Breaking News
Home / TECHNOLOGY / Gadgets / ആന്‍ഡ്രോയിഡ് ‘ഗോ’ എത്തുന്നു; സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി അത്ഭുതം കാണിക്കും
21

ആന്‍ഡ്രോയിഡ് ‘ഗോ’ എത്തുന്നു; സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി അത്ഭുതം കാണിക്കും

അടുത്ത ആന്‍ഡ്രോയ്ഡ് ‘ഒ’ എത്താന്‍ നാലു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ആന്‍ഡ്രോയ്ഡുമായി എത്തുന്നു. രണ്ടു തലങ്ങളുണ്ടെന്ന് വ്യക്തമാക്കി ആന്‍ഡ്രോയ്ഡ് ‘ഗോ’ എന്ന പുതിയ പദ്ധതി ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡിലെ ഏറ്റവും പ്രധാന പ്രത്യേകതകള്‍ കോര്‍ത്തിണക്കി, സൈസ് കുറച്ച് ഡേറ്റ ഉപയോഗം കുറച്ച് അവതരിപ്പിക്കുന്ന പുതിയ പതിപ്പാണ് ആന്‍ഡ്രോയ്ഡ് ‘ഗോ’. ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന്‍ മുതലാണ് ലൈറ്റ് വെയ്റ്റ് പതിപ്പായ ആന്‍ഡ്രോയ്ഡ് ‘ഗോ’യും എത്തുന്നത്.കൂടുതല്‍ മികവുകളുമായി പുതിയ വഴികള്‍ കണ്ടെത്തി ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നു മറ്റുപകരണങ്ങളിലേക്കു വിപുലമാകുമ്പോള്‍ കരുത്തും ഒപ്പം ഭാരവും വര്‍ധിക്കുന്നത് സാധാരണം. എന്നാല്‍, ഈ മാറ്റങ്ങളെല്ലാം ആവശ്യമില്ലാത്തവര്‍ക്ക് ആവശ്യമായ ആന്‍ഡ്രോയ്ഡ് മാത്രം നല്‍കുന്നതിനാണ് ആന്‍ഡ്രോയ്ഡ് ഗോ അവതരിപ്പിക്കുന്നത്.

എന്‍ട്രി ലെവല്‍ ഉപയോക്താക്കള്‍ക്കും കുറഞ്ഞ മെമ്മറിയുള്ള ഫോണുകള്‍ക്കും സ്വസ്ഥമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ആഗ്രഹിക്കുന്നവര്‍ക്കുമുള്ളതാണ് ആന്‍ഡ്രോയ്ഡ് ഗോ.1 ജിബിയില്‍ താഴെ റാമുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഗോയിലെ പ്ലേ സ്റ്റോറില്‍ ഫോണിലെ തളര്‍ത്തുന്ന ആപ്പുകളുണ്ടാവില്ല. 10 എംബിയില്‍ താഴെയുള്ള ലൈറ്റ് ആപ്പുകള്‍ക്കും ഇന്റര്‍നെറ്റ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന ആപ്പുകള്‍ക്കും ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആപ്പുകള്‍ക്കുമാണ് ആന്‍ഡ്രോയ്ഡ് ഗോ പ്ലേ സ്റ്റോറില്‍ ഇടം ലഭിക്കുക. ആന്‍ഡ്രോയ്ഡ് ‘ഒ’ മുതലുള്ള എല്ലാ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്കുമൊപ്പം ആന്‍ഡ്രോയ്ഡ് ‘ഗോ’ പതിപ്പും എത്തും.

Courtesy : indiantelegram

Check Also

14

ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്ത ഉപഗ്രഹം നിര്‍മ്മിക്കുന്നു

ന്യൂഡല്‍ഹി: ഭൗമനിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അഥവാ ‘നിസാര്‍’ എന്നാണ് ലോകത്തെ …