Breaking News
Home / NEWS / India / യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ വിനോദസഞ്ചാരി അറസ്റ്റില്‍
7

യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ വിനോദസഞ്ചാരി അറസ്റ്റില്‍

ന്യൂഡൽഹി: മോസ്കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തിൻറെ വാതിൽ  തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ ഇയാളെ നിയന്ത്രിച്ചു നിർത്തിയതുകൊണ്ട് അപകടങ്ങൾ സംഭവിച്ചില്ല.

വിമാനത്തിൻറെ പൈലറ്റ് സംഭവം നടന്ന ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി.

കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ രക്തത്തിൽ മദ്യത്തിൻറെ അംശമുണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക്  വിമാനത്തിൻറെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന് 50,000 രൂപ പിഴ വിധിച്ചു.

Check Also

7

ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടതെന്ന ആരോപണത്തില്‍ ഉറച്ച് വോട്ടിങ് മെഷീന്‍ ചലഞ്ചുമായി ആംആദ്മി പാര്‍ട്ടി …