Breaking News
Home / SPORTS / Football / സാം അല്ലാര്‍ഡിസ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം രാജിവെച്ചു
9

സാം അല്ലാര്‍ഡിസ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം രാജിവെച്ചു

ലണ്ടന്‍ : ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം സാം അല്ലാര്‍ഡിസ് രാജിവച്ചു. കഴിഞ്ഞ സീസണിനിടെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണിയിലായപ്പോള്‍ അലന്‍ പാര്‍ഡ്യൂവിനെ പുറത്താക്കിയാണ് മുന്‍ ഇംഗ്ലണ്ട് കോച്ചായ അല്ലര്‍ഡിസിനെ കൊണ്ടുവന്നത്. തുടര്‍ന്ന് അല്ലര്‍ഡിസ് ക്ലബിനെ തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടുത്തി. 62 കാരനായ സാം അല്ലാര്‍ഡിസ് മറ്റേതെങ്കിലും ക്ലബിന്റെ കോച്ചാകാന്‍ താത്പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.അല്ലാര്‍ഡിസിന്റെ കീഴില്‍ സീസണില്‍ 14ാം സ്ഥാനത്താണ് പാലസ് ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളില്‍ നിന്ന് 12 ജയങ്ങളോടെ 41 പോയിന്റാണ് അവര്‍ക്കുള്ളത്.

Courtesy : indiantelegram

Check Also

3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി …