Breaking News
Home / SPORTS / Cricket / കൊഹ്‌ലിയെ എഴുതിത്തള്ളുന്നവര്‍ അനുഭവിക്കും; ഇന്ത്യന്‍ നായകന് പിന്തുണ നല്‍കി മുന്‍ ഓസീസ് താരം
CANBERRA, AUSTRALIA - JANUARY 20:  Virat Kohli of India looks on during the Victoria Bitter One Day International match between Australia and India at Manuka Oval on January 20, 2016 in Canberra, Australia.  (Photo by Mark Metcalfe - CA/Cricket Australia/Getty Images)
CANBERRA, AUSTRALIA - JANUARY 20: Virat Kohli of India looks on during the Victoria Bitter One Day International match between Australia and India at Manuka Oval on January 20, 2016 in Canberra, Australia. (Photo by Mark Metcalfe - CA/Cricket Australia/Getty Images)

കൊഹ്‌ലിയെ എഴുതിത്തള്ളുന്നവര്‍ അനുഭവിക്കും; ഇന്ത്യന്‍ നായകന് പിന്തുണ നല്‍കി മുന്‍ ഓസീസ് താരം

ഡല്‍ഹി : ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെന്ന പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏതെങ്കിലും ടീം കരുതിയാല്‍ അതവരുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക് ഹസി. ഒരു ക്ലാസ് ബാറ്റ്‌സ്മാനാണു കൊഹ്‌ലി. അദ്ദേഹത്തെ എഴുതിത്തള്ളുന്നത് ആത്മഹത്യാപരമായിരിക്കും. അതുപോലെ ഒരു താരത്തെ നിശ്ശബ്ദനായി ഏറെക്കാലം നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനും തന്റെ നിലവാരം ലോകത്തെ ബോധ്യപ്പെടുത്താനുമുള്ള നിശ്ചയദാര്‍ഢ്യത്തിലാവും കൊഹ്‌ലി കളിക്കുന്നതെന്നും ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ ഹസി വ്യക്തമാക്കി.ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ഫോം ടൂര്‍ണമെന്റിലെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നില്ലെന്നു ഹസി വ്യക്തമാക്കി. മറ്റൊരു രാജ്യത്തു നടക്കുന്ന മറ്റൊരു ടൂര്‍ണമെന്റാണിത്. നന്നായി തുടങ്ങുകയും അതു നിലനിര്‍ത്തുകയുമാണു പ്രധാനം. അതോടെ, ഓരോ മല്‍സരത്തിലും ആത്മവിശ്വാസം കൂടി വരും. ഹസി പറഞ്ഞു.ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പ്രത്യേക ഉപദേശവും ഹസി നല്‍കുന്നു: പന്ത് പരമാവധി താമസിച്ചു കളിക്കുക. സ്വിങ്ങിനു സാധ്യതയുള്ള പിച്ചുകളാണ്. ഓസ്‌ട്രേലിയയില്‍ മുന്നോട്ടാഞ്ഞു ബാറ്റു വീശുന്നതു പോലെ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പറ്റില്ല.സ്റ്റീവ് സ്മിത്തിന്റെ കീഴിലെത്തുന്ന ഓസ്‌ട്രേലിയയ്ക്കു മികച്ച സാധ്യതയുണ്ടെങ്കിലും കിരീടത്തിലെത്തുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. ഏറ്റവും മികച്ച ടീമുകള്‍. ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റ്. ചെറിയ പിഴവുകള്‍ പോലും ഒരു ടീമിന്റെ സാധ്യത ഇല്ലാതാക്കും. അതുകൊണ്ടു തുടക്കം മുതല്‍ കരുതലോടെ കളിക്കുകയും വിജയതാളം കണ്ടെത്തുകയുമാണു പ്രധാനം.

Courtesy : indiantelegram

Check Also

21

രോഹിത് ശര്‍മ്മയും കേദാറും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് പോയില്ല

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത് രോഹിത് ശര്‍മ്മയും കേദര്‍ ജാദവുമില്ലാതെ. ബന്ധുവിന്റെ വിവാഹം …