Breaking News
Home / SPORTS / Football / മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്
3

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി ഗ്രൗണ്ടിലെത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് പോര്‍ച്ചുഗീസ് കപ്പ് ഫൈനലില്‍ മാച്ച് ബോള്‍ ഗ്രൗണ്ടിലെത്തിയത്.

ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ആ മാച്ച് ബോളിന്റെ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം. മാച്ച് ഒഫീഷ്യലുമാരില്‍ ഒരാള്‍ സ്‌റ്റേഡിയത്തിലേക്ക് മാച്ച്‌ബോളുമായി പറന്നെത്തുകയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാവുന്ന ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഈ പറക്കല്‍.

പോര്‍ച്ചുഗലിലെ ഏറ്റവും പ്രശസ്തമായ എസ്റ്റാഡിയോ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബെന്‍ഫിക്കയും വിറ്റോറിയ ഡി ഗുയിമറസും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് തുടക്കം കുറിക്കും മുമ്പാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്. മത്സരത്തില്‍ 2-1ന് വിജയിച്ച ബെന്‍ഫിക്ക 36ാം തവണ പോര്‍ച്ചുഗീസ് കപ്പ് നേടി.

Check Also

17

മൊണോകോയുടെ മധ്യനിര സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്നു

ലണ്ടന്‍ : ഫുട്‌ബോളില്‍ ഇത് ട്രാന്‍സ്ഫര്‍ കാലമാണെന്ന് തന്നെ പറയാം. ഏറ്റവും ഒടുവിലായി കൂടുമാറുന്നതായി അറിയുന്നത് മൊണാകോയുടെ മധ്യനിരക്കാരന്‍ ബെര്‍ണാഡോ …