Breaking News
Home / NEWS / Kerala / പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളിച്ചു; ഒമ്പതു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്
8

പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളിച്ചു; ഒമ്പതു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. തൊടുപുഴയിലെ  പെരുമ്പിള്ളിച്ചിറയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടു. അടുപ്പില്‍ വെച്ച കത്തുന്ന തീക്കൊള്ളിക്കൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.

അമ്മ രമ്യയും പിതാവ് ബിനുവും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടി നിലവിളിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിവയ്ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ശിശുക്ഷേമ സമതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ ഇതിനു മുമ്പും തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Check Also

2

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍:പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്റ്റ് …