Breaking News
Home / NEWS / International / അമേരിക്കയുടെ നടപടി പ്രകോപനപരമെന്ന് ചൈന; തെറ്റ് തിരുത്തണം
3

അമേരിക്കയുടെ നടപടി പ്രകോപനപരമെന്ന് ചൈന; തെറ്റ് തിരുത്തണം

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പലോടിച്ച നടപടി പ്രകോപനപരമാണെന്ന് ചൈന. ഇതില്‍ ശക്തമായി അപലപിക്കുന്നു. അനുമതി കൂടാതെയാണ് യുദ്ധക്കപ്പല്‍ ഇവിടെ പ്രവേശിച്ചത്. യുഎസ് കടന്നുകയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചൈനയുടെ രണ്ടു കപ്പലുകള്‍ അവര്‍ക്ക് താക്കീതു നല്‍കുകയും അവിടെനിന്നു തിരിച്ചുവിടുകയും ചെയ്തുവെന്നും ചൈന പ്രതിരോധമന്ത്രാലയം അറിയിച്ചു.യുഎസിന്റെ നടപടി ചൈനയുടെ പരമാധികാരവും സുരക്ഷാ താല്‍പര്യങ്ങളും തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. ആകാശ, സമുദ്ര അപകടത്തിനു ഇത് കാരണമാകുമെന്നും വിദേശകാര്യവക്താവ് ല്യു കാങ് പറഞ്ഞു. തങ്ങളുടെ പരമാധികാരത്തിനു വെല്ലുവിളിയാകുന്ന തരത്തിലുള്ള വിമാനപ്പറക്കലിനെയോ കപ്പലോട്ടത്തെയോ ചൈന ശക്തമായി എതിര്‍ക്കും.

ചൈനയും ആസിയാന്‍ രാജ്യങ്ങളും സംയുക്തമായ ശ്രമത്തെത്തുടര്‍ന്ന് നിലവില്‍ ദക്ഷിണ ചൈന കടലിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. യുഎസിന്റെ ഈ നടപടി കൂടിയാലോചനയ്ക്കുള്ള സാധ്യത തകര്‍ക്കുന്നതാണ്. യുഎസ് അവരുടെ തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും ചൈന വ്യക്തമാക്കി.ചൈന അവരുടേതെന്നു അവകാശപ്പെടുന്ന കൃത്രിമ ദ്വീപിനു 22 കിലോമീറ്റര്‍ (12 നോട്ടിക്കല്‍ മൈല്‍) അകത്തേക്കു യുദ്ധക്കപ്പല്‍ കയറ്റിയെന്നാണ് നേരത്തെ യുഎസ് അറിയിച്ചത്. യുഎസ്എസ് ഡ്യുവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫിനു തൊട്ടടുത്തുവരെ കപ്പലെത്തുകയും ചെയ്തു. ഇതിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.

Courtesy : indiantelegram

Check Also

4

സഹോദരന്റെ ശവക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു; പാതിരാത്രിയില്‍ ശവപ്പെട്ടിയുമായി യുവാവിന്റെ സൈക്കിള്‍ യാത്ര

ഒരുവര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റെ ശവക്കല്ലറ പൊളിച്ച്, മൃതദേഹവുമായി യുവാവിന്റെ സൈക്കിള്‍ സവാരി. കഴിഞ്ഞ ഞായറാഴ്ച ബ്രസീലിലാണ് സംഭവം. തനിക്ക് …