Breaking News
Home / SPORTS / Cricket

Cricket

കൊഹ്‌ലിയെ എഴുതിത്തള്ളുന്നവര്‍ അനുഭവിക്കും; ഇന്ത്യന്‍ നായകന് പിന്തുണ നല്‍കി മുന്‍ ഓസീസ് താരം

CANBERRA, AUSTRALIA - JANUARY 20:  Virat Kohli of India looks on during the Victoria Bitter One Day International match between Australia and India at Manuka Oval on January 20, 2016 in Canberra, Australia.  (Photo by Mark Metcalfe - CA/Cricket Australia/Getty Images)

ഡല്‍ഹി : ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെന്ന പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏതെങ്കിലും ടീം കരുതിയാല്‍ അതവരുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക് ഹസി. ഒരു ക്ലാസ് ബാറ്റ്‌സ്മാനാണു കൊഹ്‌ലി. അദ്ദേഹത്തെ എഴുതിത്തള്ളുന്നത് ആത്മഹത്യാപരമായിരിക്കും. അതുപോലെ ഒരു താരത്തെ നിശ്ശബ്ദനായി ഏറെക്കാലം നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനും തന്റെ നിലവാരം ലോകത്തെ ബോധ്യപ്പെടുത്താനുമുള്ള നിശ്ചയദാര്‍ഢ്യത്തിലാവും …

Read More »

രോഹിത് ശര്‍മ്മയും കേദാറും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് പോയില്ല

21

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത് രോഹിത് ശര്‍മ്മയും കേദര്‍ ജാദവുമില്ലാതെ. ബന്ധുവിന്റെ വിവാഹം മൂലം രോഹിത് ശര്‍മ്മയും വിസ പ്രശ്‌നം മൂലമാണ് കേദാര്‍ ജാദവും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറിയത്.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രോഹിത് ശര്‍മ്മ നേരത്തെ തന്നെ ലീവിന് അപേക്ഷിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും വിസ ലഭിച്ചപ്പോള്‍ കേദാറിന് മാത്രം ഇതുവരെ വിസ വന്നിട്ടില്ല. വിസ ക്ലിയറന്‍സിനായി ബിസിസിഐ ബ്രിട്ടീഷ് …

Read More »

ടീമിലില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്കും ധവാനും ആശംസകള്‍ നേര്‍ന്ന് ഗൗതം ഗംഭീര്‍

29

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം കിട്ടാതെ പോയ ഹതഭാഗ്യവാന്മാരിലൊരാളാണ് ഗൗതം ഗംഭീര്‍. ഗംഭീറിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നെങ്കിലും ഓപ്പണറായി ശിഖര്‍ ധവാന് സെലക്റ്റര്‍മാര്‍ അവസരം നല്‍കുകയായിരുന്നു.ഗംഭീര്‍ ധവാന് മുന്നില്‍ തഴയപ്പെട്ടുവെങ്കിലും ഇരുതാരങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നമില്ലെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നുമുള്ളതാണ് ധവാന്റെയും ഗംഭീറിന്റെയും ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ പത്താം സീസണിലെ ‘സ്‌റ്റൈലിഷ് പ്ലെയര്‍ ഓഫ് ദ സീസണ്‍’ പുരസ്‌കാരം നേടിയ ഗംഭീറിനെ ധവാന്‍ …

Read More »

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ച ആ മുത്തശ്ശി ആരാണെന്ന് വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍

14

ഐപിഎല്‍ പത്താം സീസണിലെ ഫൈനല്‍ മത്സരത്തില്‍ ഒരു റണ്‍സിന് മുംബൈ പുണെയെ കീഴടക്കിയപ്പോള്‍ അതിന് പിന്നിലെ ഭാഗ്യതാരം ഒരു മുത്തശ്ശിയാണെന്നായിരുന്ന സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത്.’ പ്രയര്‍ ആന്റി’ എന്ന പേരില്‍ ഈ മുത്തശ്ശിയുടെ ചിത്രം ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒടുവില്‍ ആ മുത്തശ്ശിയാരാണെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. മറ്റാരുമല്ല മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനിയുടെ അമ്മയാണിത്.നാനി എന്നാണ് ഇവരെ വിളിക്കുന്നത്. ബോളിവുഡ് താരം അഭിഷേക് ബച്ചനാണ് ഇക്കാര്യം …

Read More »

മാഞ്ചസ്റ്ററിലെ സ്‌ഫോടനം; ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ സുരക്ഷാ കാര്യത്തില്‍ ആശങ്കയറിച്ച് ബിസിസിഐ

5

ഡല്‍ഹി : കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ നടന്ന സ്‌ഫോടനത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ സുരക്ഷാകാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി ബിസിസിഐ രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ബിസിസിഐ ആ്കടിങ് സെക്രട്ടറി അമിതാബ് ചൗധരി ഐസിസിക്ക് സന്ദേശമയച്ചു. സുരക്ഷ സംബന്ധിച്ചുളള കാര്യങ്ങള്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്തു നടപടിയെടുക്കുമെന്നുമാണ് ഐസിസി പ്രതികരിച്ചു.അതേസമയം മത്സര ഷെഡ്യുളുകളിലൊന്നും ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. ജൂണ്‍ ഒന്നു മുതലാണ് …

Read More »

ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന്‍ തയ്യാറെടുത്തെന്ന് ഇന്‍സമാം ഉല്‍ ഹഖ്

Indian Cricket League (ICL) player of the Lahore Badshahs (Lahore Kings) team and former Pakistan captain Inzamam-ul-Haq (R) talks with team coach Moin Khan during a training session at the Lal Bahadur stadium in Hyderabad, on March 9, 2008.  The rebel Indian Cricket League is set to begin its second edition, determined to prosper despite facing a daunting battle against the official, super-rich Indian Premier League. The ICL, bankrolled by the country's largest listed media company Zee Telefilms, organised its first Twenty20 tournament last December with a host of retired and semi-retired international stars and domestic players.           AFP PHOTO / NOAH SEELAM

ഇസ്ലാമാബാദ് : വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന്‍ തയ്യാറെടുത്തെന്ന് മുന്‍ പാക് ക്യാപ്റ്റനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്ടറുമായ ഇന്‍സമാം ഉല്‍ ഹഖ്. ഇന്ത്യയെ തോല്‍പ്പിക്കുക മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫി നേടുക കൂടിയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഇന്‍സമാം പറഞ്ഞു.ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ജൂണ്‍ നാലിനാണ് ഇന്ത്യ പാകിസ്താന്‍ പോരാട്ടം. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇത്തവണ പാകിസ്താനുവേണ്ടി കളിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് പോകുന്നത് …

Read More »

ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞാലുള്ള ടീം ഇന്ത്യയുടെ അടുത്ത പദ്ധതി

13

ഡല്‍ഹി : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനു തൊട്ടു പിന്നാലെ ഇനി ഇന്ത്യക്കുള്ളത് ടീം വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പര. അഞ്ച് ഏകദിന മല്‍സരങ്ങളും ഒരു ട്വന്റി-20യുമാണു പരമ്പരയിലുള്ളത്. പോര്‍ട്ട്ഓഫ് സ്‌പെയിനില്‍ ജൂണ്‍ 23ന് ആദ്യമായിരിക്കും ഏകദിനം. ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ട്വന്റി-20 മല്‍സരം നടക്കുക. ജൂണ്‍ 23, 25, 30, ജൂലൈ രണ്ട്, ആറ് തീയതികളിലാണ് ഏകദിന മല്‍സരങ്ങള്‍.ഏകദിനത്തിലെ എട്ടു പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് കളിക്കാന്‍ വിന്‍ഡീസ് …

Read More »

കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍; മുംബൈയ്ക്ക് ആറ് വിക്കറ്റ് ജയം

4

ബംഗളൂരു: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ബോളിങ് കരുത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.5 ഓവറില്‍ വെറും 107 റണ്‍സിനു പുറത്തായി.തുടക്കത്തില്‍ മുംബൈയും അല്‍പം സമ്മര്‍ദ്ദത്തിലായിരുന്നെങ്കിലും 33 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയത്തിലെത്തി. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈയും പുണെയും തമ്മില്‍ മല്‍സരിക്കും. ലീഗ് ഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും ആദ്യ ക്വാളിഫയറിലും രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടത്തില്‍ വിജയം …

Read More »

​ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ​ ​ ഹൈദരാബാദിനെ തകര്‍ത്ത് കൊൽക്കത്ത

5

ബംഗളൂരു: ഐപിഎൽ എലിമിനേറ്റർ മൽസരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അട്ടിമറിച്ചു. മഴ അലങ്കോലമാക്കിയ മൽസരത്തിൽ ഡക്ക്വർത്ത് ലുയീസ് നിയമ പ്രകാരം പുനർ നിർണയിക്കപ്പെട്ട ലക്ഷ്യം മറികടന്നാണ് കൊൽക്കത്ത ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയത്.നേരത്തെ ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ എലിമിനെറ്ററിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹൈദരാബാദിന് കഴിഞ്ഞില്ല. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടാനെ ഹൈദരാബാദിനായുള്ളൂ. ഡേവിഡ് വാർണർ(37) ഒഴികെ മറ്റാർക്കും ഹൈദരാബാദ് നിരയിൽ …

Read More »

മിസ് യു, മിസ്ബാ, യൂനിസ്…

1

ഒരു ടെസ്റ്റ് മൽസരം പോലെയുള്ള ക്രിക്കറ്റ് കരിയറിൽ രണ്ടാം ഇന്നിങ്സിന്റെ രാജാക്കൻമാരായിരുന്നു കഴിഞ്ഞ ദിവസം വിരമിച്ച പാക്കിസ്ഥാൻകാരായ മിസ്ബാ ഉൾ ഹഖും യൂനിസ് ഖാനും.2003ലെ അരങ്ങേറ്റത്തിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ ടീമിനു പുറത്തായ മിസ്ബ തന്റെ 33–ാം വയസിലെ മടങ്ങിവരവിലാണ് കരിയറിലെ നേട്ടങ്ങളിലേക്ക് ബാറ്റേന്തിയത്. ഇൻസമാം ഉൾ ഹഖും മുഹമ്മദ് യൂസഫുമെല്ലാം തലയുയർത്തി നിന്ന പാക്ക് മധ്യനിരയിൽ ആറാംസ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന യൂനിസിന്റെ സമയം മാറിയതും ടീമിൽ നിന്ന് ഒന്നുപുറത്തായി തിരിച്ചുകയറിയപ്പോഴാണ്. കാലത്തെയും …

Read More »