Breaking News
Home / TECHNOLOGY / Social Media

Social Media

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

6

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം ബി.എസ്.എന്‍.എല്‍ വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും വൈ ഫൈ സാധ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തിന്റെ ഭാഗമായിമന്ത്രാലയത്തിന്റെനേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ബി.എസ്.എന്‍.എല്‍. വഴി 4 ജി ഡേറ്റയും ലഭ്യമാക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ആശയവിനിമയശൃംഖലയും ബി.എസ്.എന്‍.എല്‍. സ്ഥാപിക്കും. ലാന്‍ഡ് ലൈനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ വകുപ്പിന് പ്രത്യേകം നിര്‍ദേശം നല്‍കും. ബ്രോഡ്ബാന്‍ഡ് സംവിധാനം മെച്ചപ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍.-എം.ടി.എന്‍.എല്‍. കേബിള്‍ ശൃംഖല …

Read More »

വാട്ട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന് തെറ്റായ വിവരം നല്‍കിയതിന് ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴ

6

വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്ന് കാണിച്ച് യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴയിട്ടു. വാട്‌സ്ആപ്പ് ഏറ്റെടുത്തത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് വന്‍തുക പിഴയിട്ടിരിക്കുന്നത്.അന്വേഷണത്തില്‍ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മന:പൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തില്‍ മറ്റു നടപടികള്‍ ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചതായും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നു.2014ലാണ് 1900 കോടി ഡോളറിന് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫെയ്‌സ്ബുക്ക് …

Read More »

ഭീതി പരത്തി സോഷ്യല്‍മീഡിയയില്‍ വ്യാജ സന്ദേശ പ്രചരണം

27

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയകളില്‍ ഏറെ ഭീതിയോടെ എല്ലാവരും ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഈ ഒമ്പത് അക്ക നമ്പറിനെ കുറിച്ച്. മിക്കവരുടെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് പോസ്റ്റുകളില്‍ ഈ നമ്പറും കൂടെ മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്.ഇതു കൂടുതല്‍ സ്ഥലങ്ങളില്‍ പങ്കുവെക്കുന്നവരും കുറവല്ല. നേരത്തെയും ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ മുന്നറിയിപ്പ് സന്ദേശം ഇത് ആദ്യമായാണ് പ്രചരിക്കുന്നത്.സോഷ്യല്‍മീഡിയയിലൂടെ ആരോ തൊടുത്തുവിട്ട തട്ടിപ്പ് പോസ്റ്റാണിത്. 777888999 നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ …

Read More »

നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ്

6

ഷഹ്ജഹാന്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായാണ് ഗൂഗിള്‍ വിശേഷിപ്പിച്ചതെന്ന് കാണിച്ചാണ് പരാതി. ഗൂഗിളിനെതിരെ ഐടി നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി കൊടുത്തത്. പരാതി ഐടി നിയമപ്രകാരമാണ് കേസെടുത്തതെന്ന് എസ്പി കമല്‍ കിഷോര്‍ പറഞ്ഞു. മോദിയെ കുറിച്ച് ഗൂഗിളില്‍ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ വന്നിരുന്നത് കൊണ്ടാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് പരാതിയെ കുറിച്ച് പൊലീസില്‍ …

Read More »

വ്യാജ വാര്‍ത്തകളെ തുരത്താന്‍ ഗൂഗിളിന്റെ പുതിയ സെര്‍ച്ച് എന്‍ജിന്‍; വാര്‍ത്തകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍

53

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഒഴിവാക്കാന്‍ ഗൂഗിള്‍ പുതിയ പ്രോഗ്രാം വികസിപ്പിച്ചു. വാര്‍ത്തകള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി പുറത്തുവിടുന്നതിനു മുന്‍പ് സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഗൂഗിള്‍ വികസിപ്പിച്ച പുതിയ പ്രോഗ്രാം. പുതിയ പ്രോഗ്രാമിന് പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.കഴിഞ്ഞ നാലുമാസമായി വ്യാജ വാര്‍ത്തകള്‍ വ്യാപകമാകുന്നത് നിയന്ത്രിക്കാനുള്ള പ്രോഗ്രാമുകള്‍ ഗൂഗിള്‍ പരീക്ഷിക്കുകയാണ്. വ്യാജ വ്യാര്‍ത്തകള്‍, വ്യക്തികളെയോ സംഘടനകളയോ കുറിച്ചുള്ള തെറ്റായ …

Read More »

കളിയ്ക്കുന്നത് ഇന്ത്യയോടാണെന്ന് ഓര്‍മ്മ വേണം, സ്പീഗെല്ലിന് ഹാക്കര്‍മാരുടെ മുട്ടന്‍പണി

47

സ്‌നാപ്ചാറ്റ് സിഇഒയുടെ ഇന്ത്യന്‍ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സ്‌നാപ്ചാറ്റിന് ഉഗ്രന്‍ പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും രംഗത്തെത്തിയിരിക്കുന്നത്. 17 ലക്ഷം നഷ്ടം വരുത്തി സ്‌നാപ്ചാറ്റ് യൂസേഴ്‌സിന്റെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒരു പ്രസ്താവനയെ തുടർന്ന് കോടികളുടെ നഷ്ടമാണ് സ്നാപ്ചാറ്റിന് ഉണ്ടായിരിക്കുന്നത്.ഇന്ത്യയിലെ അജ്ഞാതരായ ഹാക്കിംഗ് സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹാക്കിംഗ് നടന്നത്. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ തുടര്‍ക്കഥയില്‍ വിവരങ്ങള്‍ ബ്ലാക്ക് വെബില്‍ …

Read More »

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന് ട്രായ് ; നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് റിലയന്‍സ്

5

ന്യൂഡല്‍ഹി: ജിയോക്കും യൂസര്‍മാര്‍ക്കും പ്രഹരം നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന് ട്രായ് റിലയന്‍സിനോട് ആവശ്യപ്പെട്ടു. പ്രൈം മെമ്പര്‍ഷിപ്പിനുള്ള ഏപ്രില്‍ 15വരെ നീട്ടിയത് റദ്ദാക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് റിലയന്‍സ് അറിയിച്ചു.ജിയോയുടെ സമ്മര്‍ സമ്മര്‍പ്രൈസ് ഓഫറിലെ മൂന്നുമാസത്തേക്കുള്ള സൗജന്യസേവനങ്ങള്‍ പിന്‍വലിക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു. ഈ തീരുമാനം ജിയോ സ്വീകരിക്കുന്നുവെന്ന് ജിയോ പ്രതിനിധി വ്യക്തമാക്കി.യൂസര്‍മാരുടെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോയുടെ സമ്മര്‍ …

Read More »

4ജി സ്പീഡിൽ റിലയൻസ് ജിയോയ്ക്ക് തുണയായി ട്രായി കണക്കുകൾ

50

രാജ്യത്തെ ടെലികോം മേഖലയിലെ വിവിധ കമ്പനികൾ തമ്മിലുള്ള മൽസരം തുടരുകയാണ്. നെറ്റ്‌വർക്ക് വേഗവും താരീഫ് ഓഫറുകളിലും അവകാശ വാദങ്ങൾ തുടരുകയാണ്. നിലവിൽ ഏറ്റവും മികച്ച നെറ്റ്‍വർക്ക് തങ്ങളുടേതാണ് ഓരോ സേവനദാതാക്കളും വാദിക്കുന്നുണ്ട്.ഇക്കാര്യത്തിൽ ജിയോയും എയർടെൽ തുറന്ന വാക്പോരിൽ വരെ എത്തിയിരുന്നു.ഏറ്റവും പുതിയ ട്രായി കണക്കുകൾ പ്രകാരം 4ജി ഡൗൺലോഡ് സ്പീഡിൽ റിലയൻസ് ജിയോയാണ് മുന്നിൽ. ജിയോയുടെ ശരാശരി ഡൗൺലോഡ് വേഗം 16.487 എംബിപിഎസ് ആണ്. ഐഡിയ, എയര്‍ടെല്‍ തുടങ്ങി പ്രധാന …

Read More »

സോഷ്യല്‍ മീഡിയയായ പിന്‍ട്രസ്റ്റ് ചൈന നിരോധിച്ചു

1

ബീയജിംങ്: ചിത്രങ്ങള്‍ അധിഷ്ഠിതമായ സോഷ്യല്‍ മീഡിയയായ പിന്‍ട്രസ്റ്റ് ചൈന നിരോധിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്ക് പുറമേ ചൈനീസ് സൈബര്‍ സെന്‍സര്‍ഷിപ്പിന്റെ പുതിയ ഇര ആയിരിക്കുകയാണ് പിന്‍ട്രസ്റ്റ്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനീസ് സൈബര്‍ സെന്‍സര്‍ സംവിധാനം ഗ്രേറ്റ് ഫയര്‍ വാളിന്റെ നിരീക്ഷണത്തിലാണ് പിന്‍ട്രസ്റ്റ് എന്നും ഇതുവരെ സമ്പൂര്‍ണ്ണ നിയന്ത്രണം വന്നിട്ടില്ല. നിരീക്ഷണ കാലത്തിന് ശേഷം ചിലപ്പോള്‍ പിന്‍ട്രെസ്റ്റ് മടങ്ങി വന്നേക്കാം എന്ന സാധ്യതയും …

Read More »

ഹാക്കിങ്ങിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന അനുഭവം

Crying beautiful woman photo

സാങ്കേതിക ലോകം വളരുന്നതിനൊപ്പം ഇവയെല്ലാം കുറ്റകൃത്യങ്ങള്‍ക്ക് ചൂഷണം ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. ഹാക്കിങ്ങും വൈറസ്, മാള്‍വെയര്‍ ആക്രമണങ്ങളും പതിവായി കൊണ്ടിരിക്കുകയാണ്. സാമ്പത്തിക, ലൈംഗിക ചൂഷണങ്ങളാണ് ഈ മേഖലയില്‍ പ്രധാനമായും നടക്കുന്നത്. എവിടെയും സൈബര്‍ ഇരകള്‍ സ്ത്രീകളാണ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പകരം ഓണ്‍ലൈന്‍ ലൈംഗികത ആവശ്യപ്പെട്ടു കൊണ്ടുള്ള ബ്ലാക്ക്‌മെയിലിങ് വ്യാപകമാണ്. അമേരിക്കയിലും യൂറോപ്പിലും ഇത്തരം ആക്രമണങ്ങള്‍ സര്‍വ്വസാധാരണമാണ്. അമേരിക്കയില്‍ Zedevile എന്ന യൂസര്‍നെയിമില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്ന യുവതിക്കു …

Read More »