Breaking News
Home / SPORTS / Cricket / ടീമിലില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്കും ധവാനും ആശംസകള്‍ നേര്‍ന്ന് ഗൗതം ഗംഭീര്‍
29

ടീമിലില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്കും ധവാനും ആശംസകള്‍ നേര്‍ന്ന് ഗൗതം ഗംഭീര്‍

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം കിട്ടാതെ പോയ ഹതഭാഗ്യവാന്മാരിലൊരാളാണ് ഗൗതം ഗംഭീര്‍. ഗംഭീറിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നെങ്കിലും ഓപ്പണറായി ശിഖര്‍ ധവാന് സെലക്റ്റര്‍മാര്‍ അവസരം നല്‍കുകയായിരുന്നു.ഗംഭീര്‍ ധവാന് മുന്നില്‍ തഴയപ്പെട്ടുവെങ്കിലും ഇരുതാരങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നമില്ലെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നുമുള്ളതാണ് ധവാന്റെയും ഗംഭീറിന്റെയും ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ പത്താം സീസണിലെ ‘സ്‌റ്റൈലിഷ് പ്ലെയര്‍ ഓഫ് ദ സീസണ്‍’ പുരസ്‌കാരം നേടിയ ഗംഭീറിനെ ധവാന്‍ അഭിനന്ദിച്ചുകൊണ്ടു ട്വീറ്റ് ചെയ്തു. ഗംഭീറിന് എന്തുകൊണ്ടും അര്‍ഹതപ്പെട്ടതായിരുന്നു ആ പുരസ്‌കാരം എന്നായിരുന്നു ധവാന്റെ ട്വീറ്റ്. ഇതിന് മറുപടിയായി നന്ദി പറഞ്ഞ ഗംഭീര്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് എല്ലാ ഭാവുകങ്ങളും നേരാന്‍ മറന്നതുമില്ല.ചാമ്പ്യന്‍സ് ട്രോഫിയില്‍ ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുമ്പ് മെയ് 28ന് ന്യൂസീലന്‍ഡിനെതിരെയും മെയ് 30ന് ബംഗ്ലാദേശിനെതിരെയും സന്നാഹ മത്സരങ്ങളുണ്ട്. ഐസിസിയുമായുള്ള നീണ്ട നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബിസിസിഐ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

Courtesy : indiantelegram

Check Also

CANBERRA, AUSTRALIA - JANUARY 20:  Virat Kohli of India looks on during the Victoria Bitter One Day International match between Australia and India at Manuka Oval on January 20, 2016 in Canberra, Australia.  (Photo by Mark Metcalfe - CA/Cricket Australia/Getty Images)

കൊഹ്‌ലിയെ എഴുതിത്തള്ളുന്നവര്‍ അനുഭവിക്കും; ഇന്ത്യന്‍ നായകന് പിന്തുണ നല്‍കി മുന്‍ ഓസീസ് താരം

ഡല്‍ഹി : ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെന്ന പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ …