Breaking News
Home / LIFESTYLE / Health

Health

ആരോഗ്യം വേണോ? എങ്കിൽ ബീഫ് കഴിച്ചോളൂ

14

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും. കേരളത്തിൽ പയർവർഗങ്ങൾ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതും കുറയുന്നു. അപ്പോൾ, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മൽസ്യവും മാംസവും തന്നെ.  ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും …

Read More »

ഹോർമോൺ വ്യതിയാനവും രോഗങ്ങളും

25

പകർച്ച വ്യാധികളല്ലാത്ത ഏറെക്കുറെ  രോഗങ്ങൾക്കും കാരണം ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ്. പാൻക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ തോതിൽ വ്യത്യാസമുണ്ടാകുമ്പോഴാണു പ്രശ്നം. എങ്കിലും ‘ഹോർമോൺ ഇംബാലൻസ്’ അഥവാ ഹോർമോൺ അസന്തുലനം എന്ന രോഗാവസ്ഥയായി കണക്കാക്കുന്നത് ലൈംഗിക ഹോർമോണുകളുടെ വ്യതിയാനങ്ങളെയാണ്. സ്ത്രീകളിൽ ആർത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണു സാധാരണ ഹോർമോൺ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നത്. പ്രത്യുൽപാദന പ്രായവും കഴിഞ്ഞ് ഏകദേശം 40 വയസ്സ് പിന്നിടുമ്പോൾ ഹോർമോൺ …

Read More »

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കോളൂ…

1

ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കൊള്ളൂ. രക്തസമ്മർദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് ജ്യൂസിനു കഴിയുമത്രേ.ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും എന്ന് പഠനം. ഡയറ്ററി നൈട്രേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദം കുറയ്ക്കാനായി രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന സംയുക്തമാണിത്. ഉയർന്ന രക്തസമ്മർദമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്. ബീറ്റ്റൂട്ട് സപ്ലിമെന്റ് സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ അമിത ഉദ്ദീപനത്തെ കുറയ്ക്കുന്നു. …

Read More »

തേങ്ങ കഴിച്ചാൽ എന്തുണ്ട് ഗുണം?

30

‘മോളേ, അച്ഛന് ബി. പി. യും, ഹാർട്ട് അറ്റാക്കും  വന്നതിൽ പിന്നെ ഞങ്ങളിവിടെ ഒന്നിലും തേങ്ങാ ഉപയോഗിക്കാറില്ല. അതുകൊണ്ട് മോള് പാചകം ചെയ്യുമ്പോൾ ശ്രദ്ധിച്ചോണം. തേങ്ങാ വളരെ കുറച്ചേ ഉപയോഗിക്കാവൂ. ഒരു തേങ്ങ എടുത്താൽ ഒരാഴ്ചത്തേക്കാ ഇവിടെ’’. പുതിയതായി കല്യാണം കഴിഞ്ഞുവന്ന മരുമകളോട് ഗൃഹനാഥ അടുക്കളയിലെ ചിട്ടവട്ടങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. പാവം മൂന്നു നേരവും കറികളിലും, പലഹാരങ്ങളിലും തേങ്ങ യഥേഷ്ടം ഉപയോഗിച്ചു ശീലിച്ച ആ നാടൻ പെൺകുട്ടിക്ക് ഒരു വലിയ …

Read More »

ആമാശയ അർബുദം തടയാൻ തക്കാളി

29

ആമാശയ അർബുദം തടയാൻ തക്കാളിക്ക് കഴിയുമെന്നു പഠനം. ഉദരത്തിലുണ്ടാകുന്ന അർബുദ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ആമാശയ അർബുദം (Stomach cancer or Gastric cancer)ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും 72300 പേരാണ് ആമശയ അർബുദം ബാധിച്ചു മരിക്കുന്നത്. ലോകത്ത് സർവസാധാരണമായ അര്‍ബുദങ്ങളിൽ നാലാമത്തെതാണ് ആമാശയ അർബുദം. നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങൾ. ജനിതക കാരണങ്ങൾ, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, …

Read More »

പാലും പാൽക്കട്ടിയും ഹൃദയത്തിനു നല്ലതോ?

12

പാലും പാലുൽപ്പന്നങ്ങളും ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. എന്നാൽ അത് തെറ്റാണെന്നു തെളിയിക്കുകയാണ് യു കെയിലെ ഒരു സംഘം ഗവേഷകർ. പാലും പാൽക്കട്ടിയും അടങ്ങിയ ഭക്ഷണം ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടില്ല എന്ന് റീഡിങ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.ഈ പഠനത്തിനായി ദശലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ജനസംഖ്യാ കോഹോർട്ട് പഠനങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്തു. യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം …

Read More »

സ്മാർട്ഫോൺ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾക്ക് സംസാര വൈകല്യം

15

മുട്ടിലിഴയാൻ തുടങ്ങുന്ന കൊച്ചുപിള്ളേരുടെ കയ്യിൽ കളിപ്പാട്ടം പോലെ സ്മാർട്ട് ഫോണും ടാബ്‌ലറ്റും വച്ചുകൊടുക്കുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക്; സ്മാർട് ഫോൺ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ടൊറന്റോയിൽനിന്നുള്ള ഗവേഷകർ പറയുന്നത്. സ്മാർട് ഫോണും ടാബ്‌ലറ്റുമായി സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങൾ മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് വളരെ വൈകിയായിരിക്കും സംസാരിച്ചു തുടങ്ങുക. ആറു മാസം മുതൽ രണ്ടു വയസ്സുവരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. കുഞ്ഞുങ്ങളെ നിരീക്ഷിച്ചും അവരുടെ …

Read More »

നിങ്ങളുടെ ടിഫിൻ ബോക്സ് ഇങ്ങനെയാണോ?

36

ഉച്ചഭക്ഷണമെന്നു കേൾക്കുമ്പോൾ ചോറ്റുപാത്രം നിറയെ ചോറും പിന്നെ രണ്ടോ മൂന്നോ കറിപ്പാത്രങ്ങളിലായി ഇറച്ചിയും മീനും തോരനും പപ്പടവും അച്ചാറും ഒഴിച്ചുകറിയുമൊക്കെയായി വിഭവസമൃദ്ധമായ ഊണാണ് നമ്മുടെ മനസ്സിൽ ആദ്യം തെളിയുക. പണ്ടുകാലം തൊട്ടേ അമ്മമാർ പാത്രം നിറയെ തന്നുവിട്ട ചോറ് വയറുനിറയെ ഉണ്ടു തന്നെയാണ് മലയാളികളുടെ ശീലവും. എന്നാൽ ഇനി അത്തരം ഊണുരീതികൾ മാറ്റിക്കോളൂ. മറ്റൊന്നും കൊണ്ടല്ല, കുത്തിയിരിപ്പും കമ്പ്യൂട്ടർ നോക്കിയിരിപ്പുമായി ജീവിതം തള്ളിനീക്കുന്ന ന്യൂജൻ തലമുറ ഇങ്ങനെ വാരിവലിച്ച് ഉച്ചഭക്ഷണം കഴിക്കരുതെന്നാണ് …

Read More »

നാലുമാസത്തിനിടെ ആരോഗ്യമന്ത്രി ഉൾപ്പെടെ അരലക്ഷം പേ‍ർ ചിക്കൻപോക്‌സിന്റെ പിടിയിൽ

chicken-pox-image.jpg.image.784.410

മലപ്പുറം ∙ വേനൽച്ചൂടിൽ നാട് പൊരിയുമ്പോൾ ചിക്കൻപോക്സ് പിടിപെടുന്നവരുടെ എണ്ണം സംസ്ഥാനത്തു കൂടുന്നു. ഈ വർഷം ഇതുവരെ 14,839 പേർക്കു രോഗം പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ആറുപേർ മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കുകൾ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താൽ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞേക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ചിക്കൻപോക്സ് പിടിപെട്ടു വിശ്രമത്തിലാണ്. ജനുവരി 3,550   ഒരു മരണം ഫെബ്രുവരി 4067   മരണമില്ല മാർച്ച് 4,873   രണ്ടു …

Read More »

കുഴഞ്ഞുവീണു മരണം; ശ്രദ്ധിക്കേണ്ടതും, ചെയ്യേണ്ടതും

29

മുമ്പെന്നത്തെക്കാളേറെ കുഴഞ്ഞുവീണ് മരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്.ഇത്തരം മരണങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതോടൊപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് . ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ലഭിക്കാതെ വരുന്നത് ഇത്തരത്തിലുള്ള മരണത്തിനു കാരണമാകുന്നു.കുഴഞ്ഞുവീണ രോഗിയെ കഴിയുന്നതും ഒരു ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. രോഗിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യരുത്. ഇത്തരം …

Read More »