Breaking News
Home / NEWS / India

India

ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി

7

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടതെന്ന ആരോപണത്തില്‍ ഉറച്ച് വോട്ടിങ് മെഷീന്‍ ചലഞ്ചുമായി ആംആദ്മി പാര്‍ട്ടി വീണ്ടും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിഎം ചലഞ്ച് നടത്തുന്ന ദിവസം തന്നെയാണ് ആംആദ്മി പാര്‍ട്ടിയും വോട്ടിങ് മെഷീന്‍ ക്രമക്കേട് തെളിയിക്കാന്‍ പരിപാടിയുമായെത്തുന്നത്. ആരോപണം ഉന്നയിച്ച പ്രതിപക്ഷ പാര്‍ട്ടികളെ ഇവിഎം പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം പാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. പരീക്ഷണത്തിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് …

Read More »

പാക് മുന്‍ സൈനിക ഉദ്യോസ്ഥനെ കാണാതായ സംഭവം; ഇന്ത്യയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍

5

കുല്‍ഭൂഷണ്‍ ജാദവ് കേസിലെ തിരിച്ചടിക്ക് പിന്നാലെ പുതിയ നയതന്ത്ര നീക്കവുമായി പാകിസ്താന്‍. നേപ്പാളില്‍വെച്ച് കാണാതായ പാക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിന്റെ വിവരങ്ങളാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചു. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുഹമ്മദ് ഹബീബ് സാഹിറിനെ കാണാതായത്. കുല്‍ഭൂഷണിനെ പിടികൂടിയതിനു പകരം ഇന്ത്യ ഹബീബിനെ തട്ടിക്കൊണ്ടുപോയെന്നാണ് ഇതുവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രഹസ്യമായി പറഞ്ഞിരുന്നത്. എന്നാല്‍, ഇസ്‌ലാമാബാദ് ഔദ്യോഗികമായി ഇന്ത്യയോട് ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നത് ആദ്യമാണ്. …

Read More »

യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ വിനോദസഞ്ചാരി അറസ്റ്റില്‍

7

ന്യൂഡൽഹി: മോസ്കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തിൻറെ വാതിൽ  തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ ഇയാളെ നിയന്ത്രിച്ചു നിർത്തിയതുകൊണ്ട് അപകടങ്ങൾ സംഭവിച്ചില്ല. വിമാനത്തിൻറെ പൈലറ്റ് സംഭവം നടന്ന ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ രക്തത്തിൽ മദ്യത്തിൻറെ അംശമുണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് …

Read More »

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി; ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണം

6

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കന്നുകാലി കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.

Read More »

അനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി സഹാറന്‍പുരിലേക്ക്

12

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സഹാറന്‍പുര്‍ സന്ദര്‍ശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതു വകവയ്ക്കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിടേയ്ക്കു പുറപ്പെട്ടു. സഹാറന്‍പുരില്‍ ദലിത് വിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെട്ട പ്രദേശത്ത് രാഹുല്‍ഗാന്ധി ഇന്നു സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് സഹാറന്‍പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ബബ്‌ലു കുമാര്‍ അറിയിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് രാഹുല്‍ സഹാറന്‍പുരിലേക്ക് പോകുന്നത്.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, എഐസിസി ജനറല്‍ സെക്രട്ടറി …

Read More »

ഹിസ്ബുള്‍ കാമന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടു

8

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹ്മദ് ഭട്ട് കശ്മീരില്‍ കൊല്ലപ്പെട്ടു. സൈന്യത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു രാവിലെയാണ് അവസാനിച്ചത്. ഭട്ടിനൊപ്പം മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്.ഇവര്‍ ഉള്‍പ്പെടെ എട്ട് ഭീകരരാണ് ഇന്ന് കശ്മീരില്‍ കൊല്ലപ്പെട്ടത്. ബാരമുള്ള ജില്ലയിലെ റാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറുപേരെ സൈന്യം വധിച്ചിരുന്നു. …

Read More »

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഇരുപതോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

2

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ ആക്രമണം നടത്തിയേക്കുമെന്നുമാണു മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിര്‍ത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. പാക് ചാരസംഘടനയുടെ പരിശീലനം ലഭിച്ചവരാണ നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരെന്നാണു വിവരം.മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെട്രോ, …

Read More »

സൈനിക സംഘത്തിനു നേരെ ആക്രമണം; രണ്ടു പാക് സൈനികരെ ഇന്ത്യ വധിച്ചു

30

ന്യൂഡല്‍ഹി: സൈനിക പട്രോളിനു നേരെ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി. രണ്ടു പാക് സൈനികരെ വധിച്ചു. കശ്മീരിലെ ഉറി സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പട്രോളിങ്ങിനെതിരെ ആക്രമണമുണ്ടായത്. വധിക്കപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാകിസ്താന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. Courtesy : indiantelegram

Read More »

നീളമേറിയ പാലം: പദ്ധതി വൈകിച്ചത് യുപിഎ സര്‍ക്കാരെന്ന് മോദി; ‘പുതിയ പാലം വഴി വരുന്നത് സാമ്പത്തിക വിപ്ലവം’

26

ധോള: ധോളസാദിയ പാലം പൂര്‍ത്തിയാകുന്നത് വൈകിപ്പിച്ചത് യുപിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2003ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപി എംഎല്‍എ ജഗദീഷ് ഭുയാന്‍ ഈ പാലത്തിനായി പരിശ്രമിച്ചത്. അന്ന് അദ്ദേഹം അയച്ച കത്ത് പരിഗണിച്ചാണ് വാജ്‌പേയി പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറുകയും പാലത്തിന്റെ പണികള്‍ മുടങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ അസമില്‍ ബിജെപി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ …

Read More »

കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് തടയാന്‍ കേന്ദ്രം

18

ന്യൂഡല്‍ഹി: കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ഗോസംരക്ഷണപ്രവര്‍തത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പില്‍ കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. അവയെ കൊല്ലാന്‍ പാടില്ല. ഈ നിയമത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കം.നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ കന്നുകാലികളെ …

Read More »