Breaking News
Home / NEWS / Kerala

Kerala

പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളിച്ചു; ഒമ്പതു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്

8

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. തൊടുപുഴയിലെ  പെരുമ്പിള്ളിച്ചിറയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടു. അടുപ്പില്‍ വെച്ച കത്തുന്ന തീക്കൊള്ളിക്കൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. അമ്മ …

Read More »

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

2

കണ്ണൂര്‍:പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു പരസ്യമായി കശാപ്പു നടത്തിയതിനെതിരെ യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കണ്ണൂർ സിറ്റി പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 120 എ വകുപ്പ് …

Read More »

മധ്യവേനലവധി കഴിഞ്ഞു; സ്‌കൂളുകള്‍ ഇന്ന് തുറക്കും

1

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂൾ തുറക്കും മുമ്പ് തന്നെ പാഠപുസ്തകം, സൗജന്യ യൂണിഫോം എന്നിവയുടെ വിതരണം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തെ സ്കൂളുകൾ വരവേൽക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉൗരൂട്ടമ്പലം ഗവ. എൽ.പി സ്കൂളിലെ ഒന്നാംതരത്തിൽ കഥപറഞ്ഞ് കുട്ടികളെ വരവേൽക്കും. …

Read More »

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഐഎം എംഎല്‍എ; പാര്‍ട്ടി വിശദീകരണം തേടി

5

തൃശൂര്‍: ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം എം.എല്‍.എയുടെ നടപടി വിവാദത്തിലേക്ക്. ബുധനാഴ്ച രാവിലെ ഊരകത്ത് നടന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ പങ്കെടുത്തതാണ് വിവാദമായത്. ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്‍റെ സ്മരണക്കായി ഊരകം ശാഖ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം ഇതിനെതിരായ ആക്ഷേപം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പകല്‍ സി.പി.ഐ.എം, പകല്‍ തന്നെ ആര്‍.എസ്.എസ്’ …

Read More »

ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ യുവാവും യുവതിയും മരിച്ച നിലയില്‍

4

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് കടവ് റെയില്‍വെ ട്രാക്കില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. മായന്നൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് റെയില്‍വെ പാളത്തിന് സമീപം കണ്ടെത്തിയത്. കോയമ്പത്തൂരില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകി വന്ന ട്രെയിനിന് മുന്നിലേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരിച്ചറിയല്‍ രേഖയും …

Read More »

പൊമ്പിളൈ ഒരുമൈക്കെതിരെയുളള വിവാദ പ്രസംഗം: എം.എം മണിക്ക് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

3

കൊച്ചി: മന്ത്രി എം.എം മണിയുടെ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്ന പരാമര്‍ശത്തോടെയാണ് കോടതി മന്ത്രി മണിയുടെ പൊമ്പിളൈ ഒരുമൈക്കെതിരായ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയതും തളളിയതും. പൊമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായ മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താത്പര്യമാണെന്നും നിയമപരമായി ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സദാചാര പൊലീസാകാന്‍ കോടതി ഉദ്ദേശിക്കുന്നല്ല. ഹര്‍ജി …

Read More »

കശാപ്പ് നിയന്ത്രണം: വിജ്ഞാപനം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും തീരുമാനം

2

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാനും മന്ത്രി ഭ യോഗം തീരുമാനിച്ചു. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമ സഭ സമ്മേളം വിളിച്ചു ചേർക്കണമെന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ ആവശ്യപ്പെട്ടിരുന്നു. കശാപ്പ് നിയന്ത്രണവുമായി …

Read More »

അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കും

1

തിരുവനന്തപുരം: അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. തുടക്കം എന്ന നിലയില്‍ സംസ്ഥാനത്ത് ഇത്തരം എത്ര വിദ്യാലയങ്ങള്‍ ഉണ്ടെന്ന് കണക്കെടുത്ത് ഉടന്‍തന്നെ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും. അതിനിടെ വിവിധ ജില്ലകളില്‍ സ്വയം പൂട്ടാന്‍ തയ്യാറായി ചില സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം മുപ്പതോളം സ്ഥാപനങ്ങള്‍ ഇങ്ങനെ തയ്യാറായിട്ടുണ്ട്. പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികള്‍ അടുത്തുള്ള പൊതുവിദ്യാലയങ്ങളില്‍ ചേരും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇത്തരം വിദ്യാലയങ്ങള്‍ കൂടുതലും. …

Read More »

കശാപ്പ് നിരോധനം: ഉത്തരവ് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് ആന്റണി

19

തിരുവന്തപുരം: കശാപ്പ് നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ച് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് കോണ്‍ഗ്രസ് എ.ഐ.സി.സി അംഗം എ.കെ ആന്റണി. ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.മോദിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പടിയാണ് സോണിയയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. സംസ്ഥാന തലത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജനതാല്‍പര്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും ആന്റണി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്നും …

Read More »

അടുക്കളയിലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ അനുവദിക്കില്ല: കെ.മുരളീധരന്‍

15

കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണു തീരുമാനിക്കേണ്ടത്. പുതിയ നിയമം അനുസരിച്ചു കറവ വറ്റിയ പശുവിനെ ആരു വാങ്ങും? പ്രായോഗികത ഒന്നും പരിശോധിക്കാതെ വ്യക്തമായ അജന്‍ഡ മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ആര്‍എസ്എസിന്റെതെന്നും മുരളീധരന്‍ ആരോപിച്ചു.ഇതു മനസിലാക്കാതെ ആര്‍എസ്എസിനെ വളര്‍ത്തുന്ന പ്രസ്താവനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്. പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത സീതാറാം …

Read More »