Breaking News
Home / SPORTS

SPORTS

മാച്ച് ബോള്‍ നല്‍കാന്‍ ഒഫീഷ്യല്‍ ഗ്രൗണ്ടിലെത്തിയത് പറന്ന്

3

ലിസ്ബണ്‍ : ഫുട്‌ബോള്‍ മത്സരത്തിന്റെ മാച്ച് ബോള്‍ സാധാരണ റഫറിമാരായിരിക്കും ഗ്രൗണ്ടിലെത്തിക്കുന്നത്. ചിലപ്പോള്‍ കുട്ടികളോ പഴയ താരങ്ങളോ മാച്ച് ബോളുമായി ഗ്രൗണ്ടിലെത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് പോര്‍ച്ചുഗീസ് കപ്പ് ഫൈനലില്‍ മാച്ച് ബോള്‍ ഗ്രൗണ്ടിലെത്തിയത്. ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ആ മാച്ച് ബോളിന്റെ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം. മാച്ച് ഒഫീഷ്യലുമാരില്‍ ഒരാള്‍ സ്‌റ്റേഡിയത്തിലേക്ക് മാച്ച്‌ബോളുമായി പറന്നെത്തുകയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാവുന്ന ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഈ പറക്കല്‍. …

Read More »

മൊണോകോയുടെ മധ്യനിര സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്നു

17

ലണ്ടന്‍ : ഫുട്‌ബോളില്‍ ഇത് ട്രാന്‍സ്ഫര്‍ കാലമാണെന്ന് തന്നെ പറയാം. ഏറ്റവും ഒടുവിലായി കൂടുമാറുന്നതായി അറിയുന്നത് മൊണാകോയുടെ മധ്യനിരക്കാരന്‍ ബെര്‍ണാഡോ സില്‍വയെക്കുറിച്ചാണ്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് സില്‍വയെത്തുന്നത്. ഇതിനായി താരം സിറ്റിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ സിറ്റിയെ തോല്‍പ്പിക്കുന്നതില്‍ സില്‍വ മുഖ്യപങ്കു വഹിച്ചു. സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അന്ന് സില്‍വയെ നോട്ടമിട്ടിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡും സില്‍വയ്ക്കുവേണ്ടി ശ്രമിച്ചിരുന്നു. ഇതിനിടെ ബാഴ്‌സ 750 കോടി രൂപ മുടക്കി വലവിരിച്ച വമ്പന്‍ …

Read More »

എഫ്.എ കപ്പ് ഫൈനലില്‍ കിരീടത്തിനായി ഇന്ന് ചെല്‍സിയും ആഴ്‌സണലും പോരാടും

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സി സീസണില്‍ ഡബിള്‍ ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങും. എഫ്.എ കപ്പ് ഫൈനലില്‍ കരുത്തരായ ആഴ്‌സണലാണ് നീലപ്പടയുടെ എതിരാളികള്‍. സീസണില്‍ മോശം പ്രകടനം കാഴ്ചവച്ച് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ നിന്നു പുറത്തായ ആഴ്‌സണലിന് ഇതു മുഖംരക്ഷിക്കാനുള്ള മത്സരം കൂടിയാണ്. ലണ്ടനില്‍ പുതിയ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മുതലാണ് മത്സരം.പ്രീമിയര്‍ ലീഗ് സീസണില്‍ ഇക്കുറി ഇരുവരും തമ്മില്‍ …

Read More »

കൊഹ്‌ലിയെ എഴുതിത്തള്ളുന്നവര്‍ അനുഭവിക്കും; ഇന്ത്യന്‍ നായകന് പിന്തുണ നല്‍കി മുന്‍ ഓസീസ് താരം

CANBERRA, AUSTRALIA - JANUARY 20:  Virat Kohli of India looks on during the Victoria Bitter One Day International match between Australia and India at Manuka Oval on January 20, 2016 in Canberra, Australia.  (Photo by Mark Metcalfe - CA/Cricket Australia/Getty Images)

ഡല്‍ഹി : ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെന്ന പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏതെങ്കിലും ടീം കരുതിയാല്‍ അതവരുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക് ഹസി. ഒരു ക്ലാസ് ബാറ്റ്‌സ്മാനാണു കൊഹ്‌ലി. അദ്ദേഹത്തെ എഴുതിത്തള്ളുന്നത് ആത്മഹത്യാപരമായിരിക്കും. അതുപോലെ ഒരു താരത്തെ നിശ്ശബ്ദനായി ഏറെക്കാലം നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനും തന്റെ നിലവാരം ലോകത്തെ ബോധ്യപ്പെടുത്താനുമുള്ള നിശ്ചയദാര്‍ഢ്യത്തിലാവും …

Read More »

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു

32

റോമ : 25 വര്‍ഷം ക്ലബ് മാറാതെ എഎസ് റോമയുടെ ജഴ്‌സിയില്‍ മാത്രം കളിച്ച ഇറ്റാലിയന്‍ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടി വിരമിക്കുന്നു. ജെനോവയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന മല്‍സരം റോമ ജഴ്‌സിയില്‍ തന്റെ അവസാനത്തേതായിരിക്കുമെന്നു നാല്‍പതുകാരനായ ടോട്ടി പറഞ്ഞു. ഈ സീസണിലെ മല്‍സരങ്ങളില്‍ കോച്ച് ലൂസിയാനോ സ്പാലെറ്റി ടോട്ടിക്ക് അധികം അവസരം നല്‍കിയിരുന്നില്ല.ജീവിതത്തില്‍ പുതിയൊരു വെല്ലുവിളിക്കായി തയാറെടുക്കുകയാണെന്നു പറഞ്ഞ ടോട്ടി അതെന്താണെന്നു വ്യക്തമാക്കിയില്ല. 1989ല്‍ പ്രാദേശിക ക്ലബ്ബായ ലോഡിജിയാനിയില്‍നിന്നാണ് പന്ത്രണ്ടു …

Read More »

ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി താരം; നാല് വര്‍ഷം വിലക്ക് ലഭിച്ചേക്കാവുന്ന കുറ്റം

27

ഡല്‍ഹി : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് നാഡ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളി. ജിതിന്‍ പോള്‍ എന്ന മലയാളി അത്‌ലറ്റിനെയാണ് നാഡ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹം കുറ്റക്കാരനാണെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.എട്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഉത്തേജക മരുന്നാണ് ജിതിന്റെ ബാഗില്‍ നിന്നും കണ്ടെത്തിയത്. മെല്‍ഡോണിയം എന്ന മരുന്നാണിത്. മരുന്നടിച്ചിട്ടില്ലെന്ന ജിതിന്‍ പോളിന്റെ വാദം നിലനില്‍ക്കില്ല. നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് കൈവശം സൂക്ഷിക്കുന്നത് പോലും ശിക്ഷാര്‍ഹമാണെന്നാണ് …

Read More »

രോഹിത് ശര്‍മ്മയും കേദാറും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് പോയില്ല

21

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത് രോഹിത് ശര്‍മ്മയും കേദര്‍ ജാദവുമില്ലാതെ. ബന്ധുവിന്റെ വിവാഹം മൂലം രോഹിത് ശര്‍മ്മയും വിസ പ്രശ്‌നം മൂലമാണ് കേദാര്‍ ജാദവും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറിയത്.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രോഹിത് ശര്‍മ്മ നേരത്തെ തന്നെ ലീവിന് അപേക്ഷിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും വിസ ലഭിച്ചപ്പോള്‍ കേദാറിന് മാത്രം ഇതുവരെ വിസ വന്നിട്ടില്ല. വിസ ക്ലിയറന്‍സിനായി ബിസിസിഐ ബ്രിട്ടീഷ് …

Read More »

മെസിക്ക് പിന്നാലെ റൊണാള്‍ഡോയും ജയിലിലേക്ക്? നികുതി വെട്ടിപ്പ് കേസില്‍ താരം അഞ്ച് വര്‍ഷം തടവ് ശിക്ഷ നേരിടേണ്ടി വരുമെന്ന് സ്‌പെയിന്‍

15

മാഡ്രിസ്: നികുതി വെട്ടിപ്പ് കേസില്‍ ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ തടവ് ശിക്ഷ കഴിഞ്ഞ ദിവസം സ്പാനിഷ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു ഇതിഹാസ താരവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍.റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും പോര്‍ച്ചുഗീസ് ഫുട്‌ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സ്പാനിഷ് സാമ്പത്തിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2011-2013 കാലഘട്ടത്തില്‍ കോടികളുടെ നികുതി വെട്ടിപ്പ് …

Read More »

സാം അല്ലാര്‍ഡിസ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം രാജിവെച്ചു

9

ലണ്ടന്‍ : ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം സാം അല്ലാര്‍ഡിസ് രാജിവച്ചു. കഴിഞ്ഞ സീസണിനിടെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണിയിലായപ്പോള്‍ അലന്‍ പാര്‍ഡ്യൂവിനെ പുറത്താക്കിയാണ് മുന്‍ ഇംഗ്ലണ്ട് കോച്ചായ അല്ലര്‍ഡിസിനെ കൊണ്ടുവന്നത്. തുടര്‍ന്ന് അല്ലര്‍ഡിസ് ക്ലബിനെ തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടുത്തി. 62 കാരനായ സാം അല്ലാര്‍ഡിസ് മറ്റേതെങ്കിലും ക്ലബിന്റെ കോച്ചാകാന്‍ താത്പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.അല്ലാര്‍ഡിസിന്റെ കീഴില്‍ സീസണില്‍ 14ാം സ്ഥാനത്താണ് പാലസ് ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളില്‍ …

Read More »

സി.കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

5

തിരുവനന്തപുരം : ഏജീസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിനീതിനെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണം. താരത്തെ തിരിച്ചെടുക്കാന്‍ ഏജീസ് ഓഫീസിനും കായികമന്ത്രിലായത്തിനും നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.ജോലിക്കാര്യം ഉന്നയിച്ച് സി.കെ വിനീത് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഹാജര്‍ കുറഞ്ഞു എന്ന പേരിലാണു വിനീതിനെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിനു വിനീത് ഉണ്ടാക്കുന്ന നേട്ടം …

Read More »