Breaking News
Home / AUTOMOTIVE / Auto News / ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം
6

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം. അമേരിക്കന്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഐക്കണ്‍ സ്‌പോര്‍ട്‌സ് മോഡലാണ് മസ്റ്റാങ് പോണി കാര്‍. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഒന്നര ലക്ഷം യൂണിറ്റ് മസ്റ്റാങ് വിറ്റഴിച്ചാണ് ഈ സ്ഥാനം കൈവരിച്ചിരിക്കുന്നത്. ഫോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച യൂറോപ്പില്‍ മാത്രം പതിനഞ്ചായിരത്തോളം മസ്റ്റാങാണ് കമ്പനി വിറ്റഴിച്ചത്.2015നെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍ 74 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം മസ്റ്റാങ് സ്വന്തമാക്കിയത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിലധികമായി മസ്റ്റാങ് തന്നെയാണ് അമേരിക്കയിലെ ബെസ്റ്റ് സെല്ലിങ് സ്‌പോര്‍ട്‌സ് കാറായി മുന്നില്‍ നില്‍ക്കുന്നത്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിന് പുറമേ കഴിഞ്ഞ വര്‍ഷം റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മസ്റ്റാങ് കൂടി ആഗോള വിപണിയിലെത്തിയതോടെ കാറിന് ഡിമാന്റ് കൂടുകയായിരുന്നു. യൂറോപ്പ്, ഇന്ത്യ അടക്കമുള്ള റൈറ്റ് ഹാന്‍ഡ് ഡ്രൈവ് രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷമാണ് മസ്റ്റാങ് സാന്നിദ്ധ്യമറിയിച്ചത്.2015 ന് ശേഷം മസറ്റാങിന്റെ നാല് ലക്ഷത്തോളം യൂണിറ്റ് ഫോര്‍ഡ് വിറ്റഴിച്ചിരുന്നു.

അമേരിക്കന്‍ നിരത്തില്‍ മാത്രം നിലനിന്നിരുന്ന മസ്റ്റാങ് നിലവില്‍ 140 രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കുണ്ട്. 2018ഓടെ പുതിയ ആറ് രാജ്യങ്ങളിലേക്കും മസ്റ്റാങ് വിപുലീകരിക്കും. മസ്റ്റാങ് മുഖേന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ ആകെ വില്‍പ്പനയില്‍ ആറ് ശതമാനം വര്‍ധനവും ഫോര്‍ഡ് സ്വന്തമാക്കിയിരുന്നു. 5.0ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.പരമാവധി 435 ബിഎച്ച്പി കരുത്തും 542 എന്‍.എം. ടോര്‍ക്കുമേകും എന്‍ജിന്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ആരെയും മനംമയക്കുന്ന പുറം മോഡിയാണ് കാറിന്റെ മുഖ്യ ആകര്‍ഷണം. നീണ്ട ബോണറ്റും ഷാര്‍ക്ക്‌ബൈറ്റ് ഫ്രണ്ട് ബമ്പറും ഈ പോണി കാറിന്റെ ആഢ്യത്വം വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ ഫ്‌ളാറ്റ് റോക്ക് അസംബ്ലി പ്ലാന്റില്‍ നിര്‍മിച്ച മസ്റ്റാങ് ഇറക്കുമതി ചെയ്താണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. 65 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

Courtesy : indiantelegram

Check Also

18

അപ്‌ഡേഷനൊരുങ്ങി പള്‍സര്‍ 220; ബിഎസ് IV എന്‍ജിനില്‍ കരുത്ത് കുറച്ച് ബജാജ്

വിപണിയില്‍ എന്നും തന്റേതായ സ്ഥാനം നിലനിര്‍ത്തുന്ന അപൂര്‍വം മോഡലുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ബിഎസ് IV …