Breaking News
Home / SPORTS / Football / ഫുട്‌ബോള്‍ നഗരത്തിനേറ്റ തിരിച്ചടിയില്‍ വേദനയോടെ കായികലോകം; യുണൈറ്റഡും സിറ്റിയും ഒത്തുചേര്‍ന്നു, ഇന്നത്തെ മത്സരത്തിന് കര്‍ശന സുരക്ഷ
20

ഫുട്‌ബോള്‍ നഗരത്തിനേറ്റ തിരിച്ചടിയില്‍ വേദനയോടെ കായികലോകം; യുണൈറ്റഡും സിറ്റിയും ഒത്തുചേര്‍ന്നു, ഇന്നത്തെ മത്സരത്തിന് കര്‍ശന സുരക്ഷ

മാഞ്ചസ്റ്റര്‍ : ഫുട്‌ബോളിനെ സ്വന്തം പര്യായം പോലെ നെഞ്ചേറ്റിയ നഗരത്തിനേറ്റ തിരിച്ചടിയില്‍ വേദനയോടെ കായിക ലോകം. ഡാര്‍ബി പോരാട്ടങ്ങളില്‍ ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ദുരന്തത്തില്‍ അനുശോചനമര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫുട്‌ബോള്‍ കളരിയിലൂടെ ഇംഗ്ലണ്ട് നായകനും ലോക താരവുമായി വളര്‍ന്ന ഡേവിഡ് ബെക്കാം വികാരം തുടിക്കുന്ന വാക്കുകളുമായി രംഗത്തെത്തി. ‘ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍ എന്നെ ദുഃഖിപ്പിക്കുന്നു. ഈ ദുരന്തത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് എന്റെ പ്രാര്‍ഥനകള്‍’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സന്ദേശത്തില്‍ ബെക്കാം പറയുന്നു.‘സംഗീതപരിപാടിക്കിടെ കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതു ചിന്തിക്കാന്‍ പോലും ആവുന്നതല്ല. ഭ്രാന്തിനും പൈശാചികതയ്ക്കുമെല്ലാം അപ്പുറമാണത്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ ഹൃദയത്തില്‍ തൊട്ട അന്ത്യാഞ്ജലി’. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരവും ഇപ്പോള്‍ ടെലിവിഷന്‍ അവതാരകനുമായ ഗാരി ലിനേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.മാഞ്ചസ്റ്റര്‍ അരീനയിലെ സംഭവങ്ങളില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു. ഞങ്ങളുടെ പ്രാര്‍ഥന ഇരകള്‍ക്കൊപ്പമുണ്ട്.

യുണൈറ്റഡ് ട്വിറ്ററില്‍ കുറിച്ചു.മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ സഹായകേന്ദ്രം തുറന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോഡ് ഗ്രൗണ്ടില്‍ ക്ലബ്ബിന്റെ പതാക പകുതി താഴ്ത്തിക്കെട്ടി. രണ്ടു ക്ലബ്ബുകളും അനുശോചിച്ചു.അതേസമയം സ്‌ഫോടനത്തെ മുന്‍നിര്‍ത്തി ഇന്ന് നടക്കാനിരിക്കുന്ന ഫൈനലിന് കര്‍ശന സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടന(യുവേഫ) അറിയിച്ചു. എന്നാല്‍ മല്‍സരത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി അറിയില്ലെന്നും അവര്‍ അറിയിച്ചു.‘യുവേഫയും സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനും പ്രാദേശിക ഭരണസമിതിയും സംയുക്തമായി ഈ ഫൈനലിനു ഒരുക്കം തുടങ്ങിയിട്ടു മാസങ്ങളായി. ഭീകരാക്രമണ സാധ്യതയും കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളാണു നടത്തിയത്. സ്റ്റോക്‌ഹോം നഗരത്തില്‍ തട്ടിയെടുക്കപ്പെട്ട ട്രക്ക് ഓടിച്ചു കയറ്റി അഞ്ചുപേരെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയതിനു പിന്നാലെ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്നും യുവേഫ പറയുന്നു.

Courtesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …