Breaking News
Home / ENTERTAINMENT / Movie Gossips

Movie Gossips

ടിയാനില്‍ ഇന്ദ്രജിത്തിന്റെ ഇളയമകള്‍ നക്ഷത്രയും; അഭിനയരംഗത്തെ ആദ്യ ചുവടുവെപ്പ് അച്ഛന്റെ മകളായി തന്നെ

9

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ടിയാനില്‍ ഇന്ദ്രജിത്തിന്റെ ഇളയമകള്‍ നക്ഷത്രയും എത്തുന്നു. അഭിനയരംഗത്തെ ആദ്യ ചുവടുവെപ്പ് പട്ടാഭിരാമന്‍ എന്ന ഇന്ദ്രജിത്തിന്റെ മകളായി തന്നെയാണ്. ആര്യ എന്ന കഥാപാത്രമാണ് നക്ഷത്ര അവതരിപ്പിക്കുന്നത്.മുരളിഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളിഗോപി, പത്മപ്രിയ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.ഗോപി സുന്ദറാണ് സംഗീതം. സതീഷ് കുറുപ്പാണ് ക്യാമറ. റെഡ്റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന …

Read More »

ദംഗലിലെ അച്ഛന്റെ മൂല്യങ്ങള്‍ അറപ്പുളവാക്കുന്നു; സിനിമയ്‌ക്കെതിരെ ചൈനയിലെ സ്ത്രീപക്ഷ വാദികള്‍

44

ആമീര്‍ ഖാന്‍ നായകനായ ദംഗല്‍ ചൈനീസ് ബോക്സ് ഓഫീസില്‍ മുന്നേറുമ്പോള്‍ ചിത്രത്തിനെതിരെ ചൈനയിലെ സ്ത്രീപക്ഷ വാദികള്‍. ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വ്വെയിലാണ് ദംഗലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.ദംഗലിലെ അച്ഛന്‍ മ്യൂല്യങ്ങള്‍ ഞങ്ങളില്‍ അറപ്പുളവാക്കുന്നു. സ്വന്തം പെണ്‍മക്കളെ അയാളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ബലികഴിച്ചിരിക്കുകയാണ്. ലിംഗ സമത്വത്തെക്കുറിച്ച് ദംഗല്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? പുരുഷമേധാവിത്തം തന്നെയാണ് ഈ ചിത്രത്തിലും പ്രകടമായി കാണാന്‍ കഴിയുന്നത്. കുട്ടികള്‍ക്ക് സ്വന്തം കരിയര്‍ …

Read More »

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി സംഘടന; ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യം

13

തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. സംഘടനയുടെ പ്രതിനിധികള്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും അറിയുന്നു.മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. Courtesy …

Read More »

അബ്‌റാം ആര്യന്റെ കുഞ്ഞല്ല; വികാരഭരിതനായി ഷാരൂഖ് പറയുന്നു

abrahm

ഷാരൂഖ് ഖാനെ ലോകം ഇഷ്ടപ്പെടുന്നത് അതിന്റെ അഭിനയമോ ഗ്ലാമറോ കൊണ്ടുമാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. പ്രത്യേകിച്ച് കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പം മറ്റുള്ളവര്‍ക്കും പലപ്പോഴും പ്രചോദനമാകാറുണ്ട്. സിനിമാതാരങ്ങളെ അലട്ടുന്ന ഗോസിപ്പുകള്‍ ഷാരൂഖ് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിനെയെല്ലാം തന്മയത്വത്തോടെ അഭിമുഖീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ഈയിടെ ഉണ്ടായ ഒരു ഗോസിപ്പ് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ഷാരൂഖിന്റെ ഇളയ മകന്‍ അബ്‌റാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കഴിഞ്ഞ …

Read More »

സണ്ണി വെയിന്‍ ചിത്രം പോക്കിരി സൈമണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

37

സണ്ണി വെയിന്‍ നായകനാകുന്ന പുതിയ ചിത്രം പോക്കിരി സൈമണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ജിജോ ആന്റണിയാണ് സംവിധാനം. ഇളയദളപതി വിജയിയുടെ കടുത്ത് ആരാധകനായ സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.കെ അമ്പാടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. തിരുവനന്തപുരത്തെ വിജയ് ആരാധകരുടെ ആവേശമാണ് ചിത്രമൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് തിരക്കഥയൊരുക്കിയ അമ്പാടി പറഞ്ഞിരുന്നു. വിജയ് അതിഥി താരമായി ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. Courtesy : indiantelegram

Read More »

ദേവസേനയുടെയും പല്‍വാര്‍ ദേവന്റെയും പ്രണയഗാനം വൈറലാകുന്നു(വീഡിയോ)

28

പടുകൂറ്റന്‍ സെറ്റുകളൊരുക്കി സ്‌പെഷ്യല്‍ ഇഫക്റ്റിസിന്റെ മാന്ത്രിക കാഴ്ചകളുമായാണ് രുദ്രമാ ദേവി എന്ന തെലുങ്ക് ചിത്രം എത്തിയത്. കാകട്ടിയാ സാമ്രാജ്യത്തിലെ രുദ്രമാ ദേവിയെന്ന രാജ്ഞിയായാണ് അനുഷ്‌കാ ഷെട്ടി ചിത്രത്തിലെത്തിയത്.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നായിക പ്രാധാന്യമുള്ള ഏറ്റവും ചെലവേറിയ സിനിമകൂടിയായിരുന്നു രുദ്രമാ ദേവി.ചിത്രത്തില്‍ റാണ ദഗുപതിയും വേഷമിട്ടിരുന്നു. ബാഹുബലി റീലീസ് ചെയ്തതിന് ശേഷം രുദ്രമാ ദേവിയിലെ ഒരു ഗാന രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബാഹുബലിയില്‍ വില്ലനായെത്തിയ റാണയും അനുഷ്‌കയും തമ്മിലുള്ള പ്രണയ ഗാനമാണ് …

Read More »

ദുല്‍ഖര്‍ ചിത്രം സിഐഎ ഇന്റര്‍നെറ്റില്‍, കര്‍ശന നടപടിക്ക് ഒരുങ്ങി സൈബര്‍ സെല്ലും നിര്‍മ്മാതാക്കളും

5

പൈറസി മാഫിയ റിലീസ് സിനിമകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിരവധി സിനിമകളെ തകര്‍ത്തിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനവും അന്‍വര്‍ റഷീദ് നിര്‍മ്മാണവും നിര്‍വഹിച്ച പ്രേമം പൈറസി മാഫിയയുടെ ഇരയായി മാറിയ ചിത്രമാണ്. തമിഴ് റോക്കേഴ്‌സ് ഉള്‍പ്പെടെ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ തിയറ്റര്‍ പകര്‍പ്പും സെന്‍സര്‍ കോപ്പിയും പുറത്തുവിട്ട് വിലസുമ്പോള്‍ വന്‍ തിരിച്ചടിയാണ് ചലച്ചിത്ര വ്യവസായം നേരിടുന്നത്.ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ ആണ് പൈറസി മാഫിയയുടെ പുതിയ ഇര. …

Read More »

1971 ബിയോണ്ട് ബോർഡേർസ്; പ്രേക്ഷക പ്രതികരണം

26

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 1971, ബിയോണ്ട് ബോര്‍ഡേർസ് തിയറ്ററുകളിലെത്തി. ഓൾ ഇന്ത്യ 405 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തിയത്. രാവിലെ ഒൻപത് മണി മുതൽ ആരാധകര്‍ക്കായി പ്രത്യേക പ്രദർശനവും അണിയറപ്രവർത്തകർ തയ്യാറാക്കിയിരുന്നു.ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ …

Read More »

ദംഗലിനെ മറികടന്ന് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍

10

ബോളിവുഡിനെയും മറികടന്ന് മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദര്‍. സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന ഗ്രേറ്റ് ഫാദര്‍ ടീസര്‍ ഇതിനോടകം കണ്ടുകഴിഞ്ഞത് അന്‍പത് ലക്ഷത്തിന് മുകളില്‍ ആളുകളാണ്. ആമിര്‍ ഖാന്റെ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രം ദംഗല്‍ സിനിമയുടെ ഫെയ്‌സ്ബുക്ക് ട്രെയിലര്‍ വ്യൂസ് വെറും മൂന്നുദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദര്‍ ടീസര്‍ മറികടന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മൂന്നരമണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്. ക്രോസ് …

Read More »

വ്യാസന്റെ ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ

22

വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാരക്ടര്‍ പോസ്റ്ററായിരിക്കും പുറത്തിറങ്ങുന്നത്. ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളെയാകും ഈ പോസ്റ്ററിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’. സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിജയ് ബാബുവും കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച മണികണ്ഠനുമാണ് …

Read More »