Breaking News
Home / AUTOMOTIVE

AUTOMOTIVE

പുത്തന്‍ അപ്രീലിയ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

10

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ അപ്രീലിയ ഷിവര്‍ 900, ഡോര്‍സോഡ്യൂറോ 900 മോട്ടോര്‍സൈക്കിളുകളെ വിപണിയിലെത്തിച്ചു. 11.99 ലക്ഷം, 12.50 ലക്ഷം എന്ന നിരക്കിലാണ് ബൈക്കുകള്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളുകളുടെ ലുക്കിലാണ് അപ്രീലിയ ഈ ബൈക്കുകളെ അവതരിപ്പിച്ചിരിക്കുന്നത്. 95.2 ബിഎച്ച്പിയും 90 എന്‍എം ടോര്‍ക്കും നല്‍കുന്ന 896 സിസി വി ട്വിന്‍ എന്‍ജിനാണ് ഈ ബൈക്കുകളുടെ കരുത്ത്.  ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ് ബൈവയര്‍ ടെക്‌നോളജി എന്നിവയാണ് ഷിവര്‍ 900 ബൈക്കിന്റെ സവിശേഷത. …

Read More »

ഡിസ്‌കൗണ്ടുമായി ഇസൂസു; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

8

റെനോയ്ക്കും ഫോഡിനും പിന്നാലെ ഡിസ്‌കൗണ്ടുകളുമായി ഇസുസുവും രംഗത്ത്. മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ 60,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലക്കിഴിവാണ് ഇസുസു മോട്ടോര്‍സ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് ഉപഭോക്താക്കളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇസുസു വ്യക്തമാക്കി. ചരക്ക് സേവന നികുതിയുടെ പിന്‍ബലത്തില്‍ വിപണിയില്‍ എസ്‌യുവികളുടെയും പ്രീമിയം കാറുകളുടെയും വില 12 ശതമാനം വരെ ഇതിനകം കുറഞ്ഞ് കഴിഞ്ഞു. അടുത്തിടെ ഇസുസു അവതരിപ്പിച്ച …

Read More »

അപ്‌ഡേഷനൊരുങ്ങി പള്‍സര്‍ 220; ബിഎസ് IV എന്‍ജിനില്‍ കരുത്ത് കുറച്ച് ബജാജ്

18

വിപണിയില്‍ എന്നും തന്റേതായ സ്ഥാനം നിലനിര്‍ത്തുന്ന അപൂര്‍വം മോഡലുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ബിഎസ് IV എന്‍ജിനില്‍ ഒരുങ്ങിയിരിക്കുന്ന പള്‍സര്‍ 220 യുടെ കരുത്ത് ബജാജ് കുറച്ചിരിക്കുകയാണ്. അടുത്തിടെയാണ് സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം ബിഎസ് IV എന്‍ജിന്‍ നല്‍കി പള്‍സര്‍ ശ്രേണിയെ മുഴുവന്‍ ബജാജ് പുതുക്കിയത്.അപ്‌ഡേഷന്റെ ഭാഗമായി 2017 പള്‍സര്‍ 220 യില്‍ പുതിയ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ശ്രദ്ധ നേടുന്നുണ്ടെങ്കിലും, 220 യുടെ കുറഞ്ഞ കരുത്താണ് …

Read More »

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം

6

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതി ഇനി മസ്റ്റാങിന് മാത്രം. അമേരിക്കന്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഐക്കണ്‍ സ്‌പോര്‍ട്‌സ് മോഡലാണ് മസ്റ്റാങ് പോണി കാര്‍. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഒന്നര ലക്ഷം യൂണിറ്റ് മസ്റ്റാങ് വിറ്റഴിച്ചാണ് ഈ സ്ഥാനം കൈവരിച്ചിരിക്കുന്നത്. ഫോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച യൂറോപ്പില്‍ മാത്രം പതിനഞ്ചായിരത്തോളം മസ്റ്റാങാണ് കമ്പനി വിറ്റഴിച്ചത്.2015നെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍ 74 ശതമാനത്തിന്റെ …

Read More »

ഡ്രൈവര്‍മാരുടെ ശ്രദ്ധ പതറുന്നു; കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും മതചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

25

ഫിലിപ്പീന്‍സിലെ കാറുകളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് ഒഴിവാക്കാന്‍ വിലക്ക്. കാറുകളിലെ ഡാഷ്‌ബോര്‍ഡുകളില്‍ നിന്നും മതപരമായ ചിഹ്നങ്ങള്‍ കൂടാതെ രുദ്രാക്ഷം, കൊന്ത, ജപമാല ഉള്‍പ്പെടുന്നവ നീക്കണമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിനെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.രാജ്യത്തെ റോഡുകളില്‍ ഇത്തരം മതചിഹ്നങ്ങളും അനുബന്ധ അടയാളങ്ങളും ശ്രദ്ധ തെറ്റിക്കുമെന്ന വാദം അസംബന്ധമാണെന്ന് കത്തോലിക്ക സഭ പ്രതികരിച്ചു. 2017 മെയ് …

Read More »

റെഡിഗൊ ഉടമകള്‍ക്ക് ‘ഡാറ്റ്‌സന്‍ കെയര്‍ ‘ സര്‍വീസ് പാക്കേജ്

16

ഡാറ്റ്‌സന്റെ കോംപാക്ട് ഹാച്ച്ബാക്കായ ‘റെഡിഗൊ’യ്ക്കു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രത്യേക വില്‍പ്പനാന്തര സേവന പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ‘റെഡിഗൊ’ ഉടമകള്‍ക്കായി ‘ഡാറ്റ്‌സന്‍ കെയര്‍’ എന്ന പേരിലാണു പുതിയ സര്‍വീസ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ്‌സന്‍ ‘റെഡിഗൊ സ്‌പോര്‍ട്ടി’ന്റെ ബ്രാന്‍ഡ് അംബാസഡറും ഒളിംപിക് മെഡല്‍ ജേതാവുമായ സാക്ഷി മാലിക്കാണ് ‘ഡാറ്റ്‌സന്‍ കെയര്‍’ പാക്കേജിന്റെ ആദ്യ ഉപയോക്താവ്.അപകടം കൊണ്ടുള്ള നാശനഷ്ടങ്ങളും ടയര്‍, ബാറ്ററി എന്നിവയ്ക്കുള്ള കുറച്ച് സേവനങ്ങളെല്ലാം ‘ഡാറ്റ്‌സന്‍ കെയറി’ന്റെ …

Read More »

ഒടുവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു

30

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ഇന്ത്യന്‍ നിരത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ അരങ്ങേറ്റം കുറിച്ചു. സ്‌കോഡ ഒക്ടേവിയ, സൂപ്പര്‍ബ്, ഔഡി A3 എന്നിവയില്‍ നല്‍കിയ അതേ മോഡുലാര്‍ ട്രാന്‍സ്‌വേര്‍സ് മെട്രിക്‌സ് പ്ലാറ്റ്‌ഫോമിലാണ് (MQB) ടിഗ്വാനും അവതരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറഗാബാദ് നിര്‍മാണ ശാലയിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഡീസല്‍ എന്‍ജിനില്‍ കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ നിരത്തിലെത്തുക.ബേസ് വേരിയന്റ് കംഫോര്‍ട്ട്‌ലൈന്‍ ടിഗ്വാന് 27.98 ലക്ഷം രൂപയും ടോപ് …

Read More »

മൊബൈല്‍ ഷോറൂമുമായി റെനോ; കാറുകള്‍ ഇനി ഉപഭോക്താക്കളെ തേടിയെത്തും

15

ഇന്ത്യന്‍ വാഹന വിപണിയില്‍ വാഹന നിര്‍മാതാക്കള്‍ തമ്മില്‍ കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിപണിയില്‍ കാലുറച്ചു നില്‍ക്കണമെങ്കില്‍ കുറച്ച് മനക്കട്ടിയൊന്നും പോര. ഇന്ത്യന്‍ സാഹചര്യത്തില്‍ വിപണി പിടിക്കാന്‍ പബ്ലിസിറ്റിയും വളരെ പ്രധാനമായ ഒന്നാണ്. വീഡിയോ, ബ്രോഷര്‍, സര്‍പ്രൈസ് ഓഫര്‍, ചിത്രങ്ങള്‍ തുടങ്ങി പതിവ് പബ്ലിസിറ്റി കാഴ്ചപ്പാടുകള്‍ക്ക് പകരം പുതിയ പരസ്യ മാര്‍ഗ്ഗങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനികള്‍. ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് വരുന്നതിന് പകരം ഷോറൂം ഒന്നടങ്കം ഉപഭോക്താക്കളെ തേടി അങ്ങോട്ട് പോകുന്ന മൊബൈല്‍ ഷോറൂം …

Read More »

കൊച്ചിയില്‍ കരുത്ത് തെളിയിച്ച് ബിഎംഡബ്യൂ എക്‌സ് ഡ്രൈവ്

6

ബിഎംഡബ്യൂ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ കരുത്ത് കൊച്ചിയറിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആലുവയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ ബി.എം.ഡബ്ല്യു എക്‌സ് സീരീസിലെ വാഹനങ്ങളുടെ പ്രകടനം നടന്നത്. എക്‌സ് ഡ്രൈവ് എക്‌സ്പീരിയന്‍സ് എന്നായിരുന്നു പരിപാടിയ്ക്ക് നല്‍കിയിരുന്ന പേര്. ബി.എം.ഡബ്ല്യു എക്‌സ് വണ്‍, എക്‌സ് മൂന്ന്, എക്‌സ് അഞ്ച്, എക്‌സ് ആറ് തുടങ്ങിയവയായിരുന്നു പ്രകടനത്തിനെത്തിയത്.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ നൂതനമായ സാങ്കേതിക വിദ്യയെ ജനങ്ങളിലെത്തിക്കുകയായിരുന്നു ഡ്രൈവിന്റെ …

Read More »

കൊച്ചിയില്‍ കരുത്ത് തെളിയിച്ച് ബിഎംഡബ്യൂ എക്‌സ് ഡ്രൈവ്

6

ബിഎംഡബ്യൂ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ കരുത്ത് കൊച്ചിയറിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആലുവയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ ബി.എം.ഡബ്ല്യു എക്‌സ് സീരീസിലെ വാഹനങ്ങളുടെ പ്രകടനം നടന്നത്. എക്‌സ് ഡ്രൈവ് എക്‌സ്പീരിയന്‍സ് എന്നായിരുന്നു പരിപാടിയ്ക്ക് നല്‍കിയിരുന്ന പേര്. ബി.എം.ഡബ്ല്യു എക്‌സ് വണ്‍, എക്‌സ് മൂന്ന്, എക്‌സ് അഞ്ച്, എക്‌സ് ആറ് തുടങ്ങിയവയായിരുന്നു പ്രകടനത്തിനെത്തിയത്.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ നൂതനമായ സാങ്കേതിക വിദ്യയെ ജനങ്ങളിലെത്തിക്കുകയായിരുന്നു ഡ്രൈവിന്റെ …

Read More »