Breaking News
Home / NEWS / International

International

സഹോദരന്റെ ശവക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു; പാതിരാത്രിയില്‍ ശവപ്പെട്ടിയുമായി യുവാവിന്റെ സൈക്കിള്‍ യാത്ര

4

ഒരുവര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റെ ശവക്കല്ലറ പൊളിച്ച്, മൃതദേഹവുമായി യുവാവിന്റെ സൈക്കിള്‍ സവാരി. കഴിഞ്ഞ ഞായറാഴ്ച ബ്രസീലിലാണ് സംഭവം. തനിക്ക് തന്റെ ചേട്ടനെ വല്ലാതെ മിസ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാവിന്റെ മറുപടി. ശവപ്പെട്ടി സൈക്കിളിന് പിറകില്‍ വെച്ച് രാത്രിയില്‍ യുവാവിനെ നടുറോഡില്‍ കണ്ട പൊലീസുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 29 കാരനായ എല്‍ഡെര്‍ലാന്‍ഡെസ് റോസയുടെ മുതിര്‍ന്ന സഹോദരന്‍ എറി എറിസ്‌ബെര്‍റ്റോ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. തന്നോട് ചേട്ടന്‍ സ്വപ്നത്തില്‍ …

Read More »

തിരിച്ചടിച്ച് ഇൗജിപ്​ത്​; ലിബിയയിലെ ആറ്​ ഭീകര ക്യാമ്പുകൾക്ക്​ നേരെ ആ​ക്രമണം നടത്തി

3

കെയ്റോ: കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ ലിബിയയിലെ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി ഇൗജിപ്ത്. ലിബിയയിലെ ഡെർനയിൽ ആറ് ഭീകര ക്യാമ്പുകൾക്ക് നേരെ  രാജ്യം ആക്രമണം  നടത്തിയെന്നാണ് റിപ്പോർട്ടുകൾ.തീവ്രവാദി ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്താൻ മടിയില്ലെന്ന് ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നാലെ ഇൗജിപ്ത് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.വെള്ളിയാഴ്ചയാണ് ഇൗജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ സഭാംഗങ്ങൾ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ …

Read More »

മുസ്ലീം രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക്‌; ട്രംപിന് വീണ്ടും കനത്ത തിരിച്ചടി; ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി

19

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടി. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതിയുടെ വിധി.ഉത്തരവ് സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി വിധി ശരിവെച്ചാണ് അപ്പീല്‍ കോടതി നടപടി. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രഥമദൃഷ്ട്യ മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.മതത്തിന്റെ പേരിലുള്ള വിലക്ക് അസഹിഷ്ണുതയാണെന്ന് കോടതി വിലയിരുത്തി. എന്നാല്‍ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ …

Read More »

ലക്ഷ്യം വെച്ചത് ഐഎസിനെ; ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ടത് സമ്മതിച്ച് യുഎസ്

13

ബാഗ്ദാദ്: ഇറാഖി നഗരമായ മൊസൂളില്‍ മാര്‍ച്ച് 17ന് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ് സമ്മതിച്ചു. മൊസൂളിലെ അല്‍ജദീദ ജില്ലയില്‍ ഒളിച്ചിരുന്ന രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു.ആക്രമിച്ച കെട്ടിടത്തിനുള്ളില്‍ സാധാരണക്കാരുള്ളതായി സഖ്യസേനക്കോ ഇറാഖി സൈന്യത്തിനോ അറിവില്ലായിരുന്നെന്നും പെന്റഗണ്‍ പറയുന്നു. കെട്ടിടത്തില്‍ രണ്ടാമത് സ്‌ഫോടനം നടക്കുന്ന വിധത്തില്‍ ഐഎസ് സ്‌ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ …

Read More »

അമേരിക്കയുടെ നടപടി പ്രകോപനപരമെന്ന് ചൈന; തെറ്റ് തിരുത്തണം

3

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പലോടിച്ച നടപടി പ്രകോപനപരമാണെന്ന് ചൈന. ഇതില്‍ ശക്തമായി അപലപിക്കുന്നു. അനുമതി കൂടാതെയാണ് യുദ്ധക്കപ്പല്‍ ഇവിടെ പ്രവേശിച്ചത്. യുഎസ് കടന്നുകയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചൈനയുടെ രണ്ടു കപ്പലുകള്‍ അവര്‍ക്ക് താക്കീതു നല്‍കുകയും അവിടെനിന്നു തിരിച്ചുവിടുകയും ചെയ്തുവെന്നും ചൈന പ്രതിരോധമന്ത്രാലയം അറിയിച്ചു.യുഎസിന്റെ നടപടി ചൈനയുടെ പരമാധികാരവും സുരക്ഷാ താല്‍പര്യങ്ങളും തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. ആകാശ, സമുദ്ര അപകടത്തിനു ഇത് കാരണമാകുമെന്നും വിദേശകാര്യവക്താവ് ല്യു …

Read More »

പാകിസ്താനെതിരെ ഇന്ത്യ ഇനിയും ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ്‌

26

വാഷിംഗ്ടൺ: അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിന് തീവ്രവാദികൾക്ക് പിന്തുണ നൽകുന്ന പാകിസ്താനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് ആലോചിക്കുകയാണെന്ന് അമേരിക്ക. പാകിസ്താനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തി വരികയാണെന്ന് യു.എസ് പ്രതിരോധ ഇന്റലിജൻസ് മേധാവി ലഫ്.ജനറൽ വിൻസെന്റ് സ്‌റ്റെവാർട്ട് കോൺഗ്രസ് അംഗങ്ങളെ അറിയിച്ചു.കഴിഞ്ഞ ദിവസം, ജമ്മു കാശ്‌മീരിലെ നിയന്ത്രണ രേഖയ്ക്കടുത്ത് നൗഷേരയിലെ പാക് സൈനിക പോസ്‌റ്റുകൾ ഇന്ത്യ തകർത്തതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ വിലയിരുത്തൽ. അതിർത്തിയിൽ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും …

Read More »

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരന്‍ വിവാഹം കഴിച്ച യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങാമെന്ന് കോടതി

23

ഇസ്‌ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരന്‍ വിവാഹം ചെയ്‌തെന്നു പരാതിപ്പെട്ട ഇന്ത്യന്‍ യുവതിയ്ക്കു നാട്ടിലേക്കു പോകാന്‍ കോടതിയുടെ അനുവാദം. ഏതു നിമിഷവും ഉസ്മയ്ക്കു ഇന്ത്യയിലേക്കു മടങ്ങാമെന്നും വാഗാ അതിര്‍ത്തിവരെ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചതായി പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.വാദം കേള്‍ക്കുന്ന സമയത്ത് ഉസ്മയ്ക്കു ഭര്‍ത്താവിനോടു സംസാരിക്കാമെന്നു കോടതി പറഞ്ഞെങ്കിലും അവര്‍ നിരസിച്ചു. മേയ് പന്ത്രണ്ടിനാണ് ഉസ്മ കോടതിയില്‍ ഹര്‍ജി നല്‍കിയത്. രോഗബാധിതയായ മകളെ കാണുന്നതിന് ഇന്ത്യയിലേക്കു വിട്ടയക്കണം …

Read More »

ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി: ഇന്ത്യ-പാക് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ്‌

18

ബാങ്കോക്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി പുതിയ ഭൂരാഷ്ട്ര സംഘർഷത്തിന് ഇത് കാരണമാകുമെന്ന് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കശ്മീർ വിഷയത്തിലുള്ള ഇന്ത്യ-പാക് വാദപ്രതിവാദങ്ങളിലും രാഷ്ട്രീയ അസ്ഥിരതക്കും കൂടുതൽ അഗ്നി പകരാൻ സാമ്പത്തിക ഇടനാഴി വഴിവെക്കുമെന്ന് റിപ്പോർട്ട് ആശങ്കപ്പെടുന്നു.യുഎന്നിന്‍റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ ഏഷ്യ ആൻഡ് ദ് ഫസഫിക് (എസ്കേപ്) ആണ് ‘ദ് ബെൽറ്റ് ആൻഡ് റോഡ് …

Read More »

ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാം; ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്ന് തെരേസ മേ

3

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഭീഷണി ഗുരുതരമാണെന്നും അവര്‍ വിലയിരുത്തി. അധികം താമസിക്കാതെ മറ്റൊരു ആക്രമണമുണ്ടാകുന്നതിനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. അതേസമയം മാഞ്ചസ്റ്ററിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി.അന്വേഷണവിഭാഗങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭീഷണിയുടെ ഘട്ടം അതീവ ഗുരുതരത്തിലേക്ക് ഉയര്‍ത്തിയതായി തെരേസ മേയ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്ന് സുരക്ഷാസേനയ്ക്ക് …

Read More »

കുല്‍ഭൂഷണ്‍ ജാദവ് അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനെന്ന് പര്‍വേസ് മുഷറഫ്

11

ന്യൂഡല്‍ഹി: രാജ്യാന്തര നീതിന്യായ കോടതി വധശിക്ഷ തടഞ്ഞ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണു കുല്‍ഭൂഷണ്‍ ജാദവെന്നു പാക് പട്ടാളത്തിന്റെ മുന്‍ മേധാവികൂടിയായ മുഷറഫ് പറഞ്ഞു.164 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക് ഭീകരനാണ് അജ്മല്‍ കസബ്. ചതുരംഗത്തിലെ കാലാള്‍ മാത്രമായിരുന്നു കസബ്. എന്നാല്‍ ഭീകരവാദം വളര്‍ത്തി ആളുകളെ കൊല്ലിക്കാനുള്ള …

Read More »