Breaking News
Home / SPORTS / Football / മൊണോകോയുടെ മധ്യനിര സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്നു
17

മൊണോകോയുടെ മധ്യനിര സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്നു

ലണ്ടന്‍ : ഫുട്‌ബോളില്‍ ഇത് ട്രാന്‍സ്ഫര്‍ കാലമാണെന്ന് തന്നെ പറയാം. ഏറ്റവും ഒടുവിലായി കൂടുമാറുന്നതായി അറിയുന്നത് മൊണാകോയുടെ മധ്യനിരക്കാരന്‍ ബെര്‍ണാഡോ സില്‍വയെക്കുറിച്ചാണ്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് സില്‍വയെത്തുന്നത്. ഇതിനായി താരം സിറ്റിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ സിറ്റിയെ തോല്‍പ്പിക്കുന്നതില്‍ സില്‍വ മുഖ്യപങ്കു വഹിച്ചു. സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അന്ന് സില്‍വയെ നോട്ടമിട്ടിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡും സില്‍വയ്ക്കുവേണ്ടി ശ്രമിച്ചിരുന്നു. ഇതിനിടെ ബാഴ്‌സ 750 കോടി രൂപ മുടക്കി വലവിരിച്ച വമ്പന്‍ താരമായ അത്‌ലറ്റിക്കോ മഡ്രിഡിന്റെ സ്‌ട്രൈക്കര്‍ അന്റോണിയെ ഗ്രീസ്മാനെ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയിച്ചിരുന്നു.അതേസമയം ബാഴ്‌സയിലും പരിശീലകനായ ലൂയിസ് എന്റ്വികെ പടിയിറങ്ങുന്നതോടെ മാറ്റത്തിനൊരുങ്ങുകയാണ് ക്ലബ്ബ്. ആര്‍ദ്ര ടുറാന്‍, യാവിയര്‍ മഷെരാനൊ, ആന്ദ്രെ ഗോമസ്, ജെറമി മതേയു എന്നിവരെ ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സമ്മറിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സ പദ്ധതിയിടുന്നതായും സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Courtesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …