Breaking News
Home / TECHNOLOGY / Science

Science

ന്യൂയോര്‍ക്കില്‍ 2013എഫ്‌കെ വീണാല്‍ 25 ലക്ഷം പേര്‍ മരിക്കും

2

കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍നിരവധി ഉല്‍ക്കകളാണ് ഭൂമിക്ക് ഭീഷണി ഉയര്‍ത്തിയത്. ഇതില്‍ ഏതെങ്കിലുമൊന്ന് ഭാവിയില്‍ ഭൂമിയെ ഇടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ന്യൂയോര്‍ക്ക് പോലുള്ള ഒരു മഹാ നഗരത്തില്‍ ഇത്തരമൊരു വിനാശകാരിയായ ഉല്‍ക്ക വീണാല്‍ എന്തായിരിക്കും ഫലം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കുകയും അതിലും എത്രയോ ഇരട്ടി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്യുന്ന വന്‍ ദുരന്തമായിരിക്കും അത്തരം ഉല്‍ക്കാപതനം സൃഷ്ടിക്കുക. …

Read More »

ദിനോസറുകള്‍ ഉണ്ടായതുപോലെ ‘ഉല്‍ക്കദുരന്തം’ മനുഷ്യനും സംഭവിക്കാം

45

ഒരുകാലത്ത് ഭൂമി അടക്കി വാഴ്ന്നിരുന്നവരാണ് ദിനോസര്‍. എന്നാല്‍ ഈ ഭീമന്മാര്‍ പെട്ടെന്നൊരു നാള്‍ എങ്ങനെയാണ് കൂട്ടവംശനാശം സംഭവിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുന്നു. എന്നാലും ഏറ്റവും വിശ്വസനീയമായത് വമ്പനൊരു ഉല്‍ക്ക ഭൂമിയിലേക്ക് വന്നു പതിച്ചുവെന്നതാണ്. അതിനു തെളിവായി മെക്‌സിക്കോയില്‍ സ്‌ഫോടനത്തിലെന്ന വണ്ണം ഉണ്ടായൊരു കൂറ്റനൊരു വിള്ളലുമുണ്ട്. അതിനകത്തെ ഇറിഡിയത്തിന്റെ സാന്നിധ്യമാണ് ഇതുസംബന്ധിച്ച ആദ്യസൂചന ഗവേഷകര്‍ക്കു നല്‍കിയത്. ഭൂമിയുടെ ഉപരിതലത്തില്‍ കാണാത്തതാണ് ഇറിഡിയം, എന്നാല്‍ ബാഹ്യാകാശ വസ്തുക്കളിലാകട്ടെ ധാരാളമായുള്ളതും. അമേരിക്കയുടെ …

Read More »

ലോകത്തെ പഴക്കമേറിയ സസ്യഫോസില്‍ ഇന്ത്യയില്‍ കണ്ടെത്തി

6

സ്റ്റോക്ക്‌ഹോം: ലോകത്തെ പഴക്കമേറിയ സസ്യഫോസില്‍ ഇന്ത്യയില്‍നിന്നു ലഭിച്ചതായി സ്വീഡിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷകര്‍. വിന്ധ്യമലനിരകളില്‍പ്പെട്ട മധ്യപ്രദേശിലെ ചിത്രകൂടില്‍ കണ്ടെത്തിയ ചുവന്ന ആല്‍ഗയുടെ ഫോസിലിന് 160 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പ്ലോസ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ബഹുകോശ സങ്കീര്‍ണജീവന്‍ ഉടലെടുത്തത് നേരത്തേ കരുതിയതിലും മുമ്പേയാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ചിത്രകൂടിലെ അവസാദശിലകളില്‍നിന്നാണ് ഗവേഷകസംഘത്തിന് ഫോസില്‍ ലഭിച്ചത്. നാരുപോലുള്ള രൂപങ്ങളാണ് ആദ്യം കിട്ടിയത്. മുമ്പു കണ്ടെത്തിയ പഴക്കമേറിയ സസ്യഫോസിലിന് …

Read More »

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യവംശത്തെ നാശത്തിലേക്കെത്തിക്കും; സ്റ്റീഫന്‍ ഹോക്കിങ്

43

ലണ്ടന്‍: മനുഷ്യവംശം കൂട്ടവംശനാശത്തിലേക്ക് നീങ്ങുകയാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് . രക്ഷിക്കാന്‍ ലോകസര്‍ക്കാര്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവരസാങ്കേതികവിദ്യ അതിവേഗം വളര്‍ന്നതിലൂടെ മനുഷ്യരുടെ അക്രമസ്വഭാവം വര്‍ധിച്ചിരിക്കുകയാണെന്നും ഇത്തരത്തില്‍ സാങ്കേതിക വിദ്യകളുടെ ദുരുപയോഗം മനുഷ്യവംശത്തിന്റെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നാശത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ രൂപീകരിക്കപ്പെടുന്ന ലോകസര്‍ക്കാറിന് സാധിക്കുമെന്നാണ് ഹോക്കിങ് പ്രത്യാശ പ്രകടിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ആണവയുദ്ധത്തിന്റേയും അന്തിമഫലം മനുഷ്യന്റെ കൂട്ടനാശമാകും. പരിസ്ഥിതി നാശത്തിന് ഇതിനോടകം …

Read More »

ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഇനി പാട്ടു കേള്‍ക്കാം, കോള്‍ ചെയ്യാം;ലെവിസിന്റെ സ്മാര്‍ട്ട് ജാക്കറ്റ് ഉടന്‍ വരുന്നു, വില കേട്ടാല്‍ ഞെട്ടരുത്

26

സ്മാര്‍ട്ട് ഫോണിനും സ്മാര്‍ട്ട് വാച്ചിനും ശേഷം ടെക് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്മാര്‍ട്ട് ജാക്കറ്റും വിപണി കീഴടക്കാനെത്തുന്നു. ടെക് ഭീമന്‍മാരായ ഗൂഗിളുമായി കൈകോര്‍ത്താണ് ലെവിസിന്റെ സ്മാര്‍ട്ട് ജാക്കറ്റ് പുറത്തിറങ്ങുക. ഇരുചക്രവാഹന റൈഡേഴ്‌സിനെ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ജാക്കറ്റ് വരുന്നത്. ‘കമ്യൂട്ടര്‍ ജാക്കറ്റ്’ എന്നാണ് ഇതിനെ വിളിക്കുക.ഗൂഗിളിന്റെ ജക്വാഡ് സാങ്കേതിക വിദ്യയാണ് സാധാരണ ജാക്കറ്റ് എന്നു തോന്നിക്കുന്ന ഈ ഉത്പന്നത്തെ സ്മാര്‍ട്ടാക്കുന്നത്. ഫാബ്രിക് നൂലുകള്‍ ഉപയോഗിച്ചാണ് ജാക്കറ്റിന്റെ നിര്‍മാണം. സ്മാര്‍ട്ട് ഫോണുകളിലേതിനു സമാനമായ ടച്ച് …

Read More »

ആകാശത്തെ ആ കൂട്ടിയിടി ഒഴിവായത് ഭാഗ്യത്തിന്

9

ബഹിരാകാശത്തേക്ക് കുറേ പേടകങ്ങളും കൃത്രിമോപഗ്രഹങ്ങളും അയക്കുക മാത്രമല്ല ഓരോ രാജ്യവും അവയെല്ലാം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഗുണവും കഴിഞ്ഞ ദിവസം ലോകം അറിഞ്ഞു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ ‘മവെനും’ ചൊവ്വയുടെ യഥാര്‍ഥ ഉപഗ്രഹമായ ഫോബോസും തമ്മിലാണ് കൂട്ടിയിടിക്കാന്‍ പോയത്. ഫോബോസിന്റെ ഭ്രമണപഥത്തിലേക്ക് മാര്‍ച്ച് ആറിന് ഇടിച്ചുകയറാനിരിക്കുകയായിരുന്നു മവെന്‍. എന്നാല്‍ വിവിധ കംപ്യൂട്ടര്‍ മോഡലുകള്‍ അപഗ്രഥിച്ച നാസ ഈ കൂട്ടിയിടി നേരത്തെ …

Read More »

ഐഎസ്ആര്‍ഒയുടെ നേട്ടം ഞെട്ടിച്ചെന്ന് അമേരിക്ക

39

വാഷിംഗ്ടണ്‍: ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ നേട്ടം തങ്ങളെ ഞെട്ടിച്ചെന്ന് അമേരിക്ക. മറ്റൊരു രാജ്യത്തിന്റെ പിന്നില്‍ ഇഴയേണ്ട അവസ്ഥ വരുന്നത് അമേരിക്കയ്ക്ക് ഒരിക്കലും താങ്ങാനാവില്ലെന്നും യു.എസിന്റെ നാഷണല്‍ ഇന്റലിജന്‍സിന്റെ നിയുക്ത ഡയറക്ടറും മുന്‍ സെനറ്ററുമായ ഡാന്‍ കോട്‌സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയുടെ അപൂര്‍വ നേട്ടം എല്ലാതരത്തിലും ഞെട്ടിച്ചു. താരതമ്യേന ഭാരം ചെറുതും എന്നാല്‍ വ്യത്യസ്ത പ്രവര്‍ത്തനരീതിയുമുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചത്.ഇത് കേവലം …

Read More »

സൂര്യന്റെ രഹസ്യം പഠിക്കാനായി നാസ

9

വാഷിങ്ടന്‍: സൂര്യന്റെ രഹസ്യത്തെ കുറിച്ച് പഠിക്കാന്‍ ബഹിരാകാശ പേടകം അയയ്ക്കുമെന്ന് നാസ. റോബര്‍ട്ട് നിയന്ത്രിത പേടകത്തെ അടുത്ത വര്‍ഷത്തോടെ അയയ്ക്കാനാണ് അമേരിക്കന്‍ ഗവേഷണ കേന്ദ്രത്തിന്റെ തീരുമാനം. ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്ററോളം അകലെയാണ് സൂര്യന്‍. 60 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ പോയി നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് നാസ പറയുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് പഠിക്കാന്‍ തീതുമാനിച്ചിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തെ അപേക്ഷിച്ച് ഉപരിതലത്തില്‍ ചൂടു കുറവായിരിക്കുന്നത് എന്തുകൊണ്ട്?. കൊറോണ എന്ന് …

Read More »

നാസ വെളിപ്പെടുത്തി ആ വലിയ രഹസ്യം; ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയൂഥം കണ്ടെത്തി

7

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ സംബന്ധിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ നിര്‍ണായക കണ്ടെത്തല്‍. ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ വെളിപ്പെടുത്തി. ട്രാപ്പിസ്റ്റ് -1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് പുതുതായി കണ്ടെത്തിയ കുഞ്ഞന്‍ നക്ഷത്രം നിലകൊള്ളുന്നത്.ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ ശക്തിപകരും. വലിപ്പത്തിലുള്ള കുറവും …

Read More »

ഭൂമിക്കു പുറത്തെ ആ വലിയ രഹസ്യം നാസ ഇന്ന് വെളിപ്പെടുത്തും

21

ബഹിരാകാശ രംഗത്ത് പുതിയ കണ്ടെത്തലുകള്‍ നടത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് നാസ. ചില പ്രഖ്യാപനങ്ങള്‍ നടത്താന്‍ നാസ നേരത്തെ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാറുണ്ട്. നാസ ഇന്ന് മറ്റൊരു വന്‍ പ്രഖ്യാപനം നടത്താന്‍ പോകുന്നു. ഭൂമിക്ക് പുറത്ത് കണ്ടെത്തിയ ആ രഹസ്യം ഇന്ന് വെളിപ്പെടുത്തും. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റിയുള്ള സുപ്രധാനമായ വെളിപ്പെടുത്തല്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശാസ്ത്രജ്ഞരുടെ വാര്‍ത്താസമ്മേളനം ഇന്ത്യന്‍ സമയം അര്‍ധരാത്രി നാസയുടെ ചാനലിലും വെബ്‌സൈറ്റിലും ലൈവായി കാണാം. …

Read More »