Breaking News
Home / LIFESTYLE / Astrology / നിങ്ങളുടെ ഇന്ന്
16

നിങ്ങളുടെ ഇന്ന്

അശ്വതി: സംഗീതം, സാഹിത്യം, കലാകായികരംഗങ്ങള്‍ തുടങ്ങിയവയില്‍ അനുകൂല സാഹചര്യം വന്നുചേരും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും സല്‍കീര്‍ത്തിയ്ക്കും വഴിയൊരുക്കും

ഭരണി: വിജ്ഞാനം ആര്‍ജിയ്ക്കുവാന്‍ അവരമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. പുതിയ തലമുറയുടെ ആഹ്ലാദത്തില്‍ പങ്കുചേരും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കാര്‍ത്തിക: ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങള്‍. മത്സരങ്ങള്‍ നറുക്കെടുപ്പ്, തുടങ്ങിയവയില്‍ വിജയിയ്ക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കര്‍മമേഖലകളില്‍ പ്രവര്‍ത്തി യ്ക്കുവാന്‍ അവസരം വന്നുചേരും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിയ്ക്കും.

രോഹിണി: അപ്രതീക്ഷിതമായി പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭരണസംവിധാനം പുനഃക്രമീകരിച്ച്, ധ്രുവീകരണം അവലംബിച്ച് തൊഴില്‍ മേഖലയില്‍ ലക്ഷ്യം കൈവരിയ്ക്കും. വ്യവഹാരവിജയത്താല്‍ നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും.

മകയിരം: ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാല്‍ പുതിയ തൊഴില്‍ മേഖലകള്‍ ഏറ്റെടുക്കും. ഉപരിപഠനം പൂര്‍ത്തീകരിച്ച് വിദേശത്ത് ഉദ്യോഗം ലഭിയ്ക്കും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങള്‍ ലഭിയ്ക്കും.

തിരുവാതിര: ഊഹാപോഹങ്ങള്‍ പലതും കേള്‍ക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിയ്ക്കരുത്. പലപ്പോഴും ചര്‍ച്ചകള്‍ മാറ്റിവെയ്ക്കുവാനിടവരും. ഉത്സാഹത്തോടു കൂടിയ സമീപനശൈലി മറ്റുള്ളവര്‍ക്ക് അസൂയയ്ക്ക് വഴിയൊരുക്കും.

പുണര്‍തം: ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്ന കാര്യങ്ങള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും. കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹത്തിലേയ്ക്ക് മാറിതാമസിയ്ക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങള്‍ ലഭിയ്ക്കും.

പൂയം: സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിയ്ക്കുന്നതും. അന്യരുടെ കാര്യങ്ങളില്‍ ഇ ടപ്പെടുന്നതും ഒഴിവാക്കണം. വിശദമായ ചര്‍ച്ചയിലൂടെ വസ്തുതര്‍ക്കം പരിഹരിയ്ക്കപ്പെടും. മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങള്‍ തിരുത്തേണ്ടതായിവരും.

ആയില്യം : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ദീര്‍ഘവീക്ഷണ ത്തോടുകൂടി ചെയ്യുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും. അഭയം പ്രാപിച്ചു വരു ന്നവര്‍ക്ക് ആശ്രയം നല്‍കും.

മകം: അശ്രാന്തമായ പരിശ്രമത്താല്‍ തൊഴില്‍ മേഖലകളിലുളള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് പ്രവര്‍ത്തനക്ഷമമാക്കുവാന്‍സാധിയ്ക്കും. പുന:പരീക്ഷയില്‍ വിജയശതമാ നം വര്‍ദ്ധിയ്ക്കും. നഷ്ടപ്പെട്ടു എന്നുകരുതുന്ന രേഖകള്‍ തിരിച്ചുലഭിയ്ക്കും

പൂരം: ഏറ്റെടുത്ത്കരാറുജോലികള്‍ചെയ്തുതീര്‍ക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രി ക്കണം. ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണതയുണ്ടാവുകയില്ല.ചുമതലകള്‍ മറ്റൊരാളെ ഏല്പിക്കരുത്.

ഉത്രം: അനാവശ്യസംസാരം ഒഴിവാക്കണം. വസ്തുതര്‍ക്കം പരിഹരിയ്ക്കുവാന്‍ വിട്ടുവീ ഴ്ചാമനോഭാവം സ്വീകരിയ്ക്കും. അമിത വൈദ്യുതപ്രവാഹത്താല്‍ ഗൃഹോപകരണ ങ്ങള്‍ക്ക് കേടുപാടുകള്‍ വന്നുചേരും.

അത്തം: പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ കാര്‍ ഷിക സമ്പ്രദായം ആവിഷ്കരിയ്ക്കുന്നത് ഫലപ്രദമാകും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങ ളില്‍ സജീവസാന്നിദ്ധ്യം വേണ്ടിവരും.

ചിത്തിര: പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും യോഗ മുണ്ട്. ജീവിതനിലവാരം വർധിയ്ക്കുമെങ്കിലും അഹംഭാവം ഉപേക്ഷിയ്ക്കണം. അവസരങ്ങള്‍ വേണ്ടവിധത്തില്‍ വിനിയോഗിച്ചാല്‍ അര്‍ഹതയുളള അംഗീകാരം ലഭിയ്ക്കും.

ചോതി: ഈശ്വരപ്രാര്‍ത്ഥനകളാലും അശ്രാന്തപരിശ്രമത്താലും വ്യാപാരവ്യവസായവിപ ണനമേഖലകളില്‍ വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. ആശ്രയിച്ചുവരുന്നവര്‍ക്ക് അഭയം നല്‍കുന്നതില്‍ ആത്മാഭിമാനം തോന്നും. ചിന്തകള്‍ക്കതീതമായി കാര്യങ്ങള്‍ അ നുഭവത്തില്‍ വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം.

വിശാഖം: ദീര്‍ഘകാലനിക്ഷേപമെന്ന നിലയില്‍ ഭൂമിവാങ്ങുവാനിടവരും. ദുശ്ശീലങ്ങള്‍ ഒഴിവാക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. നീതിന്യായങ്ങള്‍ നടപ്പിലാക്കുവാന്‍ നിയമസ ഹായം തേടും.

അനിഴം: മക്കളോടൊപ്പം മാസങ്ങളോളം അന്യദേശത്ത് താമസിയ്ക്കുവാനിടവരും. വേര്‍പ്പെട്ടു താമസിയ്ക്കുന്ന ദമ്പതികള്‍ക്ക് പുനസ്സമാഗമം സാദ്ധ്യമാകും. വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാനിടവരും.

തൃക്കേട്ട: ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിയ്ക്കും. മാതാവിന് അസുഖം വർധിയ്ക്കുന്നതിനാല്‍ പലപ്പോഴും ജന്മനാട്ടിലേയ്ക്ക് യാത്ര വേണ്ടിവരും. അസന്മാര്‍ഗ്ഗപ്രവര്‍ത്തനങ്ങളില്‍ നിന്നും ആത്മാര്‍ത്ഥസുഹൃത്തിനെ രക്ഷിയ്ക്കുവാന്‍ സാധിയ്ക്കും.

മൂലം: അദൃശ്യമായ ഈശ്വരസാന്നിദ്ധ്യത്താല്‍ ആശ്ചര്യമനുഭവപ്പെടും. ആഭരണവും വാഹനവും മാറ്റിവാങ്ങും. പാരമ്പര്യപ്രവൃത്തികളില്‍ വ്യാപൃതനാകുന്നതിനാല്‍ മാതാപിതാ ക്കള്‍ക്ക് സന്തോഷമുണ്ടാകും.

പൂരാടം: അപ്രതീക്ഷിതമായി പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭരണസംവിധാനം പുനഃക്രമീകരിച്ച്, ധ്രുവീകരണം അവലംബിച്ച് തൊഴില്‍ മേഖലയില്‍ ലക്ഷ്യം കൈവരി യ്ക്കും. വ്യവഹാരവിജയത്താല്‍ നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും.

ഉത്രാടം: ഭക്ഷണക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണ്ടിവരും. സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളില്‍ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിയ്ക്കണം. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെടും.

തിരുവോണം: അസുഖങ്ങളാല്‍ അവധിയെടുക്കും. സല്‍കര്‍മ്മങ്ങള്‍ക്ക് സര്‍വ്വാത്മനാസ ഹകരിയ്ക്കും.കീഴ്ജീവനക്കാരെ നിയന്ത്രിയ്ക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും. ദമ്പ തികള്‍ക്ക് താല്‍ക്കാലികമായി പിണക്കമുണ്ടാകും.

അവിട്ടം: വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിയ്ക്കും. ശാസ്ത്രസാങ്കേതികവി ദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്കു സാക്ഷിയാകും. ധനവിഭവസമാഹരണയജ്ഞത്തി ല്‍ ലക്ഷ്യപ്രാപ്തിനേടും.

ചതയം: പറയുന്ന ആശയങ്ങളും ചെയ്യുന്ന കാര്യങ്ങളും സ്വന്തം നിലയില്‍ അനുഭവമു ണ്ടാവുകയില്ലെങ്കിലും അന്യര്‍ക്ക് ഉപകാരപ്രദമാകും. ഔദ്യോഗികതലത്തില്‍ ചുമതലക ളും യാത്രാക്ലേശവും വര്‍ദ്ധിയ്ക്കും. ഗതിവിഗതികള്‍ക്കനുസരിച്ച് ജീവിതസാഹചര്യങ്ങ ളെ അതിജീവിയ്ക്കേണ്ടതായിവരും.

പൂരോരുട്ടാതി: പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയവും ഗവൺമെന്‍റ് ബഹുമതിയും ലഭിയ്ക്കും. അദൃശ്യമായ ഈശ്വരസാന്നിദ്ധ്യത്താല്‍ ആശ്ചര്യമനുഭവപ്പെടും. വ്യവസായവ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷാ നടപടികള്‍ സുശക്തമാക്കും.

ഉത്രട്ടാതി : ധനവിഭവസമാഹരണയജ്ഞത്തില്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ ഭരണപരിഷ്കാരം അവലംബിയ്ക്കുന്നത് പ്രവര്‍ത്തനക്ഷമതയ്ക്കു വഴിയൊരുക്കും. അവഗണിയ്ക്കപ്പെടുന്ന അവസ്ഥാവിശേഷം ഒഴിഞ്ഞുമാറി പരിഗണിയ്ക്കപ്പെടുന്നതിനാല്‍ ആശ്വാസംതോന്നും.

രേവതി: മേലധികാരിചെയ്തുവെച്ച അബദ്ധങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതായി വരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവാതെ ശ്രദ്ധിയ്ക്കണം.വ്യക്തിപ്രഭാ വത്താല്‍ ദുഷ്കീര്‍ത്തി നിഷ്പ്രഭമാകും.

Courtesy : metrovartha

Check Also

20

അടുത്ത വാരം നിങ്ങൾക്കെങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. വിദേശത്ത് ഉപരിപഠനത്തിനായി …