Breaking News
Home / LIFESTYLE / Astrology / നിങ്ങളുടെ ഇന്ന്
9

നിങ്ങളുടെ ഇന്ന്

അശ്വതി : ആഗ്രഹങ്ങള്‍ സഫലമാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തില്‍ ചേരു വാന്‍ സാധിയ്ക്കും.ഓര്‍മ്മശക്തി വര്‍ദ്ധിയ്ക്കും.പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും.

ഭരണി : സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

കാര്‍ത്തിക : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിഷമഘട്ടങ്ങളെ തരണം ചെയ്യും. അപര്യാപ്തതകള്‍ പരിഹരിയ്ക്കും.പണം കുറച്ചുകൊണ്ട് കരാറു ജോലി ഏറ്റെടുക്കരുത്.

രോഹിണി : ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും.സാമ്പത്തികവരുമാനം വര്‍ദ്ധിയ്ക്കും.പ്ര വൃത്തികള്‍ക്ക് അംഗീകാരം ലഭിയ്ക്കും.പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

മകയിരം : ചര്‍ച്ചകള്‍ വിജയിയ്ക്കും.അര്‍പ്പണബോധത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ല ക്ഷ്യപ്രാപ്തി കൈവരും.ആഗ്രഹസാഫല്യമുണ്ടാകും.അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാനിടവരും.

തിരുവാതിര : ഉപരിപഠനത്തിനു ചേരും.വിജ്ഞാനം ആര്‍ജ്ജിയ്ക്കും.പുതിയ വാഹനം വാങ്ങും.കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൌഖ്യവും ഐശ്വര്യ വും ബന്ധുഗുണവും പ്രതാപവും ഉണ്ടാകും.

പുണര്‍തം : ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ണ്ണത ഉണ്ടാവുകയില്ല.ജാമ്യം നില്‍ക്കരുത്,പണം കടം കൊടുക്കരുത്,മിഥ്യാധാരണകള്‍ ഒഴിവാക്കണം.ലക്ഷ്യപ്രാപ്തിയ്ക്ക് അഹോരാത്രം പ്രവര്‍ത്തിയ്ക്കണം.

പൂയ്യം : ചുമതലകള്‍ മറ്റൊരാളെ ഏല്പിയ്ക്കരുത്. മാതൃപിതൃ സന്താനസംരക്ഷണം ആ ശ്വാസമുണ്ടാക്കും.മനോധൈര്യം കുറയും. അദ്ധ്വാനഭാരം വര്‍ദ്ധിയ്ക്കും

ആയില്യം : പുതിയ കര്‍മ്മമേഖലകള്‍ക്കു രൂപരേഖ തയ്യാറാകും.സന്താനങ്ങള്‍ക്കുവേണ്ടി ഭൂമി വാങ്ങും.പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും.കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടു ക്കും.

മകം : അസൂയാലുക്കള്‍ വര്‍ദ്ധിയ്ക്കും.മുന്‍കോപം നിയന്ത്രിയ്ക്കണം.അസമയങ്ങളിലു ളള യാത്ര ഉപേക്ഷിയ്ക്കണം.ചുമതലകള്‍ വര്‍ദ്ധിയ്ക്കും.

പൂരം : പുതിയ ആത്മബന്ധം ഉടലെടുക്കും. ദുസ്സംശയം ഉപേക്ഷിയ്ക്കണം.ബന്ധുസ ഹായം ഉണ്ടാകും.ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും.

ഉത്രം : സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകും.സന്താനങ്ങളോടൊ പ്പം താമസിയ്ക്കുവാനിടവരും.ആഗ്രഹസാഫല്യമുണ്ടാകും.പറയുന്ന വാക്കുകള്‍ ഫലപ്ര ദമായിത്തീരും.

അത്തം : പുണ്യതീര്‍ത്ഥദേവാലയദര്‍ശനവും,സമാധാനവും,സ്വസ്ഥതയും ആഗ്രഹസാഫ ല്യവും,വിദേശയാത്രയും ഉണ്ടാകും. കഫനീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ദ്ധിയ്ക്കും.ഗൃഹനിര്‍ മ്മാണത്തിന് ഭൂമിവാങ്ങും. ചര്‍ച്ചകള്‍ വിജയിയ്ക്കും.

ചിത്ര : തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.വാക്കുകളും പ്രവൃത്തികളും ഫലപ്രദമായി ത്തീരും.കടം കൊടുത്ത സംഖ്യതിരിച്ചുലഭിയ്ക്കും.പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ് തിനേടും.

ചോതി : ദാമ്പത്യസൌഖ്യവും,സ്വസ്ഥതയും,സമാധാനവും,ആത്മനിയന്ത്രണവും സുഖഭ ക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും.എന്നാല്‍ ആരെയും അന്ധമായി വിശ്വസിയ് ക്കരുത്. ഉദരദന്തരോഗങ്ങള്‍ വര്‍ദ്ധിയ്ക്കും.

വിശാഖം : പണവിഷയത്തില്‍ വളരെ സൂക്ഷിയ്ക്കണം. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠന ത്തിനു ചേരുവാന്‍ അവസരമുണ്ടാകും. ബന്ധുക്കള്‍ വിരുന്നുവരും. സഹപ്രവര്‍ത്തകന്‍റെ ജോലി കൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും.

അനിഴം : നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും.കടം കൊടുത്ത സംഖ്യ തി രിച്ചു ലഭിയ്ക്കും.ലാഭശതമാന വ്യവസ്ഥ വ്യാപാരത്തിനു തുടക്കം കുറിയ്ക്കും.സന്താന സൌഖ്യമുണ്ടാകും.

തൃക്കേട്ട : സത്യാവസ്ഥ ബോധിപ്പിയ്ക്കുവാന്‍ സാധിയ്ക്കും. സുഹൃത്സഹായഗുണമു ണ്ടാകും. വിദേശയാത്രാനുമതി ലഭിയ്ക്കും. വ്യവസായം നവീകരിയ്ക്കുവാന്‍ തീരുമാനി യ്ക്കും.

മൂലം : ശത്രുക്കള്‍ വര്‍ദ്ധിയ്ക്കും.ചെയ്യുന്ന പ്രവര്‍ത്തികള്‍ അബദ്ധമായിത്തീരും. പ്രതിക രണശേഷി കുറയും.അപര്യാപ്തതകള്‍ പരിഹരിയ്ക്കും.വിശ്വസ്തസേവനത്തിന് പ്രശസ് തിപത്രം ലഭിയ്ക്കും.

പൂരാടം : വിശേഷപ്പെട്ട ദേവാലയദര്‍ശനമുണ്ടാകും. വ്യവസ്ഥകള്‍ക്ക് കഠിനപ്രയത്നം വേണം.അപകീര്‍ത്തിയ്ക്കു യോഗമുണ്ട്.കടം കൊടുക്കരുത്.മദ്ധ്യസ്ഥതയ്ക്കു പോകരുത്.

ഉത്രാടം : ഏറ്റെടുത്ത ഉദ്യമം വിജയിയ്ക്കും.പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും.ആരോഗ്യം തൃപ്തികരമായിരിയ്ക്കും.സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.

തിരുവോണം : ആഗ്രഹങ്ങള്‍ സഫലമാകും.വ്യവസ്ഥകള്‍ പാലിയ്ക്കും.ഉത്സാഹവും ആ ത്മധൈര്യവും ഓര്‍മ്മശക്തിയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിയ്ക്കും.പുതിയ വ്യാപാര ത്തിന് ആശയമുദിയ്ക്കും.

അവിട്ടം : ഭൂമി വില്കുവാന്‍ തയ്യാറാകും.ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.സന്ധിസംഭാഷ ണത്തില്‍ വിജയിയ്ക്കും.ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

ചതയം : ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും പണം മുടക്കും.പുതിയ സു ഹൃത്ബന്ധം ഉടലെടുക്കും.മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും .പ്രത്യുപ കാരം ചെയ്യുവാന്‍ അവസരമുണ്ടാകും.

പൂരോരുട്ടാതി : തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.പുതിയ സുഹൃത്ബന്ധം ഉടലെടു ക്കും.പ്രണയം സഫലമാകും.ആഗ്രഹങ്ങള്‍ സഫലമാകും.സമര്‍പ്പിയ്ക്കുന്ന പദ്ധതി വിജ യിയ്ക്കും.

ഉത്രട്ടാതി : ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുഭവം കുറയും.ഉദ്യോഗം ഉപേക്ഷിയ്ക്കരുത്. തീരുമാനങ്ങളില്‍ ഔചിത്യം കുറയും. അജ്ഞാതസന്ദേശം മനോവിഷമമുണ്ടാക്കും.

രേവതി : ആലോചിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും.പുതിയ പദ്ധതിയ്ക്കു രൂപകല്പന തയ്യാറാകും.കുടുംബത്തില്‍ സമാധാനമുണ്ടാകും.ചെലവിന് നിയന്ത്രണം വേണം.

Courtesy : metrovartha

Check Also

20

അടുത്ത വാരം നിങ്ങൾക്കെങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. വിദേശത്ത് ഉപരിപഠനത്തിനായി …