Breaking News
Home / NEWS / Business

Business

സ്വര്‍ണവില പവന് 120 രൂപ കൂടി

10

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്.ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ മൂന്ന് ദിവസമായി പവന്റെ വില 21760ല്‍ തുടരുകയായിരുന്നു. പ്രതിദിനം കുറഞ്ഞുവരുന്ന നിരക്ക് മൂന്നുദിവസത്തിനിടെയാണ് കൂടിയത്.ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Courtesy : indiantelegram

Read More »

ഓഹരി വിപണികളില്‍ റെക്കോര്‍ഡ് നേട്ടം

28

ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 31,000ത്തിലേക്ക് കുതിക്കുകയാണ്. 160 പോയന്റ് ഉയര്‍ന്ന് 30,910ലാണ് സെന്‍സെക്‌സ്. 50 പോയന്റ് ഉയര്‍ന്ന് 9,560ല്‍ നിഫ്റ്റി വ്യാപാരം ചെയ്യുന്നു. വിദേശ നിക്ഷേപത്തിന്റെ ബലത്തിലാണ് വിപണി കുതിയ്ക്കുന്നത്.ഏഷ്യന്‍ വിപണികള്‍ ഇന്ന് പൊതുവെ നഷ്ടത്തിലാണ്. ലോഹ, എഫ്.എം.സി.ജി, വാഹന സെക്ടറുകളാണ് നേട്ടത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം സിപ്ല, സണ്‍ഫാര്‍മ, എസ്.ബി.ഐ എന്നിവ നഷ്ടപ്പട്ടികയിലാണ്. …

Read More »

ഉല്‍പ്പാദനം കുറയ്ക്കുന്നു; അസംസ്‌കൃത എണ്ണവില ഉയരുന്നു

22

സിംഗപ്പുര്‍: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ലോകത്തെ പ്രമുഖ എണ്ണ ഉല്‍പ്പാദകരായ സൗദിഅറേബ്യയും റഷ്യയും ഉല്‍പ്പാദനം കുറച്ചതോടെ എണ്ണവില ഉയര്‍ന്നു. 2018 വരെ പ്രതിദിന ഉല്‍പ്പാദനത്തില്‍ റഷ്യ 18 ലക്ഷം ബാരല്‍ കുറവു വരുത്തിയതാണു വില ഉയരാന്‍ കാരണം.രാജ്യാന്തര വിപണിയില്‍ ഈ മാസം എണ്ണവിലയില്‍ 16 ശതമാനത്തിന്റെ മാറ്റമാണുണ്ടായത്. അടുത്ത വര്‍ഷം മാര്‍ച്ച് ഉല്‍പ്പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒപെക്ക് രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. എണ്ണവിലയിലെ വ്യതിയാനങ്ങള്‍ നിയന്ത്രണവിധേയമാക്കാനാണു നിയന്ത്രണം തുടരാന്‍ …

Read More »

സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു

7

തിരുവനന്തപുരം: ധനകാര്യ ബില്‍ നിയമസഭ പാസാക്കി. സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്. സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്.സ്വര്‍ണവ്യാപാരികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്. സര്‍ക്കാരിലും പ്രതിപക്ഷത്തുമുണ്ടായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക് നികുതി പിന്‍വലിച്ചത്. സ്വര്‍ണവ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്ന നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണ വ്യാപാരത്തിന് വാങ്ങല്‍നികുതി ചുമത്തിയത്. 2013-14 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കാനായിരുന്നു തീരുമാനം. …

Read More »

12-ാം വാര്‍ഷികം പ്രമാണിച്ച് 12 രൂപയ്ക്ക് വിമാന ടിക്കറ്റ്; യാത്രയൊരുക്കി സ്‌പൈസ് ജെറ്റ്

11

മുംബൈ: കൂടുതല്‍ പണം നല്‍കികൊണ്ടാണല്ലോ നമ്മള്‍ വിമാനയാത്ര പോകാറുള്ളത്. സ്‌പൈസ് ജെറ്റിന്റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു പുതിയ ഓഫര്‍ തന്നിരിക്കുകയാണ് യാത്രികര്‍ക്ക്. 12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കുകയാണ് സ്‌പൈസ്‌ജെറ്റ്. ജെറ്റിന്റെ ആഭ്യന്തര,അന്താരാഷ്ട്ര സര്‍വ്വീസുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാക്കുന്നത്.മെയ് 23 മുതല്‍ 28 വരെയാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. ടിക്കറ്റ് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്‌സും സര്‍ചാര്‍ജും ഈടാക്കും. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേര്‍ക്കായിരിക്കും 12 രൂപ നിരക്കില്‍ …

Read More »

ജിഎസ്ടി വരുന്നതോടെ മൊബൈല്‍ ഫോണ്‍ വിലയും കോള്‍ നിരക്കും കൂടും

6

മുംബൈ: ജിഎസ്ടി ജൂലായ് ഒന്നുമുതല്‍ നടപ്പാകുന്നതോടെ മൊബൈല്‍ ഫോണിനും കോള്‍ ചാര്‍ജിനത്തിലും കൂടുതല്‍ തുക മുടക്കേണ്ടിവരും. മൊബൈല്‍ ഫോണിന്റെ നികുതി 12 ശതമാനമായി നിശ്ചയിച്ചതിനാല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ അഞ്ച് ശതമാനംവരെയാണ് വില കൂടുക.കോള്‍ നിരക്കിന്മേല്‍ മൂന്ന് ശതമാനമാണ് അധിക നികുതി വരിക. നിലവില്‍ 15 ശതമാനമാണ് സര്‍വീസ് ടാക്‌സും സെസുമായി ഈടാക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിലായാല്‍ നികുതി നിരക്ക് 18 ശതമാനമാകുമെന്നാണ് കണക്കുകൂട്ടുന്നത്.പ്രതിമാസം 1000 രൂപ ബില്ല് അടയ്ക്കുന്നവര്‍ക്ക് അത് അധികമായി …

Read More »

റെയില്‍വെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സേഫ്റ്റി സെസ് വരുന്നു

22

ന്യുഡല്‍ഹി: റെയില്‍വേയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സേഫ്റ്റി സെസ് ഏര്‍പ്പെടുത്താന്‍ നീക്കം. ടിക്കറ്റില്‍ പ്രത്യേകം സെസ് ഏര്‍പ്പെടുത്തുന്നത് വഴി ഈ സാമ്പത്തിക വര്‍ഷം 5,000 കോടി രൂപ അധികമായി നേടാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഇത് ബജറ്റില്‍ റെയില്‍വേയ്ക്കായി ഉണ്ടാക്കിയ സുരക്ഷാ ഫണ്ടിലേക്ക് നല്‍കാന്‍ കഴിയും.റെയില്‍വേ സേഫ്റ്റി ഫണ്ട് സര്‍ക്കാരിന് കണ്ടത്തേണ്ടതുണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായി ജനങ്ങളുടെ പിന്തുണ വേണം. എല്ലാ മാര്‍ഗവും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.റെയില്‍വേ …

Read More »

ഐഡിയ-വൊഡഫോണ്‍ ലയനം: ആദിത്യ ബിര്‍ള ഗ്രൂപ്പിനോട് സെബി വിശദീകരണം ആവശ്യപ്പെട്ടു

17

ന്യൂഡൽഹി: ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മിലുള്ള ലയനവുമായി ബന്ധപ്പെട്ട്  ആദിത്യ ബിർള ഗ്രൂപ്പിനോട് മാർക്കറ്റ് റെഗുലേറ്റർ സെബി വിശദീകരണം ആവശ്യപ്പെട്ടു.കഴിഞ്ഞ മാസം ലയനാനുമതിക്കായി ഐഡിയ സെബിയെ സമീപിച്ചിരുന്നു. ലയനത്തിൽ മെർച്ചന്‍റ് ബാങ്കർ കൂടി ചേരുന്നതിനെക്കുറിച്ചാണ് സെബി വിശദീകരണം ആരാഞ്ഞത്.മാർച്ചിലാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയനകാര്യങ്ങൾ വെളിപ്പെടുത്തിയത്. ലയനത്തിലൂടെയുള്ള പുതിയ കമ്പനിയിൽ ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിന് 45.1 ശതമാനം ഓഹരിയും ഐഡിയയുടെ മാതൃ കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പിന് …

Read More »

ജിഎസ്ടി നടപ്പാക്കുന്നതോടെ ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; 1211 ഉല്‍പന്നങ്ങളുടെ നികുതി നിശ്ചയിച്ചു

2

ശ്രീനഗര്‍: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാകുന്നതോടെ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 1211 ഉല്‍പന്നങ്ങളുടെ നികുതി നിശ്ചയിച്ചു. ഭൂരിപക്ഷവും 18 ശതമാനം നികുതിയില്‍ വരുന്നവയാണ്. യോഗത്തില്‍ മിക്കവാറും ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുകയാണ് ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പ്രതികരിച്ചു.സ്വര്‍ണം, ബീഡി, ചെറുകാറുകള്‍, പാക്കറ്റിലുള്ള ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള ആറ് ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിച്ചിട്ടില്ല. അടുത്ത യോഗത്തില്‍ ഇക്കാര്യത്തിലും …

Read More »

ആ​ഗോ​ള സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ക​യ​റ്റു​മ​തി​യി​ല്‍ 11% വ​ര്‍ധ​ന

33

ന്യൂഡെല്‍ഹി: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ നേട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ആഗോള തലത്തില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 11 ശതമാനത്തിന്‍റെ വളര്‍ച്ച നിരീക്ഷിച്ചതായും മാര്‍ക്കറ്റ് റിസര്‍ച്ച് സംരംഭമായ കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചിന്‍റെ പഠനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രണ്ട് ശതമാനത്തിന്‍റെ ഇടിവുണ്ടായ സ്ഥാനത്താണിത്. ഏപ്രിൽ – ജൂണ്‍ പാദത്തില്‍ ഇതുവരെ ആകെ 375 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യ പാദത്തില്‍ …

Read More »