Breaking News
Home / NEWS / India / പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി; ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണം
6

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി; ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണം

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കന്നുകാലി കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.

Check Also

7

ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടതെന്ന ആരോപണത്തില്‍ ഉറച്ച് വോട്ടിങ് മെഷീന്‍ ചലഞ്ചുമായി ആംആദ്മി പാര്‍ട്ടി …