Breaking News
Home / ENTERTAINMENT / Celebrity Gossip / ജയ് ‘ഗോ’ മാതാ, ആത്മഹത്യ ചെയ്ത കന്നുകാലികളെ തിന്നുന്നതില്‍ കുഴപ്പമുണ്ടോ?; ബീഫ് നിരോധനത്തെ പരിഹസിച്ച് താരങ്ങളും ട്രോളര്‍മാരും
16

ജയ് ‘ഗോ’ മാതാ, ആത്മഹത്യ ചെയ്ത കന്നുകാലികളെ തിന്നുന്നതില്‍ കുഴപ്പമുണ്ടോ?; ബീഫ് നിരോധനത്തെ പരിഹസിച്ച് താരങ്ങളും ട്രോളര്‍മാരും

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകള്‍ എത്തിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ചര്‍ച്ച ബീഫ് നിരോധനം തന്നെ.

വിഷയത്തില്‍ താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

ആലപ്പി അഷ്‌റഫ്

കേരളത്തിലെ മൃഗശാലകളില്‍ പുലി, കടുവ ,സിംഹം എന്നിവയ്ക്ക് എല്ലാ ദിവസവും മസാലദോശയും ചമ്മന്തിയും ഓരോ ഉഴുന്നുവടയും വിതരണം ചെയ്യുന്നതിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരിക്കുന്നു .

വിപിന്‍ ദാസ് (സംവിധായകന്‍)

കിട്ടാത്ത മുന്തിരി പുളിക്കും

അലര്‍ജി കാരണം ബീഫ് കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തില്‍ കൂടെയുള്ളവര്‍ കഴിക്കുന്ന ബീഫിന്റെ മണത്തിന്റെ കൂടെ മിനിമം മൂന്ന് പൊറോട്ട അകത്താക്കിയിരുന്ന എനിക്ക് ബീഫ് നിരോധനം മനസ്സില്‍ ഇച്ചിരി ആശ്വാസവും സന്തോഷവും തന്നിരുന്നു. പക്ഷെ ഇതറിഞ്ഞത് മുതല്‍ ളയയിലെ തെണ്ടികള്‍ ബീഫിന്റെ ഫോട്ടോയിട്ടു എന്റെ സന്തോഷത്തില്‍ തീ വാരിയിട്ടു. അല്ലെങ്കിലും ഈ ബീഫു കഴിക്കുന്നവരൊക്കെ വെറും പോത്തുകളാ.. ബീഫു കഴിക്കാന്‍ പറ്റാത്തവര്‍ പലവിധമാണെന്നു മനസ്സിലാക്കാത്ത ദ്രോഹികള്‍.. നീയൊക്കെ ബീഫ് കിട്ടാതെ ഇവിടെ കിടന്നു നെട്ടോട്ടം ഓടുന്നത് എന്റെ ഈ രണ്ടു കണ്ണ് കൊണ്ട് കാണും നോക്കിക്കോ.. ജയ് ‘ഗോ’ മാതാ

രൂപേഷ് പീതാംബരന്‍

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത നിയമപ്രകാരമാണ് ബീഫ് നിരോധിച്ചതെങ്കില്‍ കോഴിയും ആടും മത്സ്യവുമെല്ലാം ഈ നിയമത്തില്‍ ഉള്‍പ്പെടുന്നതാണ്. അതിനെയും നിരോധിക്കണം. അതിനുള്ള ഉറപ്പ് ഗവണ്‍മെന്റിനുണ്ടോ?

അജു വര്‍ഗീസ്

കോഴിക്കോട് റഹ്മത് ഹോട്ടലില്‍ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രമാണ് അജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വിനീത് ശ്രീനിവാസന്‍

‘ഈ രാജ്യത്ത് അറസ്റ്റ് ചെയ്യാതെ കഴിക്കാന്‍ പറ്റുന്ന എന്താണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കഴിക്കാന്‍ പറ്റുന്നത് എന്താണ്? താലൂക്കുകളിലും പഞ്ചായത്തിലുമുള്ള മൃഗങ്ങളുടെ പേരൊന്ന് പറയാമോ? ഇതിന്റെയെല്ലാം ഒരു ലിസ്റ്റ് ആരെങ്കിലും തരൂ?’

മാലാ പാര്‍വതി

വടക്കേ ഇന്ത്യ അല്ല കേരളം. ഞങ്ങള്‍ തീരുമാനിക്കും ഞങ്ങളുടെ ഭക്ഷണം.Image may contain: 1 person, text

Image may contain: 1 person, text

Courtesy : indiantelegram

Check Also

13

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയെക്കുറിച്ച് ശ്രീജയ പറയുന്നു

മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ സമ്മര്‍ ഇന്‍ ബത്‌ലഹേം’. …