Breaking News
Home / NEWS

NEWS

പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളിച്ചു; ഒമ്പതു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്

8

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. തൊടുപുഴയിലെ  പെരുമ്പിള്ളിച്ചിറയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടു. അടുപ്പില്‍ വെച്ച കത്തുന്ന തീക്കൊള്ളിക്കൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. അമ്മ …

Read More »

ഇവിഎം ചലഞ്ച്; ക്രമക്കേട് തെളിയിച്ചേ പിന്നോട്ടുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി

7

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടതെന്ന ആരോപണത്തില്‍ ഉറച്ച് വോട്ടിങ് മെഷീന്‍ ചലഞ്ചുമായി ആംആദ്മി പാര്‍ട്ടി വീണ്ടും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിഎം ചലഞ്ച് നടത്തുന്ന ദിവസം തന്നെയാണ് ആംആദ്മി പാര്‍ട്ടിയും വോട്ടിങ് മെഷീന്‍ ക്രമക്കേട് തെളിയിക്കാന്‍ പരിപാടിയുമായെത്തുന്നത്. ആരോപണം ഉന്നയിച്ച പ്രതിപക്ഷ പാര്‍ട്ടികളെ ഇവിഎം പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം പാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. പരീക്ഷണത്തിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് …

Read More »

പാക് മുന്‍ സൈനിക ഉദ്യോസ്ഥനെ കാണാതായ സംഭവം; ഇന്ത്യയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍

5

കുല്‍ഭൂഷണ്‍ ജാദവ് കേസിലെ തിരിച്ചടിക്ക് പിന്നാലെ പുതിയ നയതന്ത്ര നീക്കവുമായി പാകിസ്താന്‍. നേപ്പാളില്‍വെച്ച് കാണാതായ പാക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിന്റെ വിവരങ്ങളാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചു. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുഹമ്മദ് ഹബീബ് സാഹിറിനെ കാണാതായത്. കുല്‍ഭൂഷണിനെ പിടികൂടിയതിനു പകരം ഇന്ത്യ ഹബീബിനെ തട്ടിക്കൊണ്ടുപോയെന്നാണ് ഇതുവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രഹസ്യമായി പറഞ്ഞിരുന്നത്. എന്നാല്‍, ഇസ്‌ലാമാബാദ് ഔദ്യോഗികമായി ഇന്ത്യയോട് ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നത് ആദ്യമാണ്. …

Read More »

സഹോദരന്റെ ശവക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു; പാതിരാത്രിയില്‍ ശവപ്പെട്ടിയുമായി യുവാവിന്റെ സൈക്കിള്‍ യാത്ര

4

ഒരുവര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റെ ശവക്കല്ലറ പൊളിച്ച്, മൃതദേഹവുമായി യുവാവിന്റെ സൈക്കിള്‍ സവാരി. കഴിഞ്ഞ ഞായറാഴ്ച ബ്രസീലിലാണ് സംഭവം. തനിക്ക് തന്റെ ചേട്ടനെ വല്ലാതെ മിസ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാവിന്റെ മറുപടി. ശവപ്പെട്ടി സൈക്കിളിന് പിറകില്‍ വെച്ച് രാത്രിയില്‍ യുവാവിനെ നടുറോഡില്‍ കണ്ട പൊലീസുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 29 കാരനായ എല്‍ഡെര്‍ലാന്‍ഡെസ് റോസയുടെ മുതിര്‍ന്ന സഹോദരന്‍ എറി എറിസ്‌ബെര്‍റ്റോ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. തന്നോട് ചേട്ടന്‍ സ്വപ്നത്തില്‍ …

Read More »

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

2

കണ്ണൂര്‍:പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു പരസ്യമായി കശാപ്പു നടത്തിയതിനെതിരെ യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കണ്ണൂർ സിറ്റി പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 120 എ വകുപ്പ് …

Read More »

മധ്യവേനലവധി കഴിഞ്ഞു; സ്‌കൂളുകള്‍ ഇന്ന് തുറക്കും

1

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂൾ തുറക്കും മുമ്പ് തന്നെ പാഠപുസ്തകം, സൗജന്യ യൂണിഫോം എന്നിവയുടെ വിതരണം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തെ സ്കൂളുകൾ വരവേൽക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉൗരൂട്ടമ്പലം ഗവ. എൽ.പി സ്കൂളിലെ ഒന്നാംതരത്തിൽ കഥപറഞ്ഞ് കുട്ടികളെ വരവേൽക്കും. …

Read More »

യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ വിനോദസഞ്ചാരി അറസ്റ്റില്‍

7

ന്യൂഡൽഹി: മോസ്കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തിൻറെ വാതിൽ  തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ ഇയാളെ നിയന്ത്രിച്ചു നിർത്തിയതുകൊണ്ട് അപകടങ്ങൾ സംഭവിച്ചില്ല. വിമാനത്തിൻറെ പൈലറ്റ് സംഭവം നടന്ന ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ രക്തത്തിൽ മദ്യത്തിൻറെ അംശമുണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് …

Read More »

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി; ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണം

6

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കന്നുകാലി കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.

Read More »

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഐഎം എംഎല്‍എ; പാര്‍ട്ടി വിശദീകരണം തേടി

5

തൃശൂര്‍: ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം എം.എല്‍.എയുടെ നടപടി വിവാദത്തിലേക്ക്. ബുധനാഴ്ച രാവിലെ ഊരകത്ത് നടന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ പങ്കെടുത്തതാണ് വിവാദമായത്. ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്‍റെ സ്മരണക്കായി ഊരകം ശാഖ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം ഇതിനെതിരായ ആക്ഷേപം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പകല്‍ സി.പി.ഐ.എം, പകല്‍ തന്നെ ആര്‍.എസ്.എസ്’ …

Read More »

ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ യുവാവും യുവതിയും മരിച്ച നിലയില്‍

4

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് കടവ് റെയില്‍വെ ട്രാക്കില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. മായന്നൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് റെയില്‍വെ പാളത്തിന് സമീപം കണ്ടെത്തിയത്. കോയമ്പത്തൂരില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകി വന്ന ട്രെയിനിന് മുന്നിലേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരിച്ചറിയല്‍ രേഖയും …

Read More »