Breaking News
Home / AUTOMOTIVE / പുത്തന്‍ അപ്രീലിയ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
10

പുത്തന്‍ അപ്രീലിയ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ അപ്രീലിയ ഷിവര്‍ 900, ഡോര്‍സോഡ്യൂറോ 900 മോട്ടോര്‍സൈക്കിളുകളെ വിപണിയിലെത്തിച്ചു. 11.99 ലക്ഷം, 12.50 ലക്ഷം എന്ന നിരക്കിലാണ് ബൈക്കുകള്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളുകളുടെ ലുക്കിലാണ് അപ്രീലിയ ഈ ബൈക്കുകളെ അവതരിപ്പിച്ചിരിക്കുന്നത്.

95.2 ബിഎച്ച്പിയും 90 എന്‍എം ടോര്‍ക്കും നല്‍കുന്ന 896 സിസി വി ട്വിന്‍ എന്‍ജിനാണ് ഈ ബൈക്കുകളുടെ കരുത്ത്.  ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ് ബൈവയര്‍ ടെക്‌നോളജി എന്നിവയാണ് ഷിവര്‍ 900 ബൈക്കിന്റെ സവിശേഷത. കമ്പനിയുടെ മോട്ടോജിപി ബൈക്കില്‍ നിന്നാണ് ഈ സവിശേഷതകള്‍ ഉണ്ടായിരിക്കുന്നത്.

ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നീ സവിശേഷതകളാണ് ഡോര്‍സോഡ്യൂറോ 900 ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഭാരക്കുറവുള്ള ഫോര്‍ക്കുകളുംത്രീ സ്‌പോക്ക്ഡ് റിമ്മുകളാണ് ഈ ബൈക്കുകളുടെ മറ്റ് പ്രത്യകതകള്‍.

Check Also

8

ഡിസ്‌കൗണ്ടുമായി ഇസൂസു; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

റെനോയ്ക്കും ഫോഡിനും പിന്നാലെ ഡിസ്‌കൗണ്ടുകളുമായി ഇസുസുവും രംഗത്ത്. മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ 60,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ …