Breaking News
Home / LIFESTYLE / Travel

Travel

ഇന്ത്യയെ തൊട്ടറിഞ്ഞ് പ്രവീണയുടെ ബുള്ളറ്റ് യാത്ര​

36

കൺമുന്നിൽ പാതകളങ്ങനെ അനന്തമെന്നോണം നീണ്ടു കിടക്കുന്നുണ്ടായിരിക്കും… മഞ്ഞു മൂടിയ മലനിരകളും ഇലപൊഴിയുന്ന വനങ്ങളും വൻ കോൺക്രീറ്റ് കെട്ടിടങ്ങളുമെല്ലാം മാറി മാറി അതിരുകളാകുന്ന പല നിറമുള്ള പാതകൾ. ഏറ്റവും പ്രിയപ്പെട്ട ബുള്ളറ്റ് 350 ക്ലാസിക്കിന്‍റെ ഇരമ്പലിനോടൊപ്പം കേട്ടിട്ടു പോലുമില്ലാത്ത അപരിചിതമായ വഴികളിലൂടെയാണ് പ്രവീണയുടെ യാത്രകൾ. ബൈക്കിനോടും ബൈക്ക് യാത്രകളോടും അടങ്ങാത്ത ആവേശമുള്ള കോഴിക്കോട്ട്കാരി, പ്രവീണ വസന്ത്. ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും ഭൂട്ടാനിലൂമൊക്കെ ബുള്ളറ്റിൽ ഏകാന്തയാത്ര നടത്തിയ പെൺകുട്ടി.110 ദിവസം കൊണ്ട് ഇന്ത്യ …

Read More »

സ്വപ്നസഞ്ചാരികളുടെ സ്വർഗത്തിൽ

23

തണുപ്പിന്‍റെ മേലാടയണിഞ്ഞ ക്വാലാലംപൂര്‍ നഗരം ഉറക്കത്തിന്‍റെ കരിമ്പടങ്ങള്‍ മാറ്റിയിട്ടില്ല. നിശാവിളക്കുകള്‍ക്കു മീതെ പകലിന്‍റെ വെളിച്ചം പരക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആ നഗരത്തിലേക്കു വന്നിറങ്ങുകയാണ്. വിമാനത്തിലിരുന്നുള്ള നഗരക്കാഴ്ച എല്ലായിടത്തും സമാനമെന്നു തോന്നിപ്പിക്കുന്നു. ഭൂമിയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ വെളിച്ചത്തിന്‍റെ ചെറുതും വലുതുമായ തുരുത്തുകള്‍ കെട്ടിടങ്ങളുടെ രൂപം കൈവരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കാത്തിരുന്ന നഗരത്തിന്‍റെ ഹൃദയത്തിലേക്ക് അരമണിക്കൂര്‍ നേരത്തെ മെലിന്‍ഡോ എയർലൈൻസിന്‍റെ ലാന്‍ഡിങ്, മലേഷ്യയിലെ വിസ്മയങ്ങളുടെ അതിരറിയാത്ത കാഴ്ചകളിലേക്കും. നഗരത്തിന്‍റെ ഹൃദയത്തിലേക്ക് വിനോദസഞ്ചാരത്തിന്‍റെ വിശാലമായ വാതിലുകള്‍ …

Read More »

അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

30

കൊല്ലം ജില്ലയിൽ തെന്മലയ്ക്ക് അടുത്തായി പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് അമ്പനാട് മല. ഒരു സ്വകാര്യ വ്യക്തിയുടെ എസ്റ്റേ‌റ്റാണ് ഈ സ്ഥലം. അതിനാൽ ഇവിടം സന്ദർശിക്കുന്നതിന് മുൻപേ എസ്റ്റേറ്റ് അ‌ധികൃതരിൽ നിന്ന് അനുമതി വാങ്ങി‌യിരിക്കണം. കൊല്ലം ജില്ലയിലെ അപൂർവം തേയിലത്തോട്ടങ്ങളിൽ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴു‌ത്തു‌രുട്ടിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായാണ് അമ്പനാട് ഹിൽസ് സ്ഥിതി ചെയ്യുന്നത്. കഴുത്തുരുട്ടി കൊല്ലം …

Read More »

ആദ്യമായി ഗോവയിൽ പോകുന്നവർ അറിയണ്ട കാര്യങ്ങൾ

14

ആദ്യമായി ഗോ‌വയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നി‌രവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വലിയ വിശാലയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്, എത്ര പോയാലും കണ്ടു തീരാത്ത കാഴ്‌ചകളാണ് ഗോവയുടെ പ്രത്യേകത. ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി …

Read More »

ഇന്ത്യക്കാരനായാലും, നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കാത്ത അഞ്ചു സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട് ; ഏതൊക്കെയാണെന്നറിയാമോ ?

12

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം ഒരു ഇന്ത്യന്‍ പൗരന് രാജ്യത്തിന്റെ ഏതു ഭാഗത്തും സഞ്ചരിക്കുന്നതിന് അനുവാദമുണ്ട്. എന്നാല്‍ സൈനിക, ഭൂമിശാസ്ത്ര, സുരക്ഷ കാരണങ്ങളാല്‍ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. അരുണാചല്‍, മിസോറാം, ലഡാക്ക്, സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് വിലക്കുള്ളത്. അതേ സമയം വിദേശ സഞ്ചാരികള്‍ക്ക് ഇവിടെ വിലക്കില്ലതാനും.  അരുണാചല്‍ പ്രദേശ്  പലപ്പോഴും സംഘര്‍ഷ ഭരിതമാണ് വടക്കു കിഴക്കന്‍ …

Read More »

സായ്ബാബയുടെ ഷിര്‍ദ്ദി

51

സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാട‌ന കേ‌ന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മുബൈയില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായാണ് ഷിര്‍ദ്ദി സ്ഥിതി ചെയ്യുന്നത്. ദിവസേ‌ന ആയിരക്കണക്കിന് സായി ഭക്തരാണ് ഷിര്‍ദ്ദി എന്ന ഈ ചെറിയ ടൗണ്‍ സന്ദര്‍ശിക്കുന്നത്. വൃശ്ചിക മാസം ആകുന്നതോടെ രാജ്യത്തെ വിവിധ ‌ഭാഗത്തുള്ള ഭക്തര്‍ നടന്ന് ഇവിടെയെത്തി ദര്‍ശനം നടത്താറുണ്ട്. ഷിര്‍ദ്ദി ടൗണിന്റെ ഹൃദയഭാഗത്തായാണ് സായ് ബാബ സമാധി മന്ദിര്‍ സ്ഥിതി …

Read More »

എടക്കൽ ഗുഹ

27

കൽപ്പറ്റ കഴിഞ്ഞാൽ വയനാട്ടിലെ പ്രധാന ടൗൺ ആണ് സുൽത്താൻ ബത്തേരി. ആളുകൾ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ. ബത്തേരിയിൽ നിന്ന് കോഴിക്കോട് മൈസൂർ റോഡിലൂടെ കല്പറ്റ ഭാഗത്തേക്ക് സഞ്ചരിച്ച് കൊളകപ്പാറയിൽ നിന്ന് അമ്പലവയൽ റോഡിലൂടെ യാത്ര ചെയ്താൽ എടക്കൽ ഗുഹയിലേക്കുള്ള റോഡ് കാണാം. കൽപ്പറ്റയിൽ …

Read More »

നൈറ്റ് ട്രെക്കിംഗ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

Processed with VSCOcam with g3 preset

ത്രില്ലടിപ്പിക്കുന്നതോടൊപ്പം അപകട സാധ്യതകൾ ഉള്ളതാണ് നൈറ്റ് ട്രെക്കിംഗ്. രാത്രിയിൽ ട്രെക്കിംഗ് നടത്താൻ ആഗ്രഹിക്കാത്തവരാണ് കൂടുതൽ സഞ്ചാരികളും, ട്രെക്ക് ചെയ്യുമ്പോൾ കാഴ്കകൾ ഒന്നും കാണാൻ കഴിയില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാൽ ചില സ്ഥലങ്ങൾ നൈറ്റ് ട്രെക്കിംഗിന് പേരുകേട്ടതാണ്. രാത്രിയിൽ യാത്ര ചെയ്യുമ്പോളാണ് ആ സ്ഥലങ്ങൾക്ക് കൂടുതൽ ഭംഗി ഉണ്ടാകുക. രാത്രിയിൽ ട്രെക്ക് ചെയ്യാൻ ഇറങ്ങിപുറപ്പെടും മുൻപ് നിരവ‌ധി കാര്യങ്ങൾ നിങ്ങൾ മനസിലാക്കി വയ്ക്കേണ്ടതുണ്ട്. നൈറ്റ് ട്രെക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് …

Read More »

കൊടികുത്തിമല‌യിൽ മ‌ഞ്ഞ് വീഴുന്ന‌ത് കണ്ടിട്ടുണ്ടോ?

30

മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് പറയുമ്പോൾ, നിലമ്പൂരിലെ തേക്കും ആഢ്യൻപാറ വെള്ളച്ചാട്ടവും കഴിഞ്ഞാൽ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്പൂരിൽ ഒതുങ്ങുന്നതല്ല മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു പക്ഷെ നിങ്ങൾ ആ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. കൊടികുത്തിമല എന്നാണ് ആ സ്ഥലത്തിന്റെ പേര്. കൊടികുത്തിമലയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ?പെരിന്തൽമണ്ണയിൽ പോകാം …

Read More »

ലോകത്തിലെ ഏറ്റവും ചെങ്കുത്തായ വീഥിയിലെ ചെരിഞ്ഞ ജീവിതം കാണാം

14

ലോകത്തിലെ ഏറ്റവും ചെങ്കുത്തായ സ്ട്രീറ്റെന്ന ഔദ്യോഗിക ബഹുമതിയാണ് ന്യൂസിലാന്‍ഡിലെ ബാല്‍ഡ്‌വിന്‍ സ്ട്രീറ്റിനുള്ളത്. 35 ശതമാനമാണ് ഇവിടത്തെ ചെരിവ്. ബാല്‍ഡ്‌വിന്നിലെ താമസക്കാര്‍ക്കും പോസ്റ്റുമാനും പത്രക്കാരന്‍ പയ്യനും എന്തിന് പൊലീസുകാരനും വരെ അല്‍പം ഭയത്തോടെ മാത്രമേ ഈ കയറ്റം കയറാനാകൂ.

Read More »