Breaking News
Home / SPORTS / Cricket / രോഹിത് ശര്‍മ്മയും കേദാറും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് പോയില്ല
21

രോഹിത് ശര്‍മ്മയും കേദാറും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് പോയില്ല

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത് രോഹിത് ശര്‍മ്മയും കേദര്‍ ജാദവുമില്ലാതെ. ബന്ധുവിന്റെ വിവാഹം മൂലം രോഹിത് ശര്‍മ്മയും വിസ പ്രശ്‌നം മൂലമാണ് കേദാര്‍ ജാദവും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറിയത്.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രോഹിത് ശര്‍മ്മ നേരത്തെ തന്നെ ലീവിന് അപേക്ഷിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും വിസ ലഭിച്ചപ്പോള്‍ കേദാറിന് മാത്രം ഇതുവരെ വിസ വന്നിട്ടില്ല. വിസ ക്ലിയറന്‍സിനായി ബിസിസിഐ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചയോടെ കേദറിന് ഇംഗ്ലണ്ടിലേക്ക് പതിരക്കാനാകുമെന്നാണ് കരുതുന്നത്.ജൂണ്‍ ഒന്നിനാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ജൂണ്‍ നാലിന് പാകിസതാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം അതിന് മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കും. ഐസിസിയുമായി ഏറെ നാള്‍ നീണ്ടു നിന്ന വാക്കുതര്‍ക്കങ്ങള്‍ക്കൊടുവിലാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

Courtesy : indiantelegram

Check Also

CANBERRA, AUSTRALIA - JANUARY 20:  Virat Kohli of India looks on during the Victoria Bitter One Day International match between Australia and India at Manuka Oval on January 20, 2016 in Canberra, Australia.  (Photo by Mark Metcalfe - CA/Cricket Australia/Getty Images)

കൊഹ്‌ലിയെ എഴുതിത്തള്ളുന്നവര്‍ അനുഭവിക്കും; ഇന്ത്യന്‍ നായകന് പിന്തുണ നല്‍കി മുന്‍ ഓസീസ് താരം

ഡല്‍ഹി : ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെന്ന പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ …