Breaking News
Home / SPORTS / Football / മെസിക്ക് പിന്നാലെ റൊണാള്‍ഡോയും ജയിലിലേക്ക്? നികുതി വെട്ടിപ്പ് കേസില്‍ താരം അഞ്ച് വര്‍ഷം തടവ് ശിക്ഷ നേരിടേണ്ടി വരുമെന്ന് സ്‌പെയിന്‍
15

മെസിക്ക് പിന്നാലെ റൊണാള്‍ഡോയും ജയിലിലേക്ക്? നികുതി വെട്ടിപ്പ് കേസില്‍ താരം അഞ്ച് വര്‍ഷം തടവ് ശിക്ഷ നേരിടേണ്ടി വരുമെന്ന് സ്‌പെയിന്‍

മാഡ്രിസ്: നികുതി വെട്ടിപ്പ് കേസില്‍ ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ തടവ് ശിക്ഷ കഴിഞ്ഞ ദിവസം സ്പാനിഷ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു ഇതിഹാസ താരവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍.റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും പോര്‍ച്ചുഗീസ് ഫുട്‌ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സ്പാനിഷ് സാമ്പത്തിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2011-2013 കാലഘട്ടത്തില്‍ കോടികളുടെ നികുതി വെട്ടിപ്പ് റൊണാള്‍ഡോ നടത്തിയെത്താണ് സ്പാനിഷ് സാമ്പത്തിക മന്ത്രാലയം ആരോപിക്കുന്നത്. സ്പാനിഷ് ദിനപത്രമായ മാഴ്‌സയാണ് സ്പനാഷ് സാമ്പത്തിക മന്ത്രാലയത്തിലെ ഒഫീഷ്യലുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.എട്ട് മുതല്‍ 15 വരെ മില്യണ്‍ യൂറോയാണ് റൊണാള്‍ഡോ കണക്കുകാണിക്കാതെ നികുതി വെട്ടിച്ചതായി സ്പാനിഷ് സാമ്പത്തിക മന്ത്രാലയത്തിലെ വിദഗ്ധര്‍ (ജെസ്ത) കണ്ടെത്തിയിരിക്കുന്നത്. ഇത് ക്രിമിനല്‍ ടാക്‌സ് കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നും ആറ് ലക്ഷത്തോളം യൂറോയാണ് ഇതുമൂലം നികുതിയിനത്തില്‍ സ്പാനിഷ് സര്‍ക്കാരിന് നഷ്ടപ്പെട്ടതെന്നും സാമ്പത്തിക വിദഗ്ധര്‍ ആരോപിക്കുന്നു.

ഇത് കോടതിയില്‍ തെളിയുകയാണെങ്കില്‍ ഒരോ കുറ്റത്തിനും രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ഒരുമിച്ച് അനുഭവിക്കേണ്ടി വരുമ്പോള്‍ അത് അഞ്ച് വര്‍ഷമായി നിജപ്പെടുമെന്നും സ്പാനിഷ് സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. റൊണാള്‍ഡോയും സാമ്പത്തിക ഉപദേഷ്ടാവിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട്.നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസിയ്ക്ക് 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും സ്പാനിഷ് കോടതി വിധിച്ചിരുന്നു. സ്‌പെയിന്‍ സുപ്രീംകോടതിയാണ് ശിക്ഷ ശരിവച്ചത്. മെസിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചിരുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസ്സി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തില്‍ വെട്ടിച്ചെന്നാണു കേസ്.

Cortesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …