Breaking News
Home / SPORTS / Athletics / ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി താരം; നാല് വര്‍ഷം വിലക്ക് ലഭിച്ചേക്കാവുന്ന കുറ്റം
27

ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി താരം; നാല് വര്‍ഷം വിലക്ക് ലഭിച്ചേക്കാവുന്ന കുറ്റം

ഡല്‍ഹി : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി. ജിതിന്‍ പോള്‍ എന്ന മലയാളി അത്‌ലറ്റിനെയാണ് നാഡ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹം കുറ്റക്കാരനാണെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.എട്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഉത്തേജക മരുന്നാണ് ജിതിന്റെ ബാഗില്‍ നിന്നും കണ്ടെത്തിയത്. മെല്‍ഡോണിയം എന്ന മരുന്നാണിത്. മരുന്നടിച്ചിട്ടില്ലെന്ന ജിതിന്‍ പോളിന്റെ വാദം നിലനില്‍ക്കില്ല. നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് കൈവശം സൂക്ഷിക്കുന്നത് പോലും ശിക്ഷാര്‍ഹമാണെന്നാണ് ചട്ടം. തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നാലു വര്‍ഷം വിലക്ക് വരെ ലഭിച്ചേക്കുമെന്നും നവിന്‍ അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി.മരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് ജിതിന്‍ പോളിനെ പട്യാലയിലെ ദേശീയ ക്യാംപില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തില്‍ വിചാരണ നേരിടാനായി ജിതിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നാഡ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കി വീണ്ടും ഉത്തേജക വിവാദം കത്തിപ്പടര്‍ന്നത്. റഷ്യന്‍ ടെന്നീസ് റാണി മരിയ ഷറപ്പോവയെ കുടുക്കിയ നിരോധിക്കപ്പെട്ട ഉത്തേജകമരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിന് ഒരിന്ത്യന്‍ അത്‌ലറ്റ് പിടിയിലായതായാണ് നാഡ അറിയിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ പേരു പുറത്തുപറയാതിരുന്ന നാഡ താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നാഡ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എ.എഫ്.ഐ ആ താരം ജിതിനാണെന്നും അന്വേഷണ വിധേയമായി താരത്തെ ദേശീയ ക്യാമ്പില്‍ നിന്നു പുറത്താക്കുകയാണെന്നും അറിയിച്ചത്.നിരോധിച്ച മരുന്നിന്റെ ഇരുപതോളം സിറിഞ്ചുകള്‍ അത്‌ലറ്റിന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്ന് കണ്ടെത്തിയതായാണ് നാഡ പറഞ്ഞത്. ഇന്നലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പട്യാലയിലെ ക്യാമ്പില്‍ താമസിക്കുന്ന ജിതിന്റെ ബാഗില്‍ നിന്ന് ഏപ്രില്‍ പതിനേഴിന് നടത്തിയ പരിശോധനയില്‍ നാഡയുടെ പരിശോധക സംഘം നിരോധിക്കപ്പെട്ട മരുന്നായ മെല്‍ഡോണിയത്തിന്റെ എട്ടു സ്ട്രിപ്പുകളും പിടിച്ചെടുത്തതായാണ് വിവരം. ഇക്കാര്യം നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.റഷ്യന്‍ നിര്‍മിത മരുന്നാണ് ഇത്. പരിശോധനയില്‍ പിടിച്ചെടുത്തത് നിരോധിക്കപ്പെട്ട മെല്‍ഡോണിയം അടങ്ങിയ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി കൈക്കൊണ്ടതെന്നും എ.എഫ്.ഐ. അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ മെല്‍ഡോണിയം ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ടെന്നീസ് താരം മരിയ ഷറപ്പോവയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആദ്യം രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് അത് 15 മാസമായി ചുരുക്കുകയായിരുന്നു.

Courtesy : indiantelegram

Check Also

31

ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റ് ;കേരളത്തിന് കിരീടം

വഡോദര :ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. പന്ത്രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമായാണ് കേരളത്തിന്റെ കിരീട …