ദിവസത്തിനുള്ളില്‍ വീട്ടില്‍ ലഭ്യമാക്കാനും നടപടിയെടുത്തു. ജി.എസ്.ടി. 18 ശതമാനം നിജപ്പെടുത്തുമ്പോള്‍ നിരക്കു വര്‍ധിപ്പിക്കുമെന്ന ടെലികോം കമ്പനികളുടെ അഭിപ്രായം സര്‍ക്കാര്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Courtesy : indiantelegram

Check Also

6

വാട്ട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന് തെറ്റായ വിവരം നല്‍കിയതിന് ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴ

വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്ന് കാണിച്ച് യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴയിട്ടു. വാട്‌സ്ആപ്പ് …